ലിപ്സ്റ്റിക് ഇട്ടാല്‍ ഇത്രയും മോശമാവുമോ? ഐശ്വര്യ റായി മുതലുള്ള നടിമാരുടെ മേക്കപ്പ് ഉണ്ടാക്കിയ വിവാദം
ബോളിവുഡ് സിനിമാലോകത്ത് വലിയ സംഭാവനകള്‍ നല്‍കിയ ഒരുപാട് നടിമാരുണ്ട്. ഐശ്വര്യ റായി മുതല്‍ പ്രിയങ്ക ചോപ്ര വരെ മോഡലിങ് രംഗത്ത് നിന്നും ലോകസുന്ദരിപട്ടം സ്വന്തമാക്കിയതിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതേ സമയം പാരമ്പര്യമായി സിനിമാ കുടുംബത്തില്‍ നിന്നും ജനിച്ച് മുന്‍നിര നായികയായി തീര്‍ന്നവരും കൂട്ടത്തിലുണ്ട്.
എല്ലാ കാലത്തും പുതുപുത്തന്‍ ഫാഷനും വസ്ത്രങ്ങളിലെ വൈവിധ്യം കൊണ്ടും നമ്മുടെ ഈ നടിമാരെല്ലാം ജനശ്രദ്ധ നേടിയിട്ടുള്ളവരാണ്. നല്ല പ്രതികരണത്തിനൊപ്പം പലപ്പോഴും മോശം അഭിപ്രായം വാങ്ങേണ്ട സാഹചര്യവും പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനമായും ലിപ്സ്റ്റിക് കാരണമാണെങ്കിലെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അങ്ങനെയും ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ ചില രസകരമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോളിവുഡ് സുന്ദരിമാരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും അല്ലാതെയും ആദ്യം പറയുക ഐശ്വര്യ റായിയെ കുറിച്ചാണ്. അഭിഷേക് ബച്ചന്റെ ഭാര്യയായും ബച്ചന്‍ കുടുംബത്തിലെ മരുമകളായും കഴിയുന്ന ഐശ്വര്യ റായി ഇന്ത്യയിലെ ഏറ്റവും സുന്ദരിമാരില്‍ ഒരാളാണ്. ലോകസുന്ദരിപട്ടം വരെ സ്വന്തമാക്കിയിട്ടുള്ള താരം പല ഫിലിം ഫെസ്റ്റിവലുകളിലും പുതിയ ഫാഷന്‍ പരീക്ഷിച്ച് ആരാധകരെ ഞെട്ടിക്കാറുണ്ട്. എല്ലാ തവണയും ആരും പ്രതീക്ഷിക്കാത്ത ലുക്കിലെത്തുന്ന ഐശ്വര്യ ഒരിക്കല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അത് പര്‍പ്പിള്‍ നിറമുള്ള ലിപ്സ്റ്റിക്കിന്റെ പേരിലായിരുന്നു. സിംപിളായൊരു വസ്ത്രത്തിനായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ലിപ്സ്റ്റിക്കുമായി നടി എത്തിയത്.
Recommended Video

ഐശ്വര്യ റായിയെ പോലെ തന്നെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ദീപിക പദുക്കോണും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രണ്‍വീര്‍ സിംഗുമായിട്ടുള്ള വിവാഹത്തിനിടെ നടി ഉടുത്ത സാരിയും മേക്കപ്പുമെല്ലാം അഭിനന്ദനങ്ങള്‍ നേടിയവയായിരുന്നു. അതേ സമയം ഒരിക്കല്‍ കറുപ്പ് നിറമുള്ള ലിപ്സ്റ്റിക് ഇട്ട് വന്നിട്ടാണ് ദീപിക എല്ലാവരെയും ഞെട്ടിച്ചത്. കാരി വാരിത്തേച്ചതാണോ എന്ന് ചോദിച്ച് അന്ന് നിരവധി കളിയാക്കലുകള്‍ ദീപിക നേരിടേണ്ടി വന്നിരുന്നു.

ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ വരെ എത്തി അവിടെയും തിളങ്ങി നില്‍ക്കുന്ന നടി പ്രിയങ്ക ചോപ്രയും ലിപ്സ്റ്റിക്ക് കളറിന്റെ പേരില്‍ കളിയാക്കലുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. പല വേദികളിലും പ്രത്യേകിച്ച് കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ സമയത്തെ ലിപ്സ്റ്റിക് നിറമായിരുന്നു അതിന് പിന്നില്‍. ദീപികയ്ക്ക് വിമര്‍ശനം കിട്ടിയത് പോലെ കറുപ്പ് നിറമുള്ളതും വൈറ്റ് നിറമുള്ള ലിപ്സ്റ്റിക്കും പ്രിയങ്ക പരീക്ഷിച്ചിട്ടുണ്ട്. മേക്കപ്പിന്റെയും ലിപ്സ്റ്റിക്കിന്റെയും പേരില്‍ മാത്രമല്ല ചുണ്ടുകളില്‍ മാറ്റം രുത്തിയതിന്റെ പേരിലും പ്രിയങ്ക ചോപ്ര വിമര്‍ശനം നേരിട്ടിരുന്നു. നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് കൊണ്ടാണെന്നായിരുന്നു ആരാധകരുടെ ആരോപണം.


Click it and Unblock the Notifications