»   » ലഗാനേക്കാള്‍ മികച്ചതാവുമോ ദംഗല്‍ ; പ്രിവ്യൂ ഷോ കണ്ടവരുടെ അഭിപ്രായം അറിയാം

ലഗാനേക്കാള്‍ മികച്ചതാവുമോ ദംഗല്‍ ; പ്രിവ്യൂ ഷോ കണ്ടവരുടെ അഭിപ്രായം അറിയാം

Posted By: Nihara
Subscribe to Filmibeat Malayalam

ആമിര്‍ഖാന്റെ പുതിയ ചിത്രമായ ദംഗലിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സല്‍മാന്‍ ഖാന്റെ സുല്‍ത്താന് പിന്നാലെ മറ്റൊരു ഗുസ്തിക്കരനായി ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് സ്‌ക്രീനിലെത്തുമ്പോള്‍ ബോളിവുഡിനും പ്രതീക്ഷ ഏറെയാണ്.

സമൂഹത്തില്‍ നില നില്‍ക്കുന്ന യാഥാസ്ഥിതിര മനോഭാവത്തോട് പൊരുതി തന്റെ പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിച്ച് ലോക കായിക വേദിയില്‍ എത്തിച്ച മഹാവീര്‍ സിങ്ങ് ഫോഗട്ടിന്റെ വേഷത്തിലാണ് ആമീര്‍ ഖാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രം മികച്ച സ്‌പോര്‍ട്‌സ് സിനിമയാവുമെന്നാണ് പ്രിവ്യൂ ഷോ കണ്ട പ്രമുഖര്‍ അഭിപ്രായപ്പെട്ടത്. കരണ്‍ ജോഹര്‍, ശബാനാ ആസ്മി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖര്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാനുണ്ടായിരുന്നു.

സ്ത്രീകളുടെ കായിക മുന്നേറ്റത്തിന് പ്രേരിപ്പിക്കും

ഇന്ത്യന്‍ കായിക ലോകത്ത് കൂടുതല്‍ സ്ത്രീകള്‍ വെന്നിക്കൊടി പാറിക്കാനുള്ള പ്രചോദനം ചിത്രത്തിലൂടെ ലഭിക്കുന്നുണ്ടെന്നാണ് സിനിമാ നിരൂപകയായ അനുപമ ചോപ്ര അഭിപ്രായപ്പെട്ടിട്ടുള്ളത്. ട്വിറ്ററിലാണ് ഇവര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

വാക്കുകള്‍ നഷ്ടപ്പെട്ടുവെന്ന് കരണ്‍ ജോഹര്‍

പത്ത് വര്‍ഷത്തിനിടെ ഇത്രയും മികച്ച സ്‌പോര്‍ട്‌സ് ചിത്രം കണ്ടിട്ടില്ലെന്നും സിനിമ കണ്ടിരുന്നപ്പോള്‍ വാക്കുകള്‍ നഷ്ടപ്പെട്ടുവെന്നുമാണ് കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

റിലീസിങ്ങിന് തൊട്ടുമുന്‍പ് പ്രിവ്യൂ ഷോ

റിലീസിങ്ങിന് ഒരു ദിവസം ശേഷിക്കെ പ്രിവ്യൂ ഷോ നടത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. പടം കസറുമെന്നാണ് പൊതു അഭിപ്രായം

ദംഗല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

ആമിര്‍ ഖാന്‍ ചിത്രമായ ദംഗല്‍ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. ആരാധകരുടെ ആകാംക്ഷ തീരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടിയെ ശേഷിക്കുന്നുള്ളൂ.

English summary
Aamir Khan's Dangal's preview show report.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam