ബോളിവുഡിലെ പൊലീസുകാരെ കാണൂ

By Meera Balan

അമിതാഭ് ബച്ചന്‍ മുതല്‍ സുരേഷ് ഗോപി വരെ എത്രയോ താരങ്ങള്‍ പൊലീസ് വേഷത്തില്‍ ശോഭിച്ചിട്ടുള്ളവരാണ്. പൊലീസുകാര്‍ തന്നെ സിനിമ നടന്‍മാരാകുന്നതും പുതിയ കാര്യമല്ല. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും ഓരോ സിനിമ മേഖലയിലെയും മികച്ച പൊലീസുകാരെ കണ്ടെത്തുക പ്രയാസം തന്നെ

സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രനും, മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബലറാമുമൊക്കെ സിനിമയ്ക്കപ്പുറവും ജീവിയ്ക്കുന്നു. അനീതിയ്ക്കും അക്രമത്തിനും എതിരെ പോരാടുന്ന സിനിമയിലെ പൊലീസുകാരെ മലയാളി എന്നും ഇരുകൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഭാഷയുടെ അതിര്‍ വരമ്പുകളൊന്നും ഈ സ്വീകര്യതയ്‌ക്കൊട്ട് തടസവുമായിട്ടില്ല

ഋഷിരാജ് സിംഗിനോടുള്ള മലയാളിയുടെ ആരാധന പോലും ഇത്തരം സിനിമകളില്‍ നിന്നുണ്ടായത് കൂടിയല്ലേ? പറഞ്ഞ് വരുന്നത് മലയാളം സിനിമയിലെ പൊലീസുകാരെപ്പറ്റിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത്തവണ ബോളിവുഡിലെ ചില പൊലീസുകാരെ പരിചയപ്പെടാം.

അമിതാഭ് ബച്ചന്‍

ബോളിവുഡിലെ പൊലീസുകാരെ കാണൂ

ബോളിവുഡിലെ മികച്ച പൊലീസുകാരന്‍ എ്ന്ന വിശേഷണത്തിനും ബ്ച്ചന്‍ അര്‍ഹനാണ്. 1973 ല്‍ പുറത്തിറങ്ങിയ സന്‍ജീര്‍ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച ഇന്‍സ്‌പെക്ടര്‍ വിജയ് ഖന്ന വര്‍ഷങ്ങള്‍ക്കിപ്പുറവും മികച്ച പൊലീസുകാരന്‍ തന്നെയായി തുടരുന്നു.

ആമിര്‍ഖാന്‍

ബോളിവുഡിലെ പൊലീസുകാരെ കാണൂ

തലാഷിലെ സുര്‍ജന്‍ സിംഗ് ഷെഖാവത്ത് ബോളിവുഡിലെ മികച്ച പൊലീസുകാരില്‍ രണ്ടാമതാണ്. 2012 ല്‍ പുറത്തിറങ്ങിയ തലാഷിന് വേണ്ടി ആമിര്‍ഖാന്‍ അടിമുടി മാറി. റാണി മുഖര്‍ജി, കരീന കപൂര്‍ എന്നിവരായിരുന്നു ആമിര്‍ ഖാനൊപ്പം ചിത്രത്തില്‍ അഭിനയിച്ചത്.

സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ പൊലീസുകാരെ കാണൂ

സല്‍മാന്‍ എന്ന് പറയുമ്പോള്‍ തന്നെ മനസിലായല്ലോ ആ പൊലീസ് വേഷം എതാണെന്ന്. ദബാംഗ് എന്ന ചിത്രത്തിലെ ചുല്‍ബുല്‍ പാണ്ഡെ അഥവാ രോബിന്‍ ഹുഡ് പാണ്ഡെ

അജയ് ദേവഗണ്‍

ബോളിവുഡിലെ പൊലീസുകാരെ കാണൂ

സിംഗത്തിലെ ബാജിറാവു സിംഗത്തൈ അവതരിപ്പിച്ച് അജയ് ദേവഗണും മികച്ച പൊലീസുകാരനായി

അക്ഷയ് കുമാര്‍

ബോളിവുഡിലെ പൊലീസുകാരെ കാണൂ

റൗഡി റാത്തോറിലെ പ്രകടനത്തോടെ മികച്ച പൊലീസുകാരനെന്ന് അക്ഷയ് കുമാറും തെളിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X