പ്രേക്ഷകരെ ഞെട്ടിച്ച് ഷമിതാഭിന്റെ രണ്ടാം ട്രെയിലര്‍

By Gokul

ചെന്നൈ: ഫിബ്രുവരി ആറിന് റിലീസ് ചെയ്യുന്ന ഷമിതാഭ് എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു എന്നുതന്നെ പറയാം. ആദ്യ ട്രെയിലറിന് പ്രേക്ഷകര്‍ വിമര്‍ശനം ഉന്നയിച്ചതോടെ എല്ലാ പരാതികളും തീര്‍ത്തുകൊണ്ടാണ് രണ്ടാം ട്രെയിലറിന്റെ വരവ്. തമിഴിലെന്നപോലെ ഹിന്ദിയിലും സൂപ്പര്‍താരമാകാനുള്ള ധനുഷിന്റെ കുതിപ്പിന് ആക്കമേകുന്നതാകും ഷമിതാഭ് എന്ന് പറയപ്പെടുന്നു.

കമല്‍ ഹാസന്റെ രണ്ടാമത്തെ മകള്‍ അക്ഷര ഹാസന്റെ ആദ്യ സിനിമയായ ഷമിതാഭില്‍ ധനുഷിനെ കൂടാതെ ബിഗ് ബി അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂപ്പര്‍താരമായാണ് സിനിമയിലും ധനുഷ് വേഷമിടുന്നത്. അമിതാഭ് ബച്ചനാകട്ടെ താരത്തിന് ശബ്ദം കൊടുക്കുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും.

അമിതാഭ് ബച്ചന്റെ ഘനഗാംഭീര്യ ശബ്ദമൊന്നുകൊണ്ടുമാത്രമാണ് സൂപ്പര്‍താരം ആരാധക ലോകത്തെ കീഴടക്കുന്നത്. എന്നാല്‍, താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തതോടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമായാണ് സിനിമ മുന്നോട്ടു പോകുന്നത്. ചിത്രത്തില്‍ ധനുഷിന്റെ കഥാപാത്രം ഊമയാണെന്നും റിപ്പോര്‍ട്ടുമുണ്ട്.

സിനിമയുടെ കഥയുമായി അടുത്തുബന്ധപ്പെടുത്തിയാണ് രണ്ടാം ട്രെയിലര്‍ പുറത്തിറക്കിയത്. ഡയലോഗുകള്‍ക്ക് സബ്‌ടൈറ്റിലും നല്‍കിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ പഴയകാല കാമുകി രേഖയും ചിത്രത്തിലുണ്ട്. ആര്‍ ബാല്‍ക്കിയാണ് സിനിമയുടെ സംവിധായകന്‍. അഭിഷേക് ബച്ചന്‍, ബാല്‍കി, സുനില്‍ ലുല്ല എന്നവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഇളയരാജയുടേതാണ് സംഗീത സംവിധാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X