നടിമാരുമായി അവിഹിതമുണ്ടെന്ന് അറിഞ്ഞിട്ടും ഭര്‍ത്താവിനോട് ക്ഷമിച്ച താരപത്‌നിമാര്‍! ബോളിവുഡിലിത് നിത്യസംഭവം

ബോളിവുഡ് സിനിമയിലെ താരങ്ങളുടെ പ്രണയകഥ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആവാറുണ്ട്. അമിതാഭ് ബച്ചന്‍ മുതല്‍ യുവനടന്‍മാര്‍ വരെയുള്ള പ്രമുഖരായ പല താരങ്ങളും വിവാഹിതരായതിന് ശേഷവും അല്ലാതെയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുണ്ട്.

അത്തരത്തില്‍ എല്ലാ കാലത്തും സിനിമാലോകം ചര്‍ച്ച ചെയ്യുന്ന ചില പ്രണയകഥകളെ പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. വിവാഹത്തിന് ശേഷം നടിമാരുമായി പ്രണയത്തിലായ ചില താരങ്ങളെ കുറിച്ച് അവരുടെ ഭാര്യമാര്‍ പറഞ്ഞ കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തെ പറ്റി അറിഞ്ഞിട്ടും പല ഭാര്യമാരും അതൊരു പ്രശ്‌നമായി കാണാതെ പിന്നീടും ഒരുമിച്ച് ജീവിക്കുകയായിരുന്നു.

govinda

ഒരു കാലത്ത് പ്രമുഖ നടിയായി ബോളിവുഡില്‍ നിറഞ്ഞ് നിന്ന നീലവുമായി നടന്‍ ഗോവിന്ദ ഭ്രാന്തമായ പ്രണയത്തിലായിരുന്നു. പല പെണ്‍കുട്ടികളോടും തനിക്ക് ആകര്‍ഷണം തോന്നിയിട്ടുണ്ടെന്ന് ഗോവിന്ദ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ താനത് കാര്യമാക്കിയില്ല. എന്നാല്‍ വിവാഹിതനായതിന് ശേഷം ഗോവിന്ദ റിലേഷന്‍ഷിപ്പിലായെങ്കിലും തന്റെ അടുത്തേക്ക് മടങ്ങി വരുമെന്ന് ഉറപ്പുണ്ടെന്നാണ് സുനിത ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

നടന്‍ ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യയായിരുന്നു പ്രകാശ് കൗര്‍. ഇവരുമായിട്ടുള്ള ബന്ധത്തില്‍ നാല് മക്കളും നടന് ജനിച്ചു. എന്നാല്‍ ഭാര്യയും മക്കളുമുള്ളപ്പോഴാണ് ധര്‍മേന്ദ്ര നടി ഹേമമാലിനിയുമായി ഇഷ്ടത്തിലാവുന്നത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയെങ്കിലും പ്രകാശ് കൗറിന് എല്ലാം നിശബ്ദമായി സഹിക്കേണ്ടി വന്നു. തന്റെ ഭര്‍ത്താവ് ഒരു തെറ്റുക്കാരനാണെന്ന് അവര്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. താനൊരു മനുഷ്യന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഹേമയെ ഇഷ്ടപ്പെടുമായിരുന്നു എന്നും ഒരിക്കല്‍ പ്രകാശ് പറഞ്ഞിരുന്നു.

നടന്‍ രാജ് ബബ്ബറിന് സ്മിത പാട്ടീലിനോട് കടുത്ത പ്രണയമുണ്ടായിരുന്നു. ഇക്കാര്യം ഭാര്യയായ നാദിറയുടെ മുന്നില്‍ തുറന്ന് പറയുകയചും ചെയ്തിരുന്നു. ഇതറിഞ്ഞപ്പോള്‍ അവരാകെ തകര്‍ന്ന് പോയി. എന്നാല്‍ രാജിനെ മനസിലാക്കുകയും വീടിന് പുറത്ത് ആ ബന്ധം സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടിലേക്ക് എത്തി. മാത്രമല്ല സ്മിതയോട് ക്ഷമിക്കുകയും ചെയ്തിരുന്നു.

hema-malini

നടന്‍ സണ്ണി ഡിയോളും നടി ഡിംപിള്‍ കപാഡിയയും തമ്മിലുള്ള ബന്ധവും പുറംലോകം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. 2017 ല്‍ ഡിംപിളും സണ്ണിയും ഒന്നിച്ചുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. എന്നാലും അത് നടന്റെ ദാമ്പത്യത്തെ ബാധിച്ചില്ല. സണ്ണിയും ഭാര്യയും തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുകയാണ്.

നടന്‍ രാജ് കപൂറിന്റെ പേരിനൊപ്പം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച നിരവധി നടിമാരുടെ പേരും ബന്ധപ്പെടുത്തി കഥകള്‍ വന്നിരുന്നു. നര്‍ഗീസ് അടക്കമുള്ള നടിമാരും ഈ ലിസ്റ്റിലുണ്ടായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണ ഒരിക്കല്‍ മക്കളോടൊപ്പം വീട് വിട്ട് പോവുകയും ചെയ്തു. എന്നാല്‍ ഋഷി കപൂറിന്റെ വിവാഹത്തിന് എത്തിയപ്പോള്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരുന്ന നര്‍ഗീസിനെ കൃഷ്ണ പരസ്യമായി സ്വാഗതം ചെയ്യുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X