ബോളിവുഡിനെ ഇളക്കിമറിച്ച മൊട്ടത്തലകള്‍
മുടിയാണോ സിനിമയില്‍ താരം? ഉത്തരം ആപേക്ഷികമാണ്. ചിലര്‍ പറയും ആണെന്ന്. ചിലര്‍ പറയും അല്ലെന്ന്. ഫഹദ് ഫാസിലിനെയും കുഞ്ചാക്കോ ബോബനെയും പോലുള്ള യുവതാരങ്ങള്‍ കഷണ്ടിയും കാണിച്ച് കൂളായി അഭിനയിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളില്‍ പലരും വിഗ്ഗിന്റെ സഹായത്തോടെ ചെറുപ്പം സൂക്ഷിക്കുന്നവരാണ്.
ഇതിലൊന്നും ആരെയും തെറ്റ് പറയാന്‍ പറ്റില്ല. പറയേണ്ട കാര്യവും ഇല്ല, പ്രശസ്തമായ ഒരു പരസ്യത്തില്‍ പറയുന്നത് പോലെ വിശ്വാസം അതല്ലേ എല്ലാം. ഓരോ താരങ്ങള്‍ക്ക് ഓരോ വിശ്വാസം. ഉള്ള മുടി വടിച്ചുകളഞ്ഞും വേഷത്തിനൊപ്പം വിഗ്ഗുകള്‍ മാറ്റിയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മേക്ക് ഓവര്‍ നടത്തുന്നവരുണ്ട്.
ബോളിവുഡിന് എന്തായാലും മൊട്ടത്തലകളോട് അപ്രിയമൊന്നുമില്ല. എന്ന് മാത്രമല്ല, മൊട്ടത്തലയും കഷണ്ടിയും കാരണം ഹിറ്റായ താരമായ ഒരുപിടി ചിത്രങ്ങളും ബോളിവുഡിലുണ്ട്. ബോളിവുഡിലെ പ്രശസ്തരായ മൊട്ടകളെ നോക്കൂ.

ബോളിവുഡിന്റെ പ്രിയപ്പെട്ട മൊട്ടകള്‍
ഗജിനിക്ക് വേണ്ടിയാണ് ആമിര്‍ ഖാന്‍ മുടി കളഞ്ഞത്. തമിഴില്‍ സൂര്യ ഹിറ്റാക്കിയ ഗജിനിയെ ബോളിവുഡില്‍ അതിലും വലിയ ഹിറ്റാക്കാന്‍ ആമിര്‍ ഖാന്റെ പ്രകടനത്തിന് കഴിഞ്ഞു.

ബോളിവുഡിന്റെ പ്രിയപ്പെട്ട മൊട്ടകള്‍
ദ ഡിസൈര്‍ എന്ന ചിത്രത്തിന് വേണ്ടി മൊട്ടയായ ശില്‍പ ഷെട്ടിയെ നോക്കൂ. മുടി മുറിച്ചാണ് ശില്‍പ മൊട്ടയായത് എന്ന് കരുതരുത് കേട്ടോ, മൂന്ന് മണിക്കൂര്‍ നീണ്ട മേക്കപ്പാണ് ശില്‍പയുടെ തലയെ ഇങ്ങനെ മാറ്റിയത്.

ബോളിവുഡിന്റെ പ്രിയപ്പെട്ട മൊട്ടകള്‍
സല്‍മാന്‍ ഖാനെ കണ്ടാല്‍ അഭിനയിക്കുകയാണ് എന്ന് തോന്നുകയേയില്ല. അത്രയ്ക്കും സ്വാഭാവികമായാണ് സല്‍മാന്‍ കഥാപാത്രമായി മാറുന്നത്. തേരേ നാം എന്ന ചിത്രത്തിന് വേണ്ടി മൊട്ടത്തലയായ സല്‍മാന്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട മൊട്ടകള്‍
സാധാരണ ഗതിയില്‍ മൊട്ടത്തലയിലെത്തിയ നായകനാണ് ഹിറ്റാകുക. എന്നാല്‍ അര്‍ജുന്‍ രാംപാലിന്റെ കാര്യത്തില്‍ അത് തിരിച്ചാണ്. രാ വണിന് വേണ്ടി അര്‍ജുന്‍ രാംപാലിന്റെ മേക്ക് ഓവര്‍.

ബോളിവുഡിന്റെ പ്രിയപ്പെട്ട മൊട്ടകള്‍
അഗ്നീപഥിലെ വില്ലന്‍ കാഞ്ചയെ അവതരിപ്പിക്കാന്‍ വേണ്ടി മൊട്ടയായ സഞ്ജയ് ദത്ത്.

ബോളിവുഡിന്റെ പ്രിയപ്പെട്ട മൊട്ടകള്‍
ദീപ മേഹ്ത്തയുടെ വാട്ടറില്‍ മൊട്ടയായി ലിസ റേ പ്രത്യക്ഷപ്പെട്ടപ്പോള്‍.

ബോളിവുഡിന്റെ പ്രിയപ്പെട്ട മൊട്ടകള്‍
സംവിധായകന്‍ പ്രതീക്ഷിച്ച പോലെ പൂര്‍ണമായും മൊട്ടയായില്ലെങ്കിലും ഹൈദറിലെ കുറ്റിത്തലമുടിക്കാരനായി മാറിയ ഷാഹിദ് കപൂര്‍.


Click it and Unblock the Notifications