»   » ഫാഷന്‍റെ കാര്യത്തില്‍ മുട്ടണ്ട, സ്റ്റണിങ്ങ് ലുക്കില്‍ ജാന്‍വി, വൈറലാവുന്ന സെല്‍ഫി ചിത്രങ്ങള്‍ കാണാം!

ഫാഷന്‍റെ കാര്യത്തില്‍ മുട്ടണ്ട, സ്റ്റണിങ്ങ് ലുക്കില്‍ ജാന്‍വി, വൈറലാവുന്ന സെല്‍ഫി ചിത്രങ്ങള്‍ കാണാം!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമേറെയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കോടിക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടാകാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധി പേരാണ് താരങ്ങളെ പിന്തുടരുന്നത്. സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങള്‍ അറിയാനുള്ള ഒരു ഉപാധിയായി ഇത്തരം അക്കൗണ്ടുകള്‍ മാറിയിട്ടുണ്ട്.

ബോളിവുഡ് താരറാണിയായ ശ്രീദേവി കപൂറിനും മക്കള്‍ക്കുമെല്ലാം നിരവധി ഫോളോവേഴ്‌സ് ഉണ്ട്. ഇടയ്ക്കിടയ്ക്ക് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്യാറുണ്ട്. ബോയ് ഫ്രണ്ടുമൊത്തുള്ള ചൂടന്‍ സെല്‍ഫികള്‍ മുന്‍പ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നേ ശ്രീദേവി ജാന്‍വിയെ ഉപദേശിച്ചിരുന്നു. ഇപ്പോള്‍ സിനിമാ പ്രവേശത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നു.

ഫാഷന്‍റെ കാര്യത്തില്‍ ആരും മുട്ടാന്‍ വരണ്ട

ഫാഷന്‍ ലോകത്ത് തന്നെ വെല്ലനാരുമില്ലെന്ന് തെളിയിക്കുകയാണ് ജാന്‍വി കപൂര്‍. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാണ് താരപുത്രിയുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ്. മനീഷ് മല്‍ഹോത്രയുടെ കരവിരുതില്‍ നെയ്‌തെടുത്ത വസ്രങ്ങളുമിട്ട സ്റ്റണ്ണിങ്ങ് ലുക്കിലുള്ള ജാന്‍വിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതാണ്.

ബോളിവുഡ് നടിമാരുടെ സ്വന്തം ഡിസൈനര്‍

ബോളിവുഡ് താരങ്ങളെല്ലാം സമീപിക്കുന്ന ഡിസൈനറാണ് മനീഷ് മല്‍ഹോത്ര. ഏതു ചടങ്ങിലായാലും മനീഷിന്റെ കരവിരുത് തേടിയെത്തുന്ന സ്ഥിരം നായികമാര്‍ തന്നെ ബോളിവുഡിലുണ്ട്. ഫാഷന്‍ ലോകത്ത് സ്‌റ്റൈല്‍ സ്‌റ്റേറ്റില്‍മെന്റ്ില്‍ താരങ്ങള്‍ക്ക് വേറിട്ട ലുക്ക് നല്‍കുന്നതില്‍ പ്രത്യേക വൈഭവമുണ്ട് ഇദ്ദേഹത്തിന്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞുള്ള സെല്‍ഫിയാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സെല്‍ഫിക്ക് നിയന്ത്രണം കല്‍പ്പിച്ച് അമ്മ ശ്രീദേവി കപൂര്‍

ചൂടന്‍ സെല്‍ഫിയൊക്കെ നിര്‍ത്തി ജാന്‍വി നല്ല കുട്ടിയാവാനുള്ള തയ്യാറെടുപ്പിലാണ്. മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. താരത്തിന്റെ കിടിലന്‍ സെല്‍ഫി മോഹിച്ച് ട്വിറ്ററിലെത്തിയവരൊക്കെ ആകെ നിരാശരായി.

മകള്‍ക്കു മുന്നില്‍ കടുത്ത നിബന്ധനകള്‍

സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കരുതെന്നുള്ള കര്‍ശന നിര്‍ദേശമാണ് ശ്രീദേവി കപൂര്‍ മക്കള്‍ക്കു മുന്നില്‍ വച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് ജാന്‍വിയുടെ സെല്‍ഫി അപ്രത്യക്ഷമായത്. അതിരുവിട്ട രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഇതെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ബോളിവുഡ് ഉറ്റുനോക്കുന്ന സിനിമാപ്രവേശം

കരണ്‍ ജോഹര്‍ സിനിമയിലൂടെ ബോളിവുഡ് ലോകത്തേക്ക് അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് ജാന്‍വി കപൂര്‍. മകളൂടെ സിനിമാ പ്രവേശനവും സ്വപ്‌നം കണ്ട് അത് യാഥാര്‍ത്ഥയമാക്കാനുള്ള തിരക്കിലാണ് ശ്രീദേവി കപൂര്‍. തന്റെ മക്കളെ സിനിമാ താരങ്ങളായി മാത്രം ലോകം അറിഞ്ഞാല്‍ മതിയെന്നാണ് ശ്രീദേവി കപൂര്‍ അടുപ്പമുള്ളവരോട് പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗമായാണ് മക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
All of 20, Sridevi and Boney Kapoor’s daughter Jhanvi Kapoor is a designer’s dream come true. With those striking features and her svelte figure, the youngster is one of the most sought-after star kids. From dazzling in Manish Malhotra creations at Bollywood parties to acing the street fashion look at exotic locales, Jhanvi has wowed everyone with her A-game in fashion.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam