കമല്‍ഹാസന് പോലും കഴിഞ്ഞില്ല മോഹന്‍ലാലിനൊപ്പമെത്താന്‍ അജയ് ദേവ്ഗണിന്‍റെ ദിവസമെത്തി
ബോളിവുഡില്‍ ഇന്നാണ് (31-7-2015) ആ വെള്ളിയാഴ്ച. ജോര്‍ജ്ജ് കുട്ടിയും കുടുംബവും പുതിയ വേഷപ്പകര്‍ച്ചയില്‍ ബോളിവുഡില്‍ അവതരിയ്ക്കുന്ന ദിവസം. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പായ ദൃശ്യം റിലീസ് ചെയ്യുന്നു. അജയ് ദേവഗണ്‍ ആണ് മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ കഥാപാത്രത്തിന്റെ പേരില്‍ ചെറിയൊരു മാറ്റം. ജോര്‍ജ്ജ് കുട്ടി ഹിന്ദിയില്‍ എത്തുമ്പോള്‍ വിജയ് സല്‍ഗാവോങ്കര്‍ ആയി മാറും.
മീനയുടെ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിയ്ക്കുന്നത് ശ്രീയ സരണ്‍ ആണ്. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം തമിഴിലും മികച്ച പ്രതികരണമാണ് നേടിയത്. ഹിന്ദിയിലും ചിത്രം മികച്ച പ്രതികരണം നേടുമോ എന്ന് കാത്തിരുന്ന് കാണാം...

കമല്‍ഹാസന് കഴിയാത്തത് അജയ് ദേവഗണിനാകുമോ?
ജിത്തു ജോസഫ് അണിയിച്ചൊരുക്കിയ ദൃശ്യം ഹിന്ദിയില്‍ അണിയിച്ചൊരുക്കുന്നത് നിശികാന്ത് കമ്മന്ത്

കമല്‍ഹാസന് കഴിയാത്തത് അജയ് ദേവഗണിനാകുമോ?
ആശ ശരത്ത് മലയാളത്തില്‍ ചെയ്ത കഥാപാത്രം ഹിന്ദിയില്‍ തബുവാണ് അവതരിപ്പിയ്ക്കുന്നത്

കമല്‍ഹാസന് കഴിയാത്തത് അജയ് ദേവഗണിനാകുമോ?
ദൃശ്യത്തിലെ വില്ലന്റെ അതേ കാര്‍ തന്നെയാണ് ഹിന്ദി ദൃശ്യത്തിലും

കമല്‍ഹാസന് കഴിയാത്തത് അജയ് ദേവഗണിനാകുമോ?
സിദ്ധീഖ് ചെയ്ത കഥാപ്രത്തെ അവതരിപ്പിയ്ക്കുന്നത് രജത് കപൂര്‍ ആണ്

കമല്‍ഹാസന് കഴിയാത്തത് അജയ് ദേവഗണിനാകുമോ?
ഹിന്ദിയിലും ദൃശ്യം തകര്‍ക്കുമെന്നാണ് പ്രതീക്ഷ


Click it and Unblock the Notifications











