twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ വൈറസ്: ബോളിവുഡ് സിനിമയില്‍ കടുത്ത നഷ്ടം! സൂപ്പര്‍താര ചിത്രങ്ങള്‍ക്കും പണികിട്ടി!

    |

    ലോകമെങ്ങും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ്. സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും സിനിമാതിയേറ്ററുകളും മാളുകളുമൊക്കെ തുറക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പൊതുപരിപാടികള്‍ നടത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതോടെയാണ് പല സിനിമകളുടേയും റിലീസ് നീട്ടിയത്. ചിത്രീകരണവും മാറ്റിവെച്ചിരുന്നു. ഭാഷാഭേദമന്യേ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം കൊറോണ വ്യാപനം തടയുന്നതിനായുള്ള ബോധവത്കരണ പരിപാടിയില്‍ അണിനിരന്നിട്ടുമുണ്ട്.

    സിനിമാവ്യവസായത്തിനും തിരിച്ചടിയായിരിക്കുകയാണ് വൈറസ് വ്യാപനം. തിയേറ്ററുകള്‍ അടച്ചിട്ടതോടെയാണ് പല സിനിമകളും റിലീസ് മാറ്റിവെച്ചത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളുടെ റിലീസിനായി പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത തിരിച്ചടി. ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളുടെ റിലീസാണ് മാറ്റിവെച്ചിട്ടുള്ളത്.

     നോമിനേഷനില്‍ കൊടും ട്വിസ്റ്റാണ്! മാസ്സ് ഡയലോഗുമായി ബിഗ് ബോസ്! കൈയ്യടിച്ച് മത്സരാര്‍ത്ഥികള്‍! നോമിനേഷനില്‍ കൊടും ട്വിസ്റ്റാണ്! മാസ്സ് ഡയലോഗുമായി ബിഗ് ബോസ്! കൈയ്യടിച്ച് മത്സരാര്‍ത്ഥികള്‍!

    ബോളിവുഡ് സിനിമയ്ക്ക് 800 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. അടുത്ത കാലത്തൊന്നും ഇത്ര വലിയ നഷ്ടം ബോളിവുഡ് സിനിമയിലുണ്ടായിട്ടില്ല. റിലീസിന് ശേഷം വിജയക്കുതിപ്പ് തുടര്‍ന്നിരുന്ന ചിത്രമായ ബാഗി ത്രീ രണ്ടാം വാരത്തില്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

    Bollywood

    ടൈഗര്‍ ഷ്‌റോഫാണ് ചിത്രത്തില്‍ നായകനായെത്തിയത്. സൂപ്പര്‍ഹിറ്റായി മാറിയേക്കാവുന്ന സിനിമയാണ് ഇതെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകള്‍. ആദ്യവാരത്തിന് പിന്നാലെയായി മികച്ച കലക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ തിയേറ്ററുകള്‍ അടച്ചിട്ടതോടെ സിനിമ കാണാന്‍ ആരുമില്ലെന്ന സ്ഥിതിയാവുകയായിരുന്നു.

    ഇര്‍ഫാന്‍ ഖാന്‍ ചിത്രമായ അഗ്രേസി മീഡിയവും സമാനമായ തകര്‍ച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച വിജയം പ്രതീക്ഷിച്ച ചിത്രം കൂടിയായിരുന്നു. നിരൂപകര്‍ മികച്ച സിനിമയായാണ് അഗ്രേസി മീഡിയത്തെ വിശേഷിപ്പിച്ചത്. നിലവിലെ ചിത്രങ്ങളെ മാത്രമല്ല റിലീസാവാനുള്ള സിനിമകളുടെ അണിയറപ്രവര്‍ത്തകരും ആശങ്കയിലാണ്. ബിഗ് ബജറ്റ് ചിത്രമായ സൂര്യവംശിയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

    ഇനി പറ്റില്ലെന്ന് അമൃത സുരേഷ്! കുശുമ്പും കുന്നായ്മയും മടുത്തു! മോളെ വല്ലാതെ മിസ്സ് ചെയ്യുന്നു!ഇനി പറ്റില്ലെന്ന് അമൃത സുരേഷ്! കുശുമ്പും കുന്നായ്മയും മടുത്തു! മോളെ വല്ലാതെ മിസ്സ് ചെയ്യുന്നു!

    റിലീസ് മാറ്റിവെച്ചതോടെ 800 കോടി രൂപയുടെ നഷ്ടമാണ് ബോളിവുഡിനുണ്ടാവാന്‍ പോവുന്നതെന്നാണ് ട്രേഡ് അനലിസ്റ്റായ കോല്‍ നാഹട്ട പറയുന്നത്. 30 കോടിയോളം രൂപയുടെ നഷ്ടമാണ് ബാഗി ത്രീക്ക് ഉണ്ടായിട്ടുള്ളത്. കൊറോണ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ സാധാരണ പോലെയാവാനുള്ള സാധ്യത അടുത്തൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    കൊറോണയുമായി ബന്ധപ്പെട്ട് സിനിമയൊരുക്കുന്നതിനുള്ള ശ്രമങ്ങളും ബോളിവുഡില്‍ നടക്കുന്നുണ്ട്. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തിരക്കിലാണ് പലരും. ഇറോസ് ഇന്റര്‍നാഷണല്‍ ഇതിനകം തന്നെ കൊറോണ പ്യാര്‍ ഹെ എന്ന പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രണയകഥയായി സിനിമയൊരുക്കാനുള്ള നീക്കത്തിലാണ് ഇവര്‍.

    English summary
    Bollywood, Industry To Face A MASSIVE Loss Of ₹800 Crore Due To Coronavirus
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X