twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ വിടവാങ്ങി! അന്ത്യം വൃക്ക രോഗത്തെ തുടര്‍ന്ന്‌

    By Midhun Raj
    |

    ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. ബോളിവുഡില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കിയ ആളാണ് വാജിദ് ഖാന്‍. സഹോദരന്‍ സാജിദുമായി ചേര്‍ന്നാണ് സിനിമകള്‍ക്ക് വേണ്ടി വാജിദ് സംഗീത സംവിധാനം ചെയ്തിരുന്നത്.

    wajidkhan

    സല്‍മാന്‍ ഖാന്‍റെ വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ്ങ് തുടങ്ങിവ വാജിദ് സംഗീതമൊരുക്കിയ ശ്രദ്ധേയ സിനിമകളാണ്. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും വാജിദ് ബോളിവുഡില്‍ തിളങ്ങിയിരുന്നു.

    ബിഗ് ബോസ് താരം രേഷ്മ നായരുടെ പുതിയ മേക്കോവര്‍! കമന്റുമായി ആര്യയും രഘുവുംബിഗ് ബോസ് താരം രേഷ്മ നായരുടെ പുതിയ മേക്കോവര്‍! കമന്റുമായി ആര്യയും രഘുവും

    1998ല്‍ സല്‍മാന്‍ ഖാന്‍ ചിത്രം പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ് ഖാന്‍ സിനിമാ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ചോരി, ഹലോ ബ്രദര്‍, മുജ്‌സെ ശാദി കരോഗി, പാര്‍ട്ണര്‍ തുടങ്ങി നിരവധി സിനിമകള്‍ക്കായി സംഗീതമൊരുക്കി. പാര്‍ട്ണര്‍ എന്ന ചിത്രത്തില്‍ വാജിദ് ഗാനം ആലപിക്കുകയും ചെയ്തിരുന്നു. ഗായകന്‍ സോനു നിഗം വാജിദിന്റെ മരണം സ്ഥിരീകരിച്ചുളള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

    ചാക്കോച്ചന് മുടി വന്നല്ലോ എന്ന് ആരാധകന്‍! വെെറലായി നടന്റെ മറുപടിചാക്കോച്ചന് മുടി വന്നല്ലോ എന്ന് ആരാധകന്‍! വെെറലായി നടന്റെ മറുപടി

    എന്റെ സഹോദരന്‍ വാജിദ് ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു എന്നാണ് സോനു കുറിച്ചിരിക്കുന്നത്. വ്യക്ക രോഗത്തെ തുടര്‍ന്ന് വാജിദിന് വൃക്ക മാറ്റിവെക്കല്‍ നടത്തിയെങ്കിലും വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു വാജിദ് ഖാന്‍. സംഗീത സംവിധായകന് ആദരാഞ്ജലികള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം എത്തിയിരുന്നു.

    അര്‍ജുനൊപ്പമുളള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ! വൈറലായി ചിത്രങ്ങള്‍അര്‍ജുനൊപ്പമുളള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ! വൈറലായി ചിത്രങ്ങള്‍

    വാജിദ് ഭായിയുടെ ചിരിയാണ് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തത് എന്നാണ് നടി പ്രിയങ്ക ചോപ്ര കുറിച്ചത്. എപ്പോഴും ചിരിക്കുമായിരുന്നു. ഏറെ നേരത്തെയായിപോയി പോയത്. കുടുംബത്തിലുളളവര്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പ്രിയങ്കാ ചോപ്ര ട്വീറ്റ് ചെയ്തു. പ്രിയങ്ക ചോപയ്ക്ക് പുറമെ വരുണ്‍ ധവാന്‍, പരിണീതി ചോപ്ര, ബാബുല്‍ സുപ്രിയോ, സലിം മര്‍ച്ചന്റ് തുടങ്ങിയ സിനിമ പ്രവര്‍ത്തകരും വാജിദ് ഖാന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തി.

    റാണ ദഗുബതിയുടെയും മിഹികയുടെ വിവാഹ തിയ്യതി പുറത്ത്റാണ ദഗുബതിയുടെയും മിഹികയുടെ വിവാഹ തിയ്യതി പുറത്ത്

    Read more about: bollywood
    English summary
    Bollywood Music Director Wajid Khan Passes Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X