വിദേശികളെ വിവാഹം ചെയ്ത ബോളിവുഡ് താരങ്ങള്‍
ബോളിവുഡില്‍ പ്രണയങ്ങളും വിവാഹങ്ങളുമൊന്നുമൊരു പുതിയ കഥയല്ല. പല താരങ്ങളും പലപ്രണയങ്ങളിലൂടെയാണ് പലപ്പോഴും വിവാഹത്തിലെത്തിച്ചേരുന്നത്. ചിലര്‍ പ്രണയികളെത്തന്നെ വിവാഹം ചെയ്യുമ്പോള്‍ മൂന്നും നാലും പ്രണയിച്ചവര്‍ അവരെയാരെയും വിവാഹം ചെയ്യാതെ പുതിയൊരു ബന്ധത്തില്‍ ചെന്നെത്തുന്നതും കാണാം. ഇത്തരത്തില്‍ ഒരു പാട് നടീനടന്മാര്‍ ബോളിവുഡിലുണ്ട്. പലരും വിവാഹത്തിന്റെ കാര്യത്തില്‍ പശ്ചാത്യദേശത്തേയ്ക്ക് കണ്ണുവച്ചവരാണ്.
വിദേശ പൗരത്വമുള്ളവരെ വിവാഹം ചെയ്ത എത്രയെത്ര നടിമാരാണ് ബോളിവുഡിലുള്ളത്. വിദേശ പൗരത്വമുള്ള ബിസിനസുകാരും ഡോക്ടര്‍മാരുമെന്നുവേണ്ട പല മേഖലകളില്‍ ജോലിചെയ്യുന്നവര്‍ അങ്ങനെ ബോളിവുഡിന്റെ വരന്മാരായി മാറിയിട്ടുണ്ട്. ഇതാ ബോളിവുഡില്‍ നിന്നും വിദേശികളെ വിവാഹം കഴിച്ചുപോയ താരങ്ങളില്‍ ചിലര്‍.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് സുന്ദരിയുമായ ജൂഹി ചാവ്‌ല ബ്രിട്ടീഷ് പൗരത്വമുള്ള വ്യവസായി ജയ് മേത്തയെയാണ് വിവാഹം കഴിച്ചത്. 1988ലായിരുന്നു ഇവരുടെ വിവാഹം. നേരത്തേ പ്രണത്തിലായിരുന്നുവെങ്കിലും ഇവര്‍ സംഗതി വിവാഹം വരെ രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. പിന്നീട് രഹസ്യമായി വിവാഹം ചെയ്തശേഷം അത് പരസ്യമാക്കി, അതു ജൂഹി ഗര്‍ഭിണിയായപ്പോള്‍മാത്രം.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
ഒരുകാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ താരമായിരുന്ന മാധുരി ദീക്ഷിത് എന്നും ആരാധകരുടെ ഹരമാണ്. മാധുരി വിവാഹം ചെയ്തത് അമേരിക്കന്‍ പൗരത്വമുള്ള ഡോക്ടര്‍ ശ്രീരാം മാധവ് നെനെയെയാണ്. 1999ലായിരുന്നു ഇവരുടെ വിവാഹം. നമ്പര്‍ വണ്‍ സ്ഥാനത്ത് തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു മാധുരിയുടെ വിവാഹം. എന്തുകൊണ്ട് അത്തരത്തിലൊരു സമയത്ത് വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ചോദിയ്ക്കുമ്പോള്‍ അന്ന് താന്‍ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിഞ്ഞുവെന്നാണ് മാധുരി മറുപടി നല്‍കിയത്.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
ദുബയ്ക്കാരനായ പീറ്റര്‍ ഹഗിനെയാണ് സെലിന വിവാഹം ചെയ്തിരിക്കുന്നത്. 2011ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ദുബയില്‍ ഹോട്ടല്‍ ശൃംഗല ഉടമസ്ഥനാണ് പീറ്റര്‍ ഹഗ്. 2012ല്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഇപ്പോള്‍ രണ്ടുപേരും ദുബയിലാണ് കഴിയുന്നത്.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
മംഗലാപുരം സ്വദേശിനിയായ ശില്‍പ ഷെട്ടി ബോളിവുഡില്‍ പേരെടുക്കാന്‍ അല്‍പം വൈകിയിരുന്നു. ബോളിവുഡില്‍ കിട്ടാത്ത പ്രശസ്തിയായിരുന്നു ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശില്‍പയ്ക്ക് ലഭിച്ചത്. മികച്ച യോഗാഭ്യാസികൂടിയായ ശില്‍പ വിവാഹം കഴിച്ചിരിക്കുന്നത് ബ്രിട്ടീഷ് പൗരത്വമുള്ള വ്യവസായി രാജ് കുന്ദ്രയെയാണ്. 2009ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ ഇവര്‍ക്കൊരു മകന്‍ ജനിച്ചു.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
ടെന്നിസ് താരമാണെങ്കിലും ഒരു ചലച്ചിത്രതാരത്തിന്റെ തിളക്കമായിരുന്നു സാനിയ മിര്‍സയ്ക്ക് ഇന്ത്യയിലുണ്ടായിരുന്നത്. പാകിസ്താനി ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെയാണ് സാനിയ വിവാഹംകഴിച്ചത്. മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇവര്‍ പ്രണയബദ്ധരായത്. പിന്നീട് 2010ല്‍ ഇവര്‍ വിവാഹിതരായി.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
1956ല്‍ കൊല്‍ക്കത്തയിലെ പൃഥ്വി തിയേറ്ററില്‍ വച്ചാണ് ശശികപൂറും ജെന്നിഫര്‍ കെന്റലും കണ്ടുമുട്ടിയത്. ജെന്നിഫറിനെക്കണ്ടമാത്രയില്‍ പ്രണയപരവശനായ ശശി കപൂര്‍ അവരുടെ നാടക ട്രൂപ്പില്‍ ചേര്‍ന്നു. പിന്നീട് പ്രണയം വളരുകയും 1958ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. ഇവര്‍ക്ക് മൂന്ന് മക്കളും ജനിച്ചു. പിന്നീട് 1984ല്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ജെന്നിഫര്‍ മരിയ്ക്കുകയായിരുന്നു.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
ബോളിവുഡ് താരമായ കിം ശര്‍മ്മ കെനിയക്കാരനായ ബിസിനസുകാരന്‍ അലി പുഞ്ചാനിയെയാണ് വിവാഹം കഴിച്ചത്. 2010ല്‍ വളരെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം.

വിദേശികളെ കെട്ടിയ ബോളിവുഡ് താരങ്ങള്‍
നടി സുചിത്ര പിള്ള വിവാഹം കഴിച്ചത് ഡെന്‍മാര്‍ക്ക് കാരനായ ലാര്‍സ് ജെല്‍ഡ്‌സണെയാണ്. 2005ലായിരുന്നു ഈ വിവാഹം നടന്നത്. ഇവര്‍ക്ക് അന്നിക എന്നൊരു മകളുണ്ട്.


Click it and Unblock the Notifications











