അനിയനാകാനുള്ള പ്രായമേയുള്ളൂ!! രാഖി കെട്ടൂ.. സൈബർ ആങ്ങളയ്ക്ക് കിടിലൻ മറുപടിയുമായി നേഹ
ഭർത്താവ് അങ്കിദിന് താരത്തെക്കാൾ രണ്ടു വയസ് കുറവാണ്.
പറയാനുള്ളത് ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ അത് വളറെ കുറച്ച് പേർ മാത്രമേ അഭിപ്രായപ്രകടനം നടത്താറുള്ളു. നടിമാരുടെ കാര്യത്തിൽ അത് വളരെ പരിതാപകരമാണ്. അതു ബോളിവുഡിൽ ആകുമ്പോൾ സ്ഥിതി അതിലും വളരെ കഷ്ടമാണ്. ബോളിവുഡിൽ ചുരുക്കം ചിലർ പേരു മാത്രമേ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നടിക്കുകയുളളു.

തനിയ്ക്ക് പറയാനുള്ള അഭിപ്രായം തുറന്നു പറയുന്ന നടിമാരിൽ ഒരാളാണ് നടിയും മോഡലുമായ നേഹ ധൂപിയ. ഇക്കഴിഞ്ഞ ദിവസമായിരുന്നു നേഹയുടെ വിവാഹം കഴിഞ്ഞത്. നടനും മോഡലുമായ അങ്കദ് ബോദിയായിരുന്നു വരൻ. വളരെ കുറച്ചു പേർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. എന്നാൽ വിവാഹത്തിനെതിരെ ട്രോളന്മാർ രംഗത്തെത്തിയിരിക്കുകയാണ്.
ഭർത്താവ് അങ്കിദിന് താരത്തെക്കാൾ രണ്ടു വയസ് കുറവാണ്. ഇതാണ് നോഹയെ ആക്രമിക്കൻ പാപ്പരാസികൾ തിരഞ്ഞെടുത്തിരിക്കുന്നത്. അങ്കിദിന്റെ പുതിയ ചിത്രമായ സൂർമ്മയുടെ ക്യാരക്ടർ പോസ്റ്റർ നേഹ ഇന്റസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു അതിനു താഴെ പരിഹസിച്ച് ഒരാൾ രംഗത്തെത്തിയിരുന്നു. അങ്കിദ് സഹോദരനാണെന്നും പോയി രാഖി കെട്ടാനുമായിരുന്നു യുവാവിന്റെ കമന്റ്. എന്നാൽ ട്രോളു കേട്ട് മിണ്ടാതിരിക്കാൻ താരം തയ്യാറായിരുന്നില്ല. നല്ല ഉഗ്രൻ മറുപടിയും കൊടുത്തിട്ടുണ്ട്. ഉപദേശത്തിനു നന്ദിയുണ്ടെന്നും പോയി ജീവിക്കാൻ നോക്കൂ എന്നായിരുന്നു നേഹയുടെ മറുപടി. ഹോക്കി താരം സന്ദീപ് സിംഗിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് സൂർമ്മ. ചിത്രത്തിൻ സന്ദീപിന്റെ സഹോദരനായിട്ടായണ് അങ്കിദ് എത്തുന്നത്.


Click it and Unblock the Notifications