കത്രീനയുടേയും മലൈകയുടേയും പിണക്കത്തിൽ വേവലാതിപ്പെട്ട് ആരാധകർ, കാരണം ആ പാർട്ടി

ബോളിവുഡിലെ ബന്ധങ്ങളുടെ വിള്ളലുകൾ അധികം കാലം മൂടി വയ്ക്കാൻ സാധിക്കില്ല. സൗഹൃദത്തിലുണ്ടാകുന്ന വിള്ളലുകളായാലും ബ്രേക്കപ്പുകളും പെട്ടെന്ന് തന്നെ മറനീക്കി പുറത്തു വരും. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത് നടി കത്രീന കൈഫും മലൈക അറോറയും തമ്മിലുള്ള മൗനമാണ്. ഇരുവരും അധികം അടുത്ത സംസാരിക്കാറിക്കാറില്ലത്രേ. കത്രീനയും മലൈകയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത് വർഷങ്ങൾക്ക് മുൻപാണ്.

Malaika Arora|

ഐബി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. വർഷങ്ങൾക്ക് മുൻപ് സൽമാൻ ഖാന്റെ സഹോദരി അൽവിര ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ കത്രീന കൈഫും മലൈക അറോറയും പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ മലൈകയുടെ ഫാഷൻ ലേബലിനെ കളിയാക്കി കത്രീന എത്തിയിരുന്നു. തമാശ രൂപേണയാണ് പറഞ്ഞതെങ്കിലും ഇത് അംഗീകരിക്കൻ മലൈകയ്ക്ക് കഴിഞ്ഞിരുന്നില്ല. പാർട്ടിയ്ക്ക് ശേഷം കത്രീനയുടെ പേരിനെ ചൊല്ലി അൽവിരയും മലൈകയും തമ്മിൽ വാക്ക് തർക്കങ്ങൾ നടന്നിരുന്നു. അർബാസ് ഖാനുമായി വിവാഹ മോചനം നടക്കുന്നതിന് മുൻപായിരുന്നു ഈ സംഭവം നടന്നത്. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇരു താരങ്ങളും തമ്മിൽ മിണ്ടിയിട്ടില്ല.

അതേസമയം ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് കത്രീന കൈഫും നടനും മലൈക അറോറയുടെ കാമുകനുമായ അർജുൻ കപുറും. ഇവരുടെ സൗഹൃദം ബോളിവുഡിൽ പാട്ടാണ്. സോഷ്യൽമീഡിയ പേജുകളിൽ പസ്പരം ട്രോളുമായി ഇരുവരും പ്രത്യക്ഷപ്പെടാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം പാത്രം കഴുകുന്നതിനുള്ള എഴുപ്പ വഴി പ്രേക്ഷകരുമായി പങ്കുവെച്ച് കത്രീനയെ ട്രോളി അർജുൻ രംഗത്തെത്തിയിരുന്നു. കാന്താബെന്‍ 2.0 എന്ന് കത്രീനയെ വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അർജുന്റെ കമന്റ്. പാത്രം കഴുകാൻ തന്റെ വീട്ടിലേയ്ക്ക് കൂടി വരണേ എന്ന് തമാശരൂപേണ കത്രീനയോട് പറഞ്ഞിരുന്നു. അർജുന്റെ കമന്റ് ബോളിവുഡ് കോളങ്ങളിൽ ചർച്ചയായിരുന്നു,

ലോക്ക് ഡൗണിന്റെ ആദ്യ വാരത്ത് അർജുൻ കപൂറും നടൻ വരുൺ ധവാനും കത്രീന കൈഫും വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കത്രീന തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിൽ നിന്നെല്ലാം ഇവരുടെ സൗഹൃദം വ്യക്തമാണ്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സമയത്ത് സാർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ അനുസരിച്ച് വീടിനുള്ളിൽ സുരക്ഷിതമായി ഇരിക്കാനും താരങ്ങൾ തങ്ങളുടെ ആരാധകരോട് പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X