'നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ അപമാനം... അച്ഛൻ പോലും അം​ഗീകരിക്കാൻ തയ്യാറായില്ല'; രേഖയുടെ മേക്കോവർ!

ചില ആളുകൾ പ്രായം എത്രയൊക്കെ ആയാലും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ്. പഴയകാല നടി രേഖ 64 വയസിലും ആരെയും വെല്ലുന്ന സൗന്ദര്യത്തോടെ കാണപ്പെടുന്നത് എല്ലാവർക്കും ഒരു അത്ഭുതമാണ്. ബോളിവുഡിലെ പല നടിമാരും തങ്ങൾക്ക് രേഖയെപ്പോലെ സൗന്ദര്യം നിലനിർത്താനും അവരെ പോലെ അഭിനയിക്കാനും താൽപ്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോൾ നമ്മൾ കാണുകയും സ്നേ​ഹിക്കുകയും ചെയ്യുന്ന രേഖയുടെ ഇൻഡസ്ട്രിയിലെ ആദ്യകാലങ്ങൾ അത്ര സുഖമുള്ളതായിരുന്നില്ല. സൗന്ദര്യം നിങ്ങളുടെ ഉള്ളിലാണെന്ന് പലപ്പോഴും പറയാറുണ്ട്.

സിനിമയിലേക്ക് വരുമ്പോൾ തടിച്ച് ഇരുണ്ട നിറക്കാരിയായിരുന്നു രേഖ. അതുകൊണ്ട് തന്നെ തനിക്കൊപ്പം ഇൻഡസ്ട്രിയിൽ സജീവമായിട്ടുള്ള നടിമാരോട് പൊരുതി നിൽക്കാൻ സുന്ദ​രിയാകാൻ വേണ്ട മാർ​ഗങ്ങളെല്ലാം രേഖ സ്വീകരിച്ചു. സിനിമയിലെത്തിയ ശേഷമാണ് ഭാനുരേഖ ഗണേശൻ രേഖയായി മാറിയത്. നടൻ ജെമിനി ഗണേശന്റെയും പുഷ്പവല്ലിയുടെയും മകളാണ് രേഖ.

Rekha

എന്നാൽ ഒരു താരപുത്രിക്ക് കിട്ടേണ്ട സൗകര്യങ്ങളും സ്നേഹവും പരി​ഗണനയും ഒന്നും അനുഭവിക്കാൻ രേഖയ്ക്ക് ഭാ​ഗ്യം ലഭിച്ചിട്ടില്ല. പലപ്പോഴും മകൾ എന്ന രീതിയിൽ രേഖയെ അം​ഗീകരിക്കാൻ ജെമിനി ​ഗണേശൻ തയ്യാറായിരുന്നില്ല. കൈപ്പേറിയ നിരവധി അനുഭവങ്ങളിലൂടെയാണ് രേഖ ഇന്ന് കാണുന്ന തരത്തിൽ ഇൻ‌ഡസ്ട്രിയിൽ പടർന്ന് പന്തലിച്ചത്.

ബാലതാരമായി തെലുങ്ക് സിനിമകളിൽ രേഖ അഭിനയിച്ചിരുന്നു. തടിയും ഇരുണ്ട നിറവും ഹിന്ദിയിൽ അറിവില്ലായ്മയും പലപ്പോഴും രേഖ പരിഹസിക്കപ്പെടാൻ കാരണമായി. സിനിമയെന്നാൽ സൗന്ദര്യത്തിന്റെയും ​​ഗ്ലാമറിന്റെയും ലോകമായതിനാൽ രേഖ പലപ്പോഴും പിടിച്ച് നിൽക്കാൻ നന്നേ പണിപ്പെട്ടു.

തന്റെ കുട്ടിക്കാലം ഒരു ട്രാജഡിയായിരുന്നുവെന്നത് രേഖ തന്നെ പറഞ്ഞിട്ടുണ്ട്. സൗന്ദര്യം, രൂപം എന്നിവയുടെ പേരിൽ അപമാനം കൂടിയപ്പോൾ ഡയറ്റിലൂടെയും മറ്റും രേഖ കഠിനമായ പരിശ്രമം തുടങ്ങി. 'ജങ്ക് ഫുഡും ചോക്ലേറ്റും കഴിക്കുന്നത് നിർത്താൻ എനിക്ക് രണ്ടര വർഷമെടുത്തു. ആ സമയത്ത് ഞാൻ എല്ലാം തെറ്റായ രീതിയിൽ ചെയ്താണ് വണ്ണം കുറച്ചത്.'

'ഭക്ഷണത്തെ കുറിച്ചുള്ള അറിവ് അന്ന് എനിക്ക് ഇല്ലായിരുന്നു. പലപ്പോഴും പട്ടിണി കിടന്ന് ശരീരഭാരം കുറച്ചു. മാസങ്ങളോളം പാൽ മാത്രം കുടിച്ചു. ചിലപ്പോൾ ഞാൻ പോപ്‌കോൺ ഡയറ്റ് ചെയ്തു. ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ പട്ടിണി കിടക്കുമായിരുന്നു', എന്നാണ് ഒരു അഭിമുഖത്തിൽ ശരീര ഭാരം കുറക്കാൻ ചെയ്ത കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി രേഖ പറഞ്ഞത്.

Rekha

സിനിമായില്‍ എത്തിയതിന് ശേഷം പല പ്രണയ ബന്ധങ്ങളും രേഖയ്ക്കുണ്ടായിരുന്നു. ജിതേന്ദ്ര, കിരണ്‍ കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങി അക്ഷയ് കുമാര്‍ വരെയും ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു. രേഖയുടെ ഫാഷൻ സെൻസ് അന്നും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

അമിതാഭ് ബച്ചനൊപ്പം സിനിമകൾ ചെയ്ത് തുടങ്ങിയപ്പോൾ രേഖയ്ക്ക് വസ്ത്രധാരണം, ഫാഷനുമായി ബന്ധപ്പെട്ട ടിപ്പുകളെല്ലാം ബച്ചൻ നൽകിയിരുന്നതായി കിംവദന്തികൾ ഉണ്ടായിരുന്നു. ദോ അഞ്ചാന എന്ന സിനിമ മുതലാണ് രേഖയുടെ പരിണാമം ആളുകൾ കണ്ട് തുടങ്ങിയത്. ഇന്ന് ഏത് യുവ സുന്ദരിക്കൊപ്പം രേഖ വന്ന് നിന്നാലും രേഖയിലേക്കെ ആദ്യം ആളുകളുടെ കണ്ണുകൾ പോവുകയുള്ളു.

രേഖ ദിവസവും പത്ത് മുതൽ പന്ത്രണ്ട് ​ഗ്ലാസ് വെള്ളം വരെ കുടിക്കുകയും വീട്ടിൽ ആയുർവേദ സ്പാകൾ ചെയ്യാറുമുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലത്തിൽ നടി വിട്ടുവീഴ്ച ചെയ്യാറില്ല. മേക്കപ്പ് എല്ലാം സ്വമേധയയാണ് രേഖ ചെയ്യാറുള്ളത്. ശരീര ഭാരവും മെയ്വഴക്കവും നിലനിർത്താൻ നിത്യേന വ്യായാമവും യോഗയും ധ്യാനവും താരം ചെയ്യാറുണ്ട്. നൃത്തത്തിലും പ്രാവീണ്യമുള്ള രേഖ വലിച്ചുവാരി ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടാറില്ല. രാത്രി ഏഴരയ്ക്ക് ശേഷം രേഖ ഭക്ഷണം കഴിക്കാറില്ല.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X