സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് കാരണം! വെളിപ്പെടുത്തലുമായി സുഹൃത്ത്

By Midhun Raj

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിടവാങ്ങല്‍ വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. വിഷാദ രോഗത്തെ തുടര്‍ന്നാണ് യുവതാരം ജീവിതം അവസാനിപ്പിച്ചത്. ബോളിവുഡില്‍ എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരനായ താരമാണ് സുശാന്ത്. സുശാന്തിന്റെ മുന്‍മാനേജറായ ദിശ സാലിയന്‍ വിടവാങ്ങി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനും ജീവനൊടുക്കിയത്.

ധോണി ബയോപിക്കിന് പുറമെ ആമിര്‍ ഖാന്റെ പികെ എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത് കാഴ്ചവെച്ചത്. ബോളിവുഡില്‍ പത്തിലധികം സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു സുശാന്ത്. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി സംവിധാനം ചെയ്ത ചിച്ചോരെ എന്ന ചിത്രമായിരുന്നു നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ 2019ല്‍

എന്നാല്‍ 2019ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രോജക്ടുകള്‍ മുടങ്ങിപ്പോയിരുന്നു. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആര്‍ മാധവനൊപ്പം ചന്ദ മാമാ ദുരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ആ പ്രോജക്ട്

എന്നാല്‍ ആ പ്രോജക്ട് നടക്കാതെ പോവുകയായിരുന്നു. പിന്നാലെ എപിജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും നടന്റെതായി മുടങ്ങിപ്പോയി. ബോളിവുഡില്‍ ദില്‍ ബേച്ചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് സിംഗ് രജ്പുത്ത് അവസാനമായി അഭിനയിച്ചത്.

സാമ്പത്തിക പ്രതിസന്ധികളെ

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമായിരുന്നു നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം ചിച്ചോരെ എന്ന ചിത്രം സുശാന്തിന്റെതായി നിരൂപക പ്രശംസ നേടിയ സിനിമയായിരുന്നു. ആത്മഹത്യക്കെതിരായ സന്ദേശം നല്‍കുന്ന ചിത്രത്തിലെ നായകന്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് ഏറെ ദുഖകരമാണ്.

അതേസമയം സുശാന്ത് സിംഗിനെക്കുറിച്ച്

അതേസമയം സുശാന്ത് സിംഗിനെക്കുറിച്ച് പ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് സപ്‌ന ഭവാനി നടത്തിയ വെളിപ്പെടുത്തലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആ സമയങ്ങളില്‍ ആരും അദ്ദേഹത്തിനൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്‌ന പറഞ്ഞും. ആഴമില്ലാത്ത ബന്ധങ്ങളാണ് സിനിമയിലേതെന്നും ഇവര്‍ ട്വീറ്റ് ചെയ്തു. 2013ല്‍ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിലേക്ക് എത്തിയിരുന്നത്. മിനിസ്‌ക്രീനിലൂടെയാണ് സുശാന്ത് സിംഗ് രജ്പുത്ത് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X