Just In
- 5 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 5 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 6 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 7 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
സിനിമയില്‍ ഒരു കാലത്ത് ഒന്നിച്ച് അഭിനയിക്കുകയും മികച്ച കെമിസ്ട്രി പങ്കിടുകയും ചെയ്യുന്ന താരങ്ങള്‍ കാലംചെല്ലുമ്പോള്‍ കണ്ടാല്‍ മിണ്ടാത്തവരും മൈന്‍ഡ് ചെയ്യാത്തവരുമെല്ലാമായി മാറുന്നത് പുതിയ കാര്യമല്ല. ഈഗോയും പഴയകാല ബന്ധങ്ങളുമെല്ലാമാണ് ഇത്തരത്തില്‍ താരങ്ങള്‍ക്കിടയില്‍ പലപ്പോഴും പ്രശ്നങ്ങളായി വരാറുള്ളത്. ബോളിവുഡില്‍ ഇത്തരം ഒട്ടനേകം താരങ്ങളുണ്ട്. ഒരുകാലത്ത് ഒന്നിച്ച് അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും അതുകഴിഞ്ഞ് പ്രണയം തകരുകയും ചെയ്ത പല താരജോഡികളും ഇപ്പോല്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയിലാണ്.
നടന്മാര്ക്കിടയിലുമുണ്ട് ഇത്തരം പ്രശ്നങ്ങള്‍. കരിയറിന്റെ തുടക്കത്തില്‍ ഒന്നിച്ചഭിനയിച്ച് പിന്നീട് സൂപ്പര്‍താരങ്ങളായി മാറുകയും ഈഗോ വളരുകയുമെല്ലാം ചെയ്യുമ്പോള്‍ പലരും പതിയേ അകന്നുപോവുകയാണ്. പിന്നീടൊരിക്കലും ഒന്നിച്ചൊരു ചിത്രം ചെയ്യാത്ത രീതിയില്‍ പല നടന്മാരും വളരുകയും അകലുകയും ചെയ്യുന്നു. ഇതാ ബോളിവുഡില്‍ ഇനിയൊരിക്കലും ഒന്നിച്ചൊരു ചിത്രം ചെയ്യാന്‍ സാധ്യതയില്ലാത്ത തിര താരങ്ങള്‍.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
ഒരുകാലത്ത് ബോളിവുഡ് ഉറ്റുനോക്കിയിരുന്ന താരജോഡികളും പ്രണയജോഡികളുമായിരുന്നു സല്‍മാനും ഐശ്വര്യയും വിവാദങ്ങളേറെയുണ്ടാക്കിയ പ്രണയബന്ധം അവസാനിച്ചതോടെ ഇവര്‍ക്കിടയിലുള്ള കരിയര്‍ ബന്ധങ്ങളും അവസാനിയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഒരുമിച്ച് വേദികളിളോ ചടങ്ങുകളിലോ പ്രത്യക്ഷപ്പെടാറില്ല ഇവര്‍. ഇനിയൊരിക്കലും ഇവര്‍ ഒന്നിയ്ക്കുന്നൊരു ചിത്രത്തിന് സാധ്യതയുമില്ല.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്നു ഷാരൂഖും സല്‍മാനും. ഇവര്‍ ഒന്നിച്ചഭിനയിച്ച് ഹിറ്റായി മാറിയ ചിത്രങ്ങളുമുണ്ട് ബോളിവുഡില്‍. എന്നാല്‍ 2007ല്‍ കത്രീന കെയ്ഫിന്റെ പിറന്നാല്‍ ദിനത്തിലുണ്ടായ പ്രശ്നത്തോടെ ഇവര്‍ രണ്ടുപേരും ശത്രുക്കളെപ്പോലെയായി മാറി. ഈ പിണക്കം 2013ലെ ഈദ് ആഘോഷത്തിനിടെ മാറിയെങ്കിലും രണ്ടുപേരുമൊന്നിച്ച് ഒരു ചിത്രമെന്നത് ഒരു സ്വപ്നം മാത്രമായിരിക്കും.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
ബോളിവുഡിലെ മുന്‍നിര പ്രണയജോഡികളായിരുന്നു ബിപാഷയും ജോണും. ഒന്‍പത് വര്‍ഷം നീണ്ട പ്രണയത്തിനിടെ ഇവര്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയം തകര്‍ന്നതോടെ രണ്ടുപേരും പരസ്പരം നോക്കുകപോലുമില്ലെന്നുള്ള അവസ്ഥയിലാണ്. ജോണ്‍ വിവാഹിതനായി, ബിപാഷ വിവാഹത്തിന് തയ്യാറെടുക്കുന്നു. ഇവര്‍ ഒന്നിയ്ക്കുന്നൊരു ചിത്രം ഇനിയൊരിക്കലും നടക്കാന്‍ സാധ്യതയില്ല.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര ഇന്ന്. ഇടക്ക് പ്രിയങ്കയും ഷാഹിദും പ്രണയത്തിലാണെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. കരീനയും ഷാഹിദും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതോടെയായിരുന്നു പ്രിയങ്കയും ഷാഹിദും തമ്മിലുള്ള ബന്ധം വളര്‍ന്നത്. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഷാഹിദിന്റെ രീതികള്‍ പലതും പിടിക്കാത്ത പ്രിയങ്ക ആ ബന്ധം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇവരൊന്നിച്ചൊരു ചിത്രത്തിനും വലിയ സാധ്യതകളില്ല.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
ഷാരൂഖിന്റെ 2012ലെ ചിത്രമായ ജബ് തക് ഹേ ജാനും അജയുടെ ചിത്രമായ സണ്‍ ഓഫ് സര്‍ദാറും ഒരേ ദിവസം റിലീസ് ചെയ്തതോടെയാണ് ഇവര്‍ക്കിടയില്‍ ഈഗോ പ്രശ്നമുണ്ടായത്. ജബ് തക് ഹേ ജാന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ സണ്‍ ഓഫ് സര്‍ദാര്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ഇതിന് ശേഷം ഇനി ഒന്നിച്ചഭിനയിക്കില്ലെന്ന് ഇവര്‍ തീരുമാനിച്ചെന്നാണ് കേട്ടത്.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
ബോളിവുഡിന്റെ മുന്‍നിര നായികമാരാണ് ദീപികയും കത്രീനയും രണ്‍ബീര്‍ കപൂര്‍ കാരണം പരസ്പരം അകന്ന ഈ രണ്ടു താരങ്ങള്ക്കിടയിലെയും ഈഗോ പ്രശ്നം കലശലാണെന്നാണ് കേള്‍ക്കുന്നത്. രണ്ടുപേരും ഒന്നിച്ചൊരു ചിത്രത്തിലെത്തുകയെന്നത് നടക്കാത്ത കാര്യമാണെന്നാണ് ബോളിവുഡില്‍ പലരും പറയുന്നത്.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അക്ഷയ്യുടെ ഭാര്യ ട്വിങ്കിള്‍ ഖന്ന ഇനിയൊരിക്കലും പ്രിയങ്കയുടെ കൂടെ അഭിനയിക്കില്ലെന്ന് വാക്കുപറയിച്ചെന്നാണ് സംസാരം. ഗോസിപ്പുകളെ ഭയന്ന് അക്ഷയ് ചിത്രങ്ങളിലേയ്ക്കുള്ള ക്ഷണം പ്രിയങ്കയും നിരസിക്കുകയാണത്രേ.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
ആദ്യകാലത്ത് അക്ഷയും രവീണയും പ്രണയത്തിലായിരുന്നു. ഇവര്‍ രഹസ്യമായി വിവാഹിതരായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനിടെ ട്വിങ്കിളിനെ പരിചയപ്പെടുകയും പ്രണിയ്ക്കുകയും ചെയ്ത അക്ഷയ് അവരെ വിവാഹം കഴിച്ചതോടെ രവീണ അകലുകയായിരുന്നു. പിന്നീട് ഇവരൊന്നിച്ച് അഭിനയിച്ചിട്ടില്ല. ഇനി അഭിനയിക്കാന്‍ സാധ്യതയുമില്ല.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
സോനാക്ഷി സിന്‍ഹയുടെ നായകനായി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് രണ്‍ബീര്‍ കപൂര്‍ ആണ്. സോനാക്ഷിയ്ക്ക് തന്നേക്കാള്‍ പ്രായക്കൂടുതല്‍ തോന്നുമെന്നും അതിനാല്‍ തങ്ങള്‍ നായികാനായകന്മാരായാല് മികച്ച കെമിസ്ട്രിയുണ്ടാകില്ലെന്നുമാണ് രണ്‍ബീര്‍ ഇതിന് പറയുന്ന കാരണങ്ങള്‍.

ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍
സല്‍മാനും അഭിഷേകും ഇനിയൊരിക്കലും ഒന്നിച്ച് അഭിനയിക്കില്ലെന്നതും ഇവര്‍ തമ്മില്‍ കൃത്യമായ ഒരു അകലം എന്നുമുണ്ടാകുമെന്നുള്ളതും ആര്‍ക്കും ചിന്തിച്ചാല്‍ അറിയാവുന്ന കാര്യമാണ്. സല്‍മാന്റെ പൂര്‍വ്വകാമുകി ഐശ്വര്യ റായിയെ അഭിഷേക് വിവാഹം ചെയ്തതുതന്നെയാണ് ഇതിനുള്ള കാരണം.