»   »  സിനിമയ്ക്ക് പുറത്ത് നിന്നും വിവാഹം കഴിച്ച ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?

സിനിമയ്ക്ക് പുറത്ത് നിന്നും വിവാഹം കഴിച്ച ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമ താരങ്ങള്‍ പലപ്പോഴും വിവാഹം കഴിക്കുന്നത് സിനിമയിലുള്ളവരെ തന്നെയാണ്. ആയൂസ് വളരെ കുറഞ്ഞ് പോവുന്ന അത്തരം ബന്ധങ്ങള്‍ക്ക് മാതൃകയായിരിക്കുന്ന ചില താരങ്ങളുണ്ട്. ബോളിവുഡിലെ പല സൂപ്പര്‍ സ്റ്റാറുകളും വിവാഹം കഴിച്ചിരിക്കുന്നത് സിനിമയ്ക്ക് പുറത്ത് നിന്നാണെന്നുള്ളതാണ്. അത്തരം ബന്ധങ്ങള്‍ ഇന്നും ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.

ഹിറ്റ്ലര്‍ മാധവന്‍കുട്ടി പെങ്ങള്‍മാരുടെയും അവരുടെ മക്കളുടെ കൂടെയും വന്നാല്‍ എങ്ങനെ ഉണ്ടാവും!

കിങ്ങ് ഖാന്‍ ഷാരുഖ് ഖാന്റെ കുടുംബത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ബോളിവുഡിലെ ഏറ്റവും നല്ല കുടുംബങ്ങളിലൊന്നാണ് ഷാരുഖിന്റെത്. സിനിമയും കുടുംബവും രണ്ടും വ്യത്യസ്തമാണെന്ന് തെളിയിച്ച വേറെയും താരങ്ങള്‍ ഈ പട്ടികയിലുണ്ട്. പല നടി നടന്മാരും സിനിമയിലുള്ള സൗഹൃദങ്ങള്‍ മാറ്റി നിര്‍ത്തി പുറത്ത് നിന്നുമാണ് വിവാഹം കഴിച്ചിരിക്കുന്നത്.

ഷാരുഖ് ഖാന്‍


ഷാരുഖ് ഖാന്‍ സിനിമയെക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് തന്റെ കുടുംബത്തെ കുറിച്ചായിരിക്കും. ഷാരുഖ് ഖാന്റെ സന്തുഷ്ട കുടുംബം തുടങ്ങുന്നത് ഗൗരി ഖാനെ കണ്ടെത്തുന്നത് മുതലാണ്. ഗൗരി ഖാന്‍ ഒരു ആര്‍ക്കിടെക്ച്ചറായിട്ടാണ് ജോലി ചെയ്യുന്നത്.

മാധുരി ദീക്ഷിത്

ഒരു കാലത്തെ ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു മാധുരി ദീക്ഷിത്. സഞ്ജയ് ദത്തുമായുണ്ടായിരുന്ന പ്രണയം അവസാനിച്ചതിന് ശേഷം കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജനായ ഡോ. ശ്രീറാമിനെയയായിരുന്നു വിവാഹം കഴിച്ചത്.

ഷാഹിദ് കപൂര്‍

ഇന്ന് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളിലൊരാളാണ് ഷാഹിദ് കപൂര്‍. സിനിമയില്‍ നിന്നു തന്നെ കരീന കപൂറുമായി ഇഷ്ടത്തിലായിരുന്നെങ്കിലും താരം വിവാഹം കഴിച്ചത് ഒരു പഞ്ചാബി പെണ്‍കുട്ടിയെയാണ്.

ജോണ്‍ എബ്രാഹം


ആക്ഷന്‍ ഹീറോ നായകന്മാരുടെ പട്ടികയിലാണ് നടന്‍ ജോണ്‍ എബ്രാഹം ഉള്ളത്. ബിപാഷ ബസുവുമായി താരത്തിന് പ്രണയം ഉണ്ടായിരുന്നെങ്കിലും അത് വേര്‍പിരിഞ്ഞതിന് ശേഷം പ്രിയ രുഞ്ചല്‍ എന്ന യുഎസ് സ്വദേശിനിയെ വിവാഹം കഴിക്കുകയായിരുന്നു.

ശില്‍പ ഷെട്ടി


ബോളിവുഡിന്റെ ഹോട്ട് സുന്ദരി ശില്‍പ ഷെട്ടിയും വിവാഹം കഴിച്ചിരിക്കുന്നത് സിനിമയ്ക്ക് പുറത്ത് നിന്നുമാണ്. രാജ്കുന്ദ്ര എന്ന ബിസിനസുക്കാരനെയായിരുന്നു ശില്‍പ വിവാഹം കഴിച്ചിരുന്നത്.

വിവേക് ഒബ്രോയി

ലോകസുന്ദരി ഐശ്വര്യ റായിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ വിവേക് ഒബ്രോയി അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നതിന് ശേഷം കര്‍ണാടക സ്വദേശിനി പ്രിയങ്ക അല്‍വ എന്ന പെണ്‍കുട്ടിയുമായി 2010 ല്‍ വിവാഹം കഴിക്കുകയായിരുന്നു.

ഇമ്രാന്‍ ഖാന്‍


നടന്‍ ഇമ്രാന്‍ ഖാന്‍ വിവാഹം കഴിച്ചിരിക്കുന്നത് ചെറുപ്പം മുതല്‍ സ്‌നേഹിച്ചിരുന്ന അവന്തിക മാലിക് എന്ന പെണ്‍കുട്ടിയെ തന്നെയായിരുന്നു.

ജൂഹി ചൗള

തൊണ്ണൂറുകളില്‍ തിളങ്ങി നിന്ന നടി ജൂഹി ചൗളയും സിനിമയ്ക്ക് പുറമെ നിന്നായിരുന്നു വിവാഹം കഴിച്ചിരുന്നത്. ജയ് മെഹ്ത എന്ന ബിസിനസുകാരനെയാണ് ജുഹി വിവാഹം കഴിച്ചിരിക്കുന്നത്.

ഇഷ ഡിയോള്‍


ധൂം സുന്ദരി ഇഷ ഡിയോള്‍ ചെറുപ്പം മുതലെ പ്രണയത്തിലായിരുന്നു. അങ്ങനെ സുഹൃത്തായിരുന്ന ഭാരത് ടാക്താനിയുമായി 2012 ല്‍ വിവാഹം കഴിക്കുകയായിരുന്നു.

ഇമ്രാന്‍ ഹാഷ്മി


ചുംബനങ്ങള്‍ കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ച താരമാണ് ഇമ്രാന്‍ ഹാഷ്മി. താരം വിവാഹം കഴിച്ചിരിക്കുന്നത് പ്രവീണ്‍ എന്ന ഒരു ടീച്ചറിനെയാണ്.

English summary
Bollywood Famous Celebrities Who Married Out Of Bollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam