twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്മാരെക്കാളും കോടികള്‍ പ്രതിഫലം വാങ്ങുന്ന നായികമാര്‍; 2020 അവസാനിക്കുന്നതിന് മുന്നെയുള്ള കണക്ക് പുറത്ത്

    |

    സിനിമ പുരുഷകേന്ദ്രീകൃതമായ മേഖലയാണെന്ന് പറയുമ്പോഴും അവിടെയും ശക്തരായ സ്ത്രീകള്‍ ഉണ്ടെന്ന് പലപ്പോഴും തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. നായകന്മാരില്ലാത്ത സിനിമകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് നായകന്മാരില്ലാത്ത സിനിമകളെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയ പല നടിമാരെയും കണ്ട് കഴിഞ്ഞു. ഇക്കഴിഞ്ഞ വര്‍ഷം കൊറോണ കാരണം വലിയ നഷ്ടമാണ് ഇന്‍ഡസ്ട്രിയിലുണ്ടായത്.

    Recommended Video

    List of Highest Paid Bollywood Actress 2020

    എങ്കില്‍ പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ ചില താരസുന്ദരിമാര്‍ നായകന്മാരെ പോലും കടത്തി വെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ അഞ്ച് നടിമാരുമായി ബന്ധപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് ദീപിക പദുക്കോണ്‍ ആണ്. വര്‍ഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് പെര്‍ഫോമന്‍സ് അനുസരിച്ച് ദീപിക മുന്നേറുകയാണ്.

    actress3

    ഇപ്പോള്‍ 26 കോടിയോളമാണ് ഒരു സിനിമയിലെ നടിയുടെ പ്രതിഫലമെന്നാണ് അറിയുന്നത്. പത്മാവത് എന്ന ചിത്രത്തിന് വേണ്ടി ദീപിക വാങ്ങിയത് 12 കോടിയായിരുന്നു. അതേ സമയം ഈ ചിത്രത്തില്‍ അഭിനയിച്ച നടനും ദീപികയുടെ ഭര്‍ത്താവുമായ രണ്‍വീറിന് 7 -8 കോടി രൂപയായിരുന്നു ലഭിച്ചത്. രണ്‍വീറിനെക്കാളും പ്രതിഫലം നേടി മുന്നില്‍ നില്‍ക്കുന്നത് ദീപികയാണ്.

    ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു നടിയാണ് ആലിയ ഭട്ട്. ആലിയയ്ക്ക് 22 കോടി വരെ ശമ്പളം കിട്ടുന്നുണ്ടെന്നാണ് സൂചന. റാസി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ പത്ത് കോടിയായിരുന്നു. എന്നാല്‍ അതേ സിനിമയിലെ നായകനായ വിക്കി കൗശലിന് ലഭിച്ചത് മൂന്നോ നാലോ കോടിയായിരുന്നു.

    actress3

    പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റുമായി കങ്കണ റാണവതും മുന്നില്‍ തന്നെയാണ്. 27 കോടിയോളം കങ്കണയ്ക്ക് ഒരു സിനിമയിലൂടെ ലഭിക്കാറുണ്ടെന്ന് അറിയുന്നു. അതേ സമയം ഒന്നിച്ചഭിനയിക്കുന്ന നടന്‍ രാജ്കുമാര്‍ റാവുവിന് 7-9 കോടിയായിരുന്നു കിട്ടുന്നത്. സെയിഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ ചിത്രത്തിലും കങ്കണ തന്നെയായിരുന്നു കൂടുതല്‍ പ്രതിഫലം വാങ്ങിയത്.

    രണ്ടാമതും ഗര്‍ഭിണിയാണെങ്കിലും നടി കരീന കപൂര്‍ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഏകദേശം 20 കോടിയോളം കരീനയ്ക്ക് ശമ്പളമുണ്ട്. ഈ ലിസ്റ്റിലുള്ള മറ്റൊരു നടിയാണ് ശ്രദ്ധ കപൂര്‍. വളരെ കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ തിളങ്ങാന്‍ സാധിച്ച ശ്രദ്ധ ഒരു സിനിമയ്ക്ക് 23 കോടി തുക സ്വന്തമാക്കാറുണ്ട്.

    ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

    Read more about: year ender 2022 2021 ahead
    English summary
    Bollywood Heroines Who Earns More Than Heroes In 2020: Deepika Padukone Ranks First
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X