twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങലില്‍ നടുങ്ങി ബോളിവുഡ്! ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍

    By Prashant V R
    |

    ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. കാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികില്‍സയില്‍ ആയിരുന്ന അദ്ദേഹം അടുത്തിടെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചികില്‍സ കഴിഞ്ഞ് എത്തിയ നടന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നത്. പിന്നീട് രോഗം ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യ നില വീണ്ടും വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

    മുംബൈയിലെ കോകിലാബെന്‍

    മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇര്‍ഫാനെ പ്രവേശിപ്പിച്ചത്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ആരോഗ്യ നില വീണ്ടും വഷളായത്. ഇര്‍ഫാന്റെ അസുഖം ഭേദമാവാന്‍ പ്രാര്‍ത്ഥനകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങിയത്. സിനിമാ സംവിധായകന്‍ ഷുജിത് സര്‍ക്കാര്‍ ആണ് ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ട്വിറ്ററിലൂടെ മരണ വാര്‍ത്ത അറിയിച്ചത്.

    തുടര്‍ന്ന് ബോളിവുഡിലെ

    തുടര്‍ന്ന് ബോളിവുഡിലെ മിക്ക താരങ്ങളും ഇര്‍ഫാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തിയിരുന്നു. അമിതാഭ് ബച്ചന്‍ അടക്കമുളള താരങ്ങളാണ് ഇര്‍ഫാനെക്കുറിച്ചുളള ട്വീറ്റുകളുമായി എത്തിയത്. "ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ച വാര്‍ത്തകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും അസ്വസ്ഥവും സങ്കടകരവുമായ വാര്‍ത്തയാണ്. അവിശ്വസനീയ കഴിവ്. കൃപയുള്ള ഒരു സഹപ്രവര്‍ത്തകന്‍ .. സിനിമാ ലോകത്തിന് സമൃദ്ധമായ സംഭാവന നല്‍കിയാള്‍. ഞങ്ങളെ വളരെ വേഗം വിട്ടുപോയിരിക്കുകയാണ്. ഒരു വലിയ ശൂന്യത സൃഷ്ടിക്കുന്നു. പ്രാര്‍ത്ഥനകളും ഡുവാസുകളും. അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു.

    അമിതാഭ് ബച്ചന് പിന്നാലെ

    അമിതാഭ് ബച്ചന് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണും സഹപ്രവര്‍ത്തകന് ആദരാഞ്ജലികളുമായി എത്തി. ഇര്‍ഫാന്റെ അകാല നിര്യാണത്തെക്കുറിച്ച് കേട്ടപ്പോള്‍ നടുങ്ങി. ഇത് ഇന്ത്യന്‍ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. ഭാര്യക്കും മക്കള്‍ക്കും അഗാധമായ അനുശോചനം. ആര്‍ഐപി ഇര്‍ഫാന്‍. അജയ് ദേവ് ഗണ്‍ ട്വീറ്റ് ചെയ്തു.

    മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

    സമാധാനത്തോടെ വിശ്രമിക്കുക

    സമാധാനത്തോടെ വിശ്രമിക്കുക ഇര്‍ഫാന്‍ സര്‍. എനിക്ക് കുറഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്ന ഒരു സമയത്ത് നിങ്ങളുടെ ദയ എന്നോട് എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങള്‍ക്ക് അറിയില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അനുശോചനം. സോനം കപൂര്‍ കുറിച്ചു. "ഇര്‍ഫാന്‍ ഖാന്‍ ഇന്ന് രാവിലെ അന്തരിച്ചുവെന്നറിഞ്ഞപ്പോള്‍ വളരെ സങ്കടമുണ്ട്. വളരെ വേഗം പോയി. അത്തരമൊരു ശക്തനായ നടനും ക്യാന്‍സറിനെതിരെ എത്ര ധീരമായി പോരാടി. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, മുഴുവന്‍ ചലച്ചിത്രമേഖലയ്ക്കും വലിയ നഷ്ടമാണ്. ആര്‍ഐപി. നടി ശബാന ആസ്മി കുറിച്ചു.

    ഇര്‍ഫാന്‍ സാറിന്റെ മരണ വാര്‍ത്ത

    ഇര്‍ഫാന്‍ സാറിന്റെ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വളരെ സങ്കടമുണ്ട്. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരു യഥാര്‍ത്ഥ പ്രതിഭാധനനായ നടന്‍. അതിശയകരമായ മനുഷ്യനും. ഷാഹിദ് കപൂര്‍ കുറിച്ച വാക്കുകളാണിവ. നടന്‍ ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ 53 വയസില്‍ അന്തരിച്ചു. ആര്‍ഐപി ഇര്‍ഫാന്‍ സര്‍. സിനിമാ വ്യവസായത്തിന് അസാധാരണമായ ഒരു കലാകാരനെയും മനുഷ്യനെയും നഷ്ടപ്പെട്ടു. നടന്‍ മാധവന്‍ കുറിച്ചു.

    തെറ്റിദ്ധാരണകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മാപ്പ്! ദുല്‍ഖറിനോട് തമിഴ് നടന്‍ പ്രസന്നതെറ്റിദ്ധാരണകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മാപ്പ്! ദുല്‍ഖറിനോട് തമിഴ് നടന്‍ പ്രസന്ന

    Recommended Video

    ബോളീവൂഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു | Filmibeat Malayalam
    ഒരു അസിസ്റ്റന്റായി ഞാന്‍

    ഒരു സഹസംവിധായകനെന്ന നിലയില്‍ ഞാന്‍ ആദ്യമായി കണ്ട ഷോട്ട് ഇര്‍ഫാന്‍ ഖാന്റെതാണ്. ഞാന്‍ മുമ്പ് കണ്ടതില്‍ നിന്ന് വ്യത്യസ്തമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റെത്. മറ്റൊരു അഭിനേതാവിനും പിന്തുടരാന്‍ കഴിയാത്തത്ര തീവ്രത. ഞങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി ഇര്‍ഫാന്‍. നിങ്ങള്‍ എന്നേക്കും ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കും. നടന്‍ ഇമ്രാന്‍ ഹാഷ്മി കുറിച്ച വാക്കുകളാണിവ.

    പ്രഭാകരാ വിളി എല്‍ടിടിഇയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം,തുറന്നുപറഞ്ഞ് ശ്രീനിവാസന്‍പ്രഭാകരാ വിളി എല്‍ടിടിഇയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം,തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

    Read more about: irrfan khan
    English summary
    Bollywood Celebs Reaction On Irrfan Khan Death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X