»   » അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമയെന്നത് പലരംഗങ്ങളിലും കടുത്ത മത്സരം നിലനില്‍ക്കുന്ന ലോകമാണ്. അതുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശത്രുതകള്‍ക്ക് കുറവുമില്ല. പാരവെപ്പും, കുതികാല്‍ വെട്ടുമെല്ലാം ഇതിന്റെ ഭാഗമാണ്. താര ശത്രുതകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ബോളിവുഡ്.

ഒരുകാലത്ത് ഒരുമിച്ച് അഭിനയിക്കുകയും ആടിപ്പാടുകയും ചെയ്തവര്‍ മുട്ടിപ്പോയാലും മിണ്ടാത്ത അവസ്ഥവരെയുണ്ട്. ഇതില്‍ ചെറിയവരും വലിയവരുമെല്ലാം ഒരുപോലെയുണ്ടെന്നതാണ് രസകരം.

ഒരു കാലത്ത് ജോഡികളായി അഭിനയിക്കുകയും പ്രണയിയ്ക്കുകയും പിന്നീട് ബദ്ധ ശത്രുക്കളായി മാറുകയും ചെയ്ത ചില താരങ്ങള്‍ ഇതാ.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

അഭിഷേക് ബച്ചന്‍ കരീനയെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് പ്രണയികളായിരുന്നു ഇവര്‍ ഒരുകാലത്ത്. എന്നാല്‍ പൊടുന്നനെ ഇവര്‍ വിവാഹം കഴിയ്ക്കാനുള്ള തീരുമാനം മാറ്റുകയും അന്നുമുതല്‍ മിണ്ടാതാവുകയുമായിരുന്നു. പിന്നീട് അഭിഷേക് ഐശ്വര്യയെയും കരീന സഞ്ജയ് കപൂറിനെയും വിവാഹം ചെയ്തു. ഇപ്പോള്‍ കരീനയും സഞ്ജയും നല്ല ബന്ധത്തിലല്ല.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

വളരെ ആഘോഷമായി പ്രണയിയ്ക്കുകയും വളരെ മോശമായ രീതിയില്‍ പിരിയുകയും ചെയ്തവരാണ് സല്‍മാനും ഐശ്വര്യയും. താന്‍ ഐശ്വര്യയെ ചതിയ്ക്കുകയായിരുന്നുവെന്ന് സല്‍മാന്‍ പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു. സല്‍മാന്‍ തന്നെ ശാരീരികമായിപ്പോലും പീഡിപ്പിച്ചിരുന്നുവെന്ന് ഐശ്വര്യയും ആരോപിച്ചിരുന്നു. പിരിഞ്ഞതിന് ശേഷം ഇവര്‍ ഒരിക്കല്‍പ്പോലും ഒരേവേദിയില്‍ എത്തിയിട്ടില്ല. തമ്മില്‍ ആശയവിനിമയവുമില്ല.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

ഒന്‍പത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ജോണും ബിപാഷയും പിരിഞ്ഞത്. ഈ വേര്‍പിരിയല്‍ ബിപാഷയെ സംബന്ധിച്ച് വലിയ ഷോക്കായിരുന്നു. ജോണിന് പ്രിയ റുച്ചാല്‍ എന്ന യുവതിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. എന്തായാലും ബ്രേക്കപ്പിന് ശേഷം ജോണും ബിപാഷയും വലിയ ശത്രുതയിലാണ്.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

സ്വന്തമായി ഒരു ഐപിഎല്‍ ടീമുണ്ടാക്കാനായി പ്രീതിയെ സഹായിച്ചത് നെസ് വാഡിയ ആയിരുന്നു. പ്രണയത്തിലായിരുന്നെങ്കിലും നെസ് അഭിനയം നിര്‍ത്താന്‍ പറഞ്ഞതോടെ പ്രീതി പ്രണയം അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും ഇപ്പോഴും ക്രിക്കറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ചുതന്നെയാണ്.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയങ്ങളിലൊന്നായിരുന്നു ഇത്. ശില്‍പയും അക്ഷയും വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു. പക്ഷേ ഇടയ്ക്ക് ട്വിങ്കിള്‍ ഖന്നയെ കണ്ട അക്ഷയ് വാക്കുമാറ്റി. തന്നെ അക്ഷയ് ഉപയോഗിക്കുകയും മറ്റൊരാള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പിന്നീട് ശില്‍പ ആരോപിച്ചിരുന്നു. ദഡ്കന്‍ എന്ന ചിത്രത്തിന് ശേഷം ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടില്ല.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

ആരാധകരെയാകെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു കരീന-ഷാഹിദ് ബ്രേക്ക് അപ്പ് വാര്‍ത്ത വന്നത്. കരീനയ്ക്ക് സെയ്ഫ് അലി ഖാനുമായുള്ള അടുപ്പമാണ് ഇവരുടെ ബന്ധം തകര്‍ത്തത്. ഇതിന് ശേഷം കരീനയുടെ വിവാഹമെല്ലാം കഴിഞ്ഞെങ്കിലും ഇതുവരെ ഇവര്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചിട്ടില്ലത്രേ.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

ഐശ്വര്യ റായിയെ ഭ്രാന്തമായി പ്രണയിച്ചയാളായിരുന്നു വിവേക് ഒബ്‌റോയ്. വിവേകിന്റെ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഐശ്വര്യ അദ്ദേഹത്തെ വേണ്ടെന്നുവച്ചത്. അതില്‍പ്പിന്നെ ഇവര്‍ രണ്ടുപേരും ശത്രുക്കളെപ്പോലെയാണ്.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

ഒരിക്കലും ഒരു ബന്ധത്തിലും ഉറച്ചുനില്‍ക്കാത്തയാളാണ് സുസ്മത സെന്‍. രണ്‍ദീപുമായുള്ള ബന്ധം വേണ്ടെന്നുവെച്ചതും സുസ്മിത തന്നെയാണ്. രണ്‍ദീപുമായുള്ള പ്രണയത്തിന് ശേഷം സുസ്മിതയെ കണ്ടത് പാകിസ്താന്‍ ക്രിക്കറ്റ് താരം വസിം അക്രത്തിനൊപ്പമാണ്. ഇപ്പോള്‍ സുസ്മിതയും രണ്‍ദീപും തമ്മില്‍ സൗഹൃദം പോലുമില്ല.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

ബോളിവുഡില്‍ അവസരങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടിയ അമീഷയോട് സഹതാരം തോന്നി അവര്‍ക്ക് അവസരങ്ങള്‍ നല്‍കിയത് താനാണെന്ന് ഒരിക്കല്‍ വിക്രം ഭട്ട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് വിക്രമിനെ അമീഷ അവഗണിയ്ക്കുന്നകാഴ്ചയാണ് ബോളിവുഡ് കണ്ടത്. ഒരു ഒരു പരിപാടിയ്ക്കിടെ വിക്രമിന്റെ മുന്നില്‍ക്കൂടി കടന്നുപോയിട്ടുപോലും അമീഷ അദ്ദേഹത്തോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല.

അന്ന് പ്രണയികള്‍, ഇന്ന് ശത്രുക്കള്‍

റിയയും ജോണും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. റിയയെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്ന് ജോണ്‍ തുറന്നു പറയുകയും ചെയ്തിരുന്നു. പക്ഷേ അന്ന് ഏറെ കരിയര്‍ മോഹങ്ങളുണ്ടായിരുന്ന റിയ ഈ ബന്ധം വേണ്ടെന്നുവച്ചു. അക്കാലം മുതല്‍ ഇവര്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയിലാണ്. കിരയറിനായി ജോണിനെ വേണ്ടെന്നുവച്ച റിയ ഇന്നും ബോളിവുഡിലെ ഒരു സ്ട്രഗ്ലിങ് ആക്ടര്‍ ആണ്. ജോണ്‍ ആകട്ടെ പ്രശസ്തനാവുകയും ചെയ്തു.

English summary
Celebrity couples in tinsel town have time and again proved that being friends after a break up is next to impossible. Take a look at 10 Bollywood exes who are now enemies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam