അമിതാഭ് ബച്ചന് പിന്നാലെ മരുമകളും; ബോളിവുഡ് ഏറ്റവുമധികം ചര്‍ച്ചയാക്കിയ പ്രണയകഥകള്‍ ഇവരുടേതാണ്

ബോളിവുഡ് സിനിമാ ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യാറുള്ളത് താരങ്ങളുടെ പ്രണയകഥകളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്നും അതിലൊരു മാറ്റവും വന്നിട്ടില്ല. പലരും ഗോസിപ്പ് കോളങ്ങളില്‍ മാത്രം നിറഞ്ഞ് നിന്നതെങ്കില്‍ ചിലരുടേത് പരസ്യമായ രഹസ്യമായിരുന്നു. അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുള്ള സൗഹൃദമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടുള്ള പ്രണയകഥകളിലൊന്ന്. എന്നാല്‍ അതില്‍ സത്യമില്ലെന്നാണ് താരങ്ങള്‍ പറഞ്ഞിട്ടുള്ളത്.

സല്‍മാന്‍ ഖാനുമായി ഉണ്ടായ പ്രണയമാണ് ഐശ്വര്യയെ വാര്‍ത്തകളില്‍ നിറച്ചത്

അമിതാഭിനും രേഖയ്ക്കും ശേഷം അദ്ദേഹത്തിന്റെ മരുമകളും നടിയുമായ ഐശ്വര്യ റായിയാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നത്. നടന്‍ സല്‍മാന്‍ ഖാനുമായി ഉണ്ടായ പ്രണയമാണ് ഐശ്വര്യയെ വാര്‍ത്തകളില്‍ നിറച്ചത്. ഇന്നും ആ പേരില്‍ തന്നെ നടി അറിയപ്പെടുന്നു. ഹം ദില്‍ ദേ ചുകെ സനം എന്ന സിനിമയിലൂടെയാണ് ഐശ്വര്യ റായി ബോളിവുഡില്‍ ശ്രദ്ധേയാവുന്നത്. ആദ്യ ചിത്രത്തിലെ നായകനായി എത്തിയത് സല്‍മാന്‍ ഖാനും ആയിരുന്നു. ആ അടുപ്പം ഇരുവരെയും പ്രണയത്തിലേക്ക് എത്തിച്ചു. പിന്നീട് നിരവധി സിനിമകളില്‍ താരങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചെങ്കിലും സല്‍മാന്റെ മദ്യപാനവും അക്രമണ സ്വഭാവവും കാരണം എല്ലാം അവസാനിച്ചു. തന്നെ ശാരീരികമായി വരെ സല്‍മാന്‍ ഉപദ്രവിച്ചു എന്ന് വെളിപ്പെടുത്തി കൊണ്ടാണ് ഐശ്വര്യ രംഗത്ത് വന്നതും.

വിവാദ നായകനായ സഞ്ജയ് ദത്തുമായി മാധൂരി ദീക്ഷിതും

വിവാദ നായകനായ സഞ്ജയ് ദത്തുമായി മാധൂരി ദീക്ഷിതിന് ഉണ്ടായ പ്രണയവും ഏറ്റവുമധികം വാര്‍ത്താ പ്രധാന്യം നേടിയതാണ്. തൊണ്ണൂറുകളിലെ ഹിറ്റ് ജോഡിയായി അഭിനയിച്ചിരുന്ന താരങ്ങള്‍ ശരിക്കും പ്രണയത്തിലാവുകയായിരുന്നു. സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശര്‍മ്മയുടെ മരണത്തിന് ശേഷമാണ് മാധുരിയുമായി അടുപ്പത്തിലാവുന്നത്. നേരത്തെ തന്നെ പ്രണയത്തിലായതിനാല്‍ മാധുരിയോട് നിര്‍മാതാക്കള്‍ ഗര്‍ഭിണിയാവരുത് എന്ന നിബന്ധന പോലും വെച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 1993 ല്‍ സഞ്ജയ് ദത്ത് കേസില്‍ അകപ്പെട്ട് ജയിലില്‍ പോയതോട് കൂടി ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

അക്ഷയ് കുമാറും രവീണ ടണ്ടനും തമ്മിലെ പ്രണയം

അക്ഷയ് കുമാറും രവീണ ടണ്ടനും തമ്മിലും ശക്തമായ പ്രണയത്തിലായിരുന്നു. ഖിലാദ്യേന്‍ കാ ഖിലാഡി എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ നിന്നുമായിരുന്നു ആ സംഭവം. രേഖയുമായി ചേര്‍ന്നതോടെയാണ് രവീണയും അക്ഷയും തമ്മില്‍ വേര്‍പിരിയുന്നത്. രവീണയെ പോലെ തന്നെ നടി ശില്‍പ ഷെട്ടിയുമായിട്ടും അക്ഷയ് തീവ്ര പ്രണയത്തിലായിരുന്നു. സിനിമയിലെ കെമിസ്ട്രി ഹിറ്റായതോടെ പ്രണയം ശക്തമായി. എങ്കിലും ആ ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കാതെ വന്നു. പിന്നീട് അക്ഷയ് ട്വിങ്കിളിനെ വിവാഹം കഴിച്ചു.

 രവീണ ടണ്ടന്‍ നടന്‍ അജയ് ദേവ്ഗണുമായി ഇഷ്ടത്തിലായിരുന്നു

അക്ഷയ് കുമാറുമായിട്ടുള്ള പ്രണയത്തിന് പിന്നാലെ രവീണ ടണ്ടന്‍ നടന്‍ അജയ് ദേവ്ഗണുമായി ഇഷ്ടത്തിലായി. കരിഷ്മ കപൂര്‍ ഇവരിലേക്ക് വരുന്നത് വരെ പ്രണയവുമായി മുന്നോട്ട് പോയെങ്കിലും അത് അവസാനിപ്പിക്കേണ്ടി വന്നു. ബോളിവുഡില്‍ തരംഗമായ മറ്റൊരു പ്രണയകഥ സുസ്മിത സെന്നിന്റേതാണ്. തൊണ്ണൂറുകളിലാണ് വിക്രം ഭട്ടും സുസ്മതിയും ഇഷ്ടത്തിലാവുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ കാലത്ത് സുസ്മിതയാണ് വിക്രത്തിന് ആശ്വാസമായി നിന്നത്. ഇക്കാര്യം വിക്രം തന്നെ വെളിപ്പെടുത്തിയിരുന്നു രണ്ടാളും വേര്‍പിരിഞ്ഞെങ്കിലും സുസ്മിത തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആളാണെന്നാണ് നടന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഭാര്യ ഉള്ളപ്പോൾ ഗോവിന്ദ റാണിയുമായി പ്രണയത്തിലായത്

ബോബിയും നീലവും കോതരിയും വിവാഹം കഴിച്ചേക്കും എന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ബോബിയുടെ ഭാര്യയായിട്ടും തന്റെ മരുമകളായിട്ടും നീലത്തെ സ്വീകരിക്കാന്‍ ദര്‍മേന്ദ്ര തയ്യാറായിരുന്നില്ല. ഒടുവില്‍ നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ ആ ബന്ധം അവസാനിപ്പിച്ചു. റാണി മുഖര്‍ജിയും ഗോവിന്ദയും ഏറ്റവുമധികം ചര്‍ച്ചയായ പ്രണയകഥകളില്‍ നിറഞ്ഞിരുന്നു. സഹതാരങ്ങളുമായി പ്രണയത്തിലാവുന്നത് പതിവാണെങ്കിലും വിവാഹശേഷം അപൂര്‍വ്വമായിട്ടേ ഉണ്ടാവുകയുള്ളു. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് വിട്ട് കൊടുക്കാതെ സിനിമയില്‍ നിന്നും പുറത്ത് വരാന്‍ ഗോവിന്ദയുടെ ഭാര്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്റെ ദാമ്പത്യ ജീവിതം തകരുമെന്ന് വന്നതോടെ ഗോവിന്ദ റാണിയുമായ ബന്ധത്തില്‍ നിന്നും പിന്മാറി.

More from Filmibeat

Read more about: aiswarya rai actors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X