»   » സഞ്ജയ് ദത്ത് തിരിച്ചു വരുന്നു; ഒമുങ്ങ് കുമാറിന്റെ ഭൂമി ഓഗസ്റ്റ് 4 ന് തിയേറ്ററുകളിലെത്തും

സഞ്ജയ് ദത്ത് തിരിച്ചു വരുന്നു; ഒമുങ്ങ് കുമാറിന്റെ ഭൂമി ഓഗസ്റ്റ് 4 ന് തിയേറ്ററുകളിലെത്തും

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് സിനിമയില്‍ സജീവമാവുന്നു. ഒമുങ്ങ് കുമാര്‍ സംവിധാനം ചെയ്ത ഭൂമി എന്ന സിനിമയിലൂടെയാണ് സഞ്ജയ് തിരിച്ചുവരാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം. ഒമുങ്ങ് കുമാറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ലെജന്റ് സ്റ്റുഡിയോസാണ് ചിത്രം ഒരുക്കുന്നത്. 2017 ഓഗസ്റ്റ് 4 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ട തയ്യാറെടുപ്പുകളിലാണ് സഞ്ജയ് ഇപ്പോള്‍. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാന്‍ കഴിയുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് സഞ്ജയ് അറിയിച്ചു. ചിത്രത്തെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷകളുണ്ടെന്നും താരം പറഞ്ഞു.

Bhoomi

സംവിധായകനെന്ന നിലയില്‍ വളരെയധികം വെല്ലുവിളികളാമ് തനിക്ക് മുന്‍പിലുള്ളതെന്ന് ഒമുങ് കുമാര്‍ പറഞ്ഞു. ഇടവേളകളില്ലാതെ ഷൂട്ട് ചെയ്യുന്നത് തനിക്ക് വലിയ വെല്ലുവിളിയാണ്. ഡെഡ്‌ലൈന്‍ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുമ്പോള്‍ തന്നിലെ ക്രിയേറ്റിവിറ്റി വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും സംവിധായകന്‍ പറഞ്ഞു. സഞ്ജയ് ദത്തിനെ സ്‌ക്രീനിലെത്തുന്ന ജോലിയില്‍ വ്യാപൃതരാണ് ഭൂമിയുടെ അണിയറ പ്രവര്‍ത്തകര്‍.

English summary
Here's some good news for all Sanjay Dutt fans! The actor has been out of action for quite some time now but fret not, he is now all set to make his comeback with Omung Kumar's Bhoomi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam