»   » കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പാട്ടുപാടുന്ന സെലിബ്രിറ്റികള്‍ ഒരു പുതുമയല്ല. മിക്കവാറും എല്ലാ ഭാഷകളിലെയും നടീനടന്മാര്‍ പാട്ടുപാടാറുണ്ട്. സിനിമയില്‍ തന്നെ പാടി ഹിറ്റാക്കിയിട്ടുള്ള നായകന്മാരും നായികമാരും നമുക്കുണ്ട്. ഇടയ്‌ക്കൊന്ന് പാടി തരംഗമായ ധനുഷും രമ്യ നമ്പീശനും പോലുള്ളവരും കുറവല്ല.

എന്നാല്‍ ചിത്രം വരയ്ക്കുകയും പുസ്തകം എഴുതുകയും ചെയ്യുന്ന സെലിബ്രിറ്റികളായാലോ. അതും ബോളിവുഡിലെ തിരക്കേറിയ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും കരീന കപൂറും മറ്റും. ഇവര്‍ക്ക് ഇതിനൊക്കെ എവിടന്ന് സമയം കിട്ടുന്നെടാ എന്ന സംശയത്തിലാണ് ആരാധകര്‍.

കരീന കപൂര്‍ ഫാഷനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. പേര് സ്റ്റൈല്‍ ഡയറി ഓഫ് എ ബോളിവുഡ് ദിവ. കരീനയുടെ സ്റ്റൈല്‍ പിടിച്ച് പുസ്തകമെഴുത്തിന്റെ വഴിയിലാണ് ബോളിവുഡിലെ ഗ്ലാമര്‍ താരമായ എലിന ഷെവ്. അഭിയനത്തിന് പുറമെ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ എന്തിലൊക്കെയാണ് സൂപ്പര്‍ എന്നറിയണ്ടേ?

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

വരയിലാണ് സല്ലുവിന് കമ്പം. ഗജിനിയിലെ ആമിര്‍ ഖാന്റെ പടം വരച്ചുനല്‍കി അസിനെ ഞെട്ടിച്ചിട്ടുണ്ട് സല്‍മാന്‍. വരച്ചുകിട്ടുന്ന പണം ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുന്നു സല്‍മാന്‍.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

സല്‍മാന്‍ മാത്രമല്ല, മുന്‍ കാമുകി കത്രീന കൈഫിനും വരയിലാണ് കമ്പം.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

എഴുത്താണ് കരീനയുടെ വഴി. സ്റ്റൈല്‍ ഡയറി ഓഫ് എ ബോളിവുഡ് ദിവ എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട് കരീന.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

2012 ലാണ് തന്റെ പാട്ട് കരിയര്‍ പ്രിയങ്ക ചോപ്ര ആരംഭിക്കുന്നത്.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

കരീനയെപ്പോലെ തന്നെ എഴുത്താണ് ഷെവിന്റെയും കമ്പം. പുസ്തകത്തിന്റെ പേര് ഏജന്റ് റിസ്‌കി ലൈസണ്‍.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

മണ്‍പാത്ര നിര്‍മാണം പ്രിയമാക്കിയ ബോളിവുഡ് സുന്ദരി, അതാണ് ദിയ മിര്‍സ. കമ്പം തുടങ്ങിയത് 2011ല്‍.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

പാചകമാണ് കങ്കണയുടെ ഇഷ്ടവിഷയം. ഇന്നും ഇന്നലെയുമല്ല വളരെ ചെറുപ്പത്തിലേ തുടങ്ങിയതാണ് ഈ കമ്പം.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

ഒരു സിനിമയ്ക്ക് 15 കോടി പ്രതിഫലം രണ്‍ബീര്‍ അറിയപ്പെടുന്ന ഒരു ഗിറ്റാറിസ്റ്റ് കൂടിയാണ്.

കരീന കഥയെഴുതുന്നു; സല്ലു ചിത്രം വരക്കുന്നു

ഇന്റീരിയര്‍ ഡിസൈനിംഗിലാണ് അഭയ് ഡിയോളിന്റെ താല്‍പര്യം.

English summary
Most of us are amazed by Bollywood multi-talented celebrities. For, example Priyanka Chopra launched her singing career in 2012, Katrina Kaif paints beautiful drawings and Kareena Kapoor Khan recently wrote book on fashion.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam