ആക്ഷന്‍ ത്രില്ലര്‍ 'ബദലാപൂര്‍' ട്രെയിലര്‍ പുറത്തിറങ്ങി
സംവിധായകന്‍ ശ്രീറാം രാഘവന്റെ പുതിയ ബോളിവുഡ് ചിത്രം ആയ ബദലാപൂര്‍ ഉടന്‍ തിയറ്ററുകളിലെത്തും. നവാസുദ്ദീന്‍ സിദ്ദിഖി, വരുണ്‍ ധവാന്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വരുണ്‍ ധവാന്‍ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ബദലാപൂര്‍.

അനില്‍ മേത്തയുടെ ക്യാമറയിലൂടെ ആണ് ചിത്രം ഒരുക്കിയത്. യാമി ഗൗതം, ഹുമ ഖുറേഷി, ദിവ്യ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു പ്രതികാര നിര്‍ഭരമായ കഥ ആണ് ചിത്രം പറയുന്നത്. ചിത്രം അടുത്തവര്‍ഷം ഫെബ്രുവരി 20ന് തിയറ്ററുകളിലെത്തും.
ഒരു 40 വയസ്സുകാരന്റെ കഥ ആണ് ചിത്രം പറയുന്നത്. ഏജന്റ് വിനോദ് ആയിരുന്നു ശ്രീറാം രാഘവന്റെ മുന്‍പ് ഇറങ്ങിയ ചിത്രം. സെയ്ഫ് അലിഖാന്‍ നായകനായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രം ആയിരുന്നു. ബദലാപൂര്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തിറങ്ങി.


Click it and Unblock the Notifications