കഴുത്തിലും തോളിലും കൈയ്യിലും ആ സ്നേഹം കാണാം... ബന്ധം വേർപ്പെടുത്തിയിട്ടും നശിപ്പിച്ചില്ല, താരങ്ങളുടെ ടാറ്റുകൾ!

ഒട്ടുമിക്ക ആളുകളും എന്നെങ്കിലും ഒരു ‍ടാറ്റു ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്നവരാണ്. ഒരു ചെറിയ വേദയൊക്ക സഹിച്ച് ടാറ്റു ചെയ്യുമ്പോള്‍ ആജീവനാന്ത കാലം അത് നമ്മോടൊപ്പം നില്‍ക്കുന്നു. സെലിബ്രിറ്റികളുടെ ശരീരത്തിലെ ടാറ്റുകളാണ് പലപ്പോഴും ആരാധകർക്കും ടാറ്റു ചെയ്യാനുള്ള പ്രചോദനമാകുന്നത്. പ്രചോദനം നൽകുന്ന വാക്കുകൾ, ഏറ്റവും പ്രിയപ്പെട്ടയാളുടെ പേരുകൾ, ഓർമകൾ, ചിത്രങ്ങൾ, ചിഹ്നങ്ങൾ എന്നിവയാണ് പലരും ടാറ്റുവായി ചെയ്യുന്നത്.

അത്തരത്തിൽ പങ്കാളികളുടെ പേരുകൾ ശരീരത്തിൽ പച്ചക്കുത്തിയിട്ടുള്ള ചില ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം. അക്കൂട്ടത്തിൽ ചിലർ പ്രണയം പരസ്യപ്പെടുത്താനുള്ള ആവേശത്തിൽ പങ്കാളിയുടെ പേര് പച്ചകുത്തി പിന്നീട് ബന്ധം തകർന്നശേഷം അത് നീക്കം ചെയ്യാൻ പാടുപെട്ടവരുമാണ്. പ്രണയത്തിന്റെ കാര്യം വരുമ്പോൾ പട്ടൗഡിയിലെ ഛോട്ടാ നവാബും നടനുമായ സെയ്ഫ് അലി ഖാൻ ഒന്നാമതായി ഉണ്ടാകും.

Hrithik Roshan

രണ്ടാം ഭാര്യ കരീനയോടുള്ള പ്രണയം വെളിപ്പെടുത്താൻ കഴിയുന്ന ഒരു അവസരവും സെയ്ഫ് അലി ഖാൻ പാഴാക്കാറില്ല. അതിന്റെ ഭാ​ഗമായി തന്റെ കൈ തണ്ടയിൽ കരീനയെന്ന് ദേവനാ​ഗരി ലിപിയിൽ സെയ്ഫ് പച്ചകുത്തിയിട്ടുണ്ട്. അമൃത സിങുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് സെയ്ഫ് അലി ഖാൻ കരീന കപൂറിനെ വിവാഹം ചെയ്തത്.

അതുപോലെ തന്നെ നടി സെലീന ജെയ്റ്റ്‌ലിയും തന്റെ പ്രണയത്തിന്റെ പ്രതീകമായി ഭർത്താവ് പീറ്ററിന്റെ പേര് പച്ചകുത്തിയിട്ടുണ്ട്. തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് താരപദവിയുടെ ലോകം സെലീന വിട്ടത്. 2011ൽ പീറ്റർ ഹാഗുമായുള്ള വിവാഹശേഷം കുടുംബ ജീവിതത്തിൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ് താരം.

ഇരുവർക്കും ആർതർ, വിൻസ്റ്റൺ, വിരാജ് ഹാഗ് എന്നിങ്ങനെ പേരുള്ള മൂന്ന് മക്കളുണ്ട്. പീറ്ററുമൊത്തുള്ള സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ അടയാളമായി സെലീന തന്റെ വിരലിൽ പീറ്ററിന്റെ പേര് മനോഹരമായി ടാറ്റു ചെയ്തിട്ടുണ്ട്. ഒരു കാലത്ത് എല്ലാവരും വളരെ അധികം ആരാധനയോടെ നോക്കിയിരുന്ന ദമ്പതികളാണ് ഹൃത്വിക്ക് റോഷനും സുസാനയും.

സുസാനയുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെയാണ് ഹൃത്വിക്ക് സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് വെച്ചടി കയറ്റമായിരുന്നു. മാതൃകാ ദമ്പതികൾ എന്ന് അറിയപ്പെട്ടിരുന്ന ഇരുവരും 2014ലാണ് വിവാഹമോചിതരായത്. വളരെ ചെറുപ്പം മുതൽ ഹൃത്വിക്കും സുസാനയും സുഹൃത്തുക്കളാണ്.

Hrithik Roshan

ആ സൗഹൃദം വളർന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. സുസാനയോടുള്ള പ്രണയത്തിന്റെ പ്രതീകമായി തന്റെ കൈത്തണ്ടയിൽ സുസാനയുടെ പേര് ഹൃത്വിക്ക് ടാറ്റു ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷവും ഹൃത്വിക് ആ ടാറ്റു നീക്കം ചെയ്തിട്ടില്ല. കൂടാതെ ഇരുവരുടെയും കൈയ്യിൽ കപ്പിൾ ടാറ്റുവുമുണ്ട്.

ഇരുവരും ടാറ്റു പരസ്യപ്പെടുത്തി നിൽക്കുന്ന ഫോട്ടോ ഒരു കാലത്ത് വൈറലായിരുന്നു. അടുത്തിടെ വിവാഹിതരായവരാണ് ഷിബാനി ദണ്ഡേക്കറും നടൻ ഫർഹാൻ അക്തറും. ഷിബാനി അടുത്തിടെ തന്റെ ഭർത്താവായ ഫർഹാന്റെ പേര് കഴുത്തിൽ പച്ചകുത്തിയിരുന്നു. ചിത്രങ്ങൾ വൈറലായിരുന്നു.

എടുത്ത് ചാടി ടാറ്റു ചെയ്തതിന്റെ പേരിൽ പെട്ട് പോയൊരാളാണ് നടി ദീപിക പദുകോൺ. രണ്‍ബീറുമായുള്ള പ്രണയം പൊടിപൊടിയ്ക്കുമ്പോഴാണ് ദീപിക പിന്‍കഴുത്തില്‍ ആര്‍കെയെന്ന് പച്ചകുത്തിയത്. പ്രണയ ബന്ധം മുറിഞ്ഞിട്ടും ദീപിക ആ ടാറ്റു വെച്ചുകൊണ്ടിരിക്കുന്നതില്‍ രണ്‍ബീര്‍ സന്തോഷം പ്രകടിപ്പിക്കുകയം ചെയ്തിരുന്നു.

താൻ ഈ ടാറ്റു മായ്ക്കില്ലെന്ന് ദീപിക പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രണ്‍ബീറിനെ മനസില്‍ നിന്നും മായ്ച്ചതുപോലെ ശരീരത്തില്‍ നിന്നും ആ പേര് ദീപിക നീക്കം ചെയ്തു. ആര്‍കെ ടാറ്റുവിന് മാറ്റം വരുത്തി ടിഎംകെ എന്നാക്കിയിരിക്കുകയാണ് ദീപിക. നടൻ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ​ദത്ത് വിരലിലാണ് സഞ്ജയുടെ പേര് പച്ചകുത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X