ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

By Meera Balan

വിവാഹ വാര്‍ത്തകള്‍ ബോളിവുഡില്‍ എപ്പോഴും ചൂടേറിയ ചര്‍ച്ചകള്‍ക്കാഴ് വഴി തെളിയ്ക്കുന്നത്. താരങ്ങള്‍ സ്വന്തം പങ്കാളിയെ സിനിമയില്‍ നിന്ന് കണ്ടെത്തുന്നത് പതിവാണ്. എന്നാല്‍ നായകന്‍മാരേയും സഹനടന്‍മാരെയുമൊക്കെ ഉപേക്ഷിച്ച് നിര്‍മ്മാതക്കളെയും സംവിധാ.യകരെയും സ്വന്തമാക്കിയ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഒട്ടേറെയാണ്. ഏറെ നാളത്തെ ബന്ധത്തിനൊടുവിലാണ് ഇത്തരത്തില്‍ പലബന്ധങ്ങളും വിവാഹത്തില്‍ അവസാനിയ്ക്കുന്നത്

ഇഷ്ടപ്പെട്ട സംവിധായകനെ വിവാഹം കഴിയ്ക്കുന്നതിനാല്‍ ഭര്‍ത്താവില്‍ നിന്ന് ഒളിച്ചോടിയ നടിയും ബോളിവുഡില്‍ ഉണ്ട്. വിവാഹനിശ്ചയം കഴിഞ്ഞിട്ടും ജീവിതാവസാനം വരെ കാമുകിയായ നായികയെ ജീവിതത്തിലേക്ക് കൂട്ടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനായ സംവിധായകനും ബോളിവുഡില്‍ ഉണ്ട്. ബോളിവുഡിലെ അത്തരം ചില വിവാഹങ്ങളും വിവാഹ വിശേഷങ്ങളും.....

മീനകുമാരിയും കമാല്‍ അമ്‌റോഹി

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

ദേര എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നടി മീന കുമാരിയുടേയും സംവിധായകന്‍ കമാര്‍ അമ്‌റോഹിയുടേയും ബഌക്ക് ആന്റ് വൈറ്റ് പ്രണയകഥ തുടങ്ങുന്നത്. 1952 പ്രണയദിനത്തില്‍ ഇവര്‍ വിവാഹിതരായി എന്നാല്‍ പിന്നീട് വേര്‍ പിരിഞ്ഞു

ബിന്ധ്യ ഗോസ്വാമി- വിനോദ് മെഹ്‌റ

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

നടനും നിര്‍മ്മാതാവും സംവിധായകനുമായ വിനോദ് മെഹ്‌റയ്‌ക്കൊപ്പം ഒളിച്ചോടുകയായിരുന്നു നടി ബിന്ധ്യ ഗോസ്വാമി. ഭര്‍ത്താവ് ജെപി ദത്തയെ ഉപേക്ഷിച്ചാണ് ഇവര്‍ മെഹ്‌റയ്‌ക്കൊപ്പം ജീവിതമാരംഭിച്ചത്.

നന്ദ- മന്‍മോഹന്‍ ദേശായി

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

നിര്‍മ്മാതാവും സംവിധായകനുമായ മന്‍മോഹന്‍ ദേശായിയുമായി 1992 ലാണ് നന്ദയുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ 2 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ വിവാഹം കഴിച്ചില്ല. 1994 ല്‍ മോന്‍ഹോമഹന്‍ ദേശായി ടെറസിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

ദിവ്യ ഭാരതി- സജീദ് നദിയാദ്വാല

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

1992 ലാണ് നിര്‍മ്മതാവായ സജീദ് ദിവ്യ ഭാരതിയെ വിവാഹം കഴിയ്ക്കുന്നത്. 1993 ല്‍ തന്റെ പത്തൊമ്പതാമത്തെ വയസില്‍ വീടിന്റെ അഞ്ചാംനിലയില്‍ നിന്ന് താഴേയ്ക്ക് വീണ് ഇവര്‍ മരിച്ചു

ശ്രീദേവി- ബോണി കപൂര്‍

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷമാണ് ശ്രീദേവി ബോണി കപൂറിനെ പ്രണയിച്ചത്. 1996ല്‍ ഇവര്‍ വിവാഹിതരായി

അനുരാഗ് കശ്യപ്-കല്‍ക്കി കൊച്‌ലിന്‍

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് നടിയായ കല്‍ക്കി കൊച്ച്‌ലിനെ 2011 ലാണ് വിവാഹം കഴിച്ചത്. ദക്ഷിണേന്ത്യന്‍ രീതിയിലായിരുന്നു വിവാഹം

വിദ്യ ബാലന്‍- സിദ്ധാര്‍ത്ഥ് റോയ് കപൂര്‍

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

ബിസിനസുകാരനും ചലച്ചിത്ര നിര്‍മ്മാതവുമായ ആദിത്യ റോയ് കപൂറാണ് വിദ്യ ബാലന്റെ മനം കവര്‍ന്നത്. സൗത്ത് ഇന്ത്യന്‍, പപഞ്ചാബി സ്റ്റൈലിലായിരുന്നു ഇവരുടെ വിവാഹം

റാണി മുഖര്‍ജി- ആദിത്യ ചോപ്ര

ബോളിവുഡിലെ വേറിട്ട വിവാഹ വിശേഷങ്ങള്‍

നിര്‍മ്മതാവും സംവിധായകനുമായ ആദിത്യ ചോപ്രയുമായി റാണി പ്രണയത്തിലാണെന്ന് ഏറെ നാളായി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് 2014 ഏപ്രില്‍ 21 ന് ഇറ്റലിയില്‍ വച്ച് ഇവര്‍ വിവാഹിതരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X