ബോളിവുഡിലും ട്രെന്‍ഡിംഗായി ഫേസ് ആപ്പ് ചാലഞ്ച്! സൂപ്പര്‍താരങ്ങളുടെയെല്ലാം ലുക്ക് കണ്ടാല്‍ ഞെട്ടും!
വയസാകുമ്പോഴുളള തങ്ങളുടെ ലൂക്ക് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ ഫേസ് ആപ്പ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നെല്ലാം നേരത്തെ ചലഞ്ച് ഏറ്റെടുത്ത് നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ടായിരുന്നു എല്ലാവരും ഇന്‍സ്റ്റഗ്രാമിലെല്ലാം എത്തിയിരുന്നത്. ഫേസ് ആപ്പ് ചലഞ്ചിന് മലയാളത്തില്‍ നിന്നും മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.
നടന്‍ നീരജ് മാധവ് തുടങ്ങിവെച്ച ചലഞ്ച് പിന്നീട് സഹതാരങ്ങളെല്ലാം ഏറ്റെടുത്ത് ചെയ്തിരുന്നു. യുവതാരങ്ങളാണ് നേരത്തെ കൂടുതലായി ഫേസ് ആപ്പില്‍ തങ്ങളുടെ പ്രായം കൂടിയ ലുക്ക് പോസ്റ്റ് ചെയ്തിരുന്നത്. മലയാളി താരങ്ങള്‍ക്ക് പുറമെ ബോളിവുഡിലും ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ് ഫേസ് ആപ്പ് ചലഞ്ച്. ബോളിവുഡ് സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം പുതിയ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

അര്‍ജുന്‍ കപൂര്‍ ഫേസ് ആപ്പ് ചലഞ്ചില്‍
ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂര്‍ ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്റെ വാര്‍ദ്ധക്യം കാലം എന്ന് പറഞ്ഞാല്‍ ഇതാണെന്നാണ് അര്‍ജുന്‍ കപൂര്‍ കൂറിച്ചത്. തുടര്‍ന്ന് ചിത്രത്തിന് താഴെ കമന്റുമായി ജാന്‍വി കപൂര്‍ അടക്കമുളള താരങ്ങള്‍ എത്തി. ഓ മൈ ഗോഡ് എന്നായിരുന്നു ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബെറ്റര്‍ എന്ന് പരിണീതി ചോപ്രയും ശരത് സക്‌സേന എന്ന് സണ്ണി കൗശലും കമന്റ് ചെയ്തു.

അര്‍ജുന്‍ കപൂറിന് പുറമെ വരുണ്‍ ധവാനും
അര്‍ജുന്‍ കപൂറിന് പുറമെ വരുണ്‍ ധവാനും ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് കൊണ്ട് എത്തിയിരുന്നു. വരുണ്‍ ധവാന്റെ 70 വര്‍ഷങ്ങള്‍ എന്നായിരുന്നു നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. തന്റെ ട്രെയിനിംഗ് ഏത് പ്രായത്തില്‍ എത്തിയാലും നിര്‍ത്തില്ലെന്നും വരുണ്‍ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. വരുണ്‍ ധവാന് പുറമെ സോനം കപൂറും ഫേസ് ആപ്പ് ചലഞ്ചില്‍ പങ്കെടുത്ത് രംഗത്തെത്തിയിരുന്നു. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് തന്റെ വാര്‍ദ്ധക്യ കാല ചിത്രം സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്.

സൂപ്പര്‍താരങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം
ഇവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍, ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവരുടെ ഫേസ് ആപ്പ് ചലഞ്ച് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ക്യാപ്ഷനോടെയായിരുന്നു ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. യുവതാരങ്ങളുടെയെല്ലാം ചിത്രങ്ങളെല്ലാം കൂടുതലായി പ്രചരിക്കുന്ന സമയത്തായിരുന്നു സൂപ്പര്‍താരങ്ങളുടെ ഫേസ് ആപ്പ് ചലഞ്ച് ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നത്.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികമാര്‍
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ശില്‍പ്പ ഷെട്ടി, ദീപിക പദുകോണ്‍, ദിഷ പഠാണി തുടങ്ങിയ നടിമാരുടെ ചിത്രങ്ങളും സമൂഹ മാധ്യങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇവര്‍ക്കൊപ്പം യുവതാരങ്ങളായ രണ്‍വീര്‍ സിങ്, ടൈഗര്‍ ഷ്‌റോഫ് തുടങ്ങിയവരും ഫേസ് ആപ്പ് ചിത്രങ്ങളും പുറത്തിറങ്ങി. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, ദിനേഷ് കാര്‍ത്തിക്ക്, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications











