ഗര്‍ഭഗോസിപ്പുകളും ബോളിവുഡ് സുന്ദരിമാരും
ഏത് ചലച്ചിത്രമേഖലയിലായാലും നായിക നടിമാരെക്കുറിച്ച് ഗോസിപ്പുകള്‍ വരികയെന്നത് പുതിയ കാര്യമല്ല. കഴിവുതെളിയിച്ച് മുന്‍നിരയിലേയ്‌ക്കെത്തുന്നതിനിടെ നായികനടിമാര്‍ക്ക് ആദ്യം നേരിടേണ്ടിവരുക പലപ്പോഴും പ്രണയഗോസിപ്പുകളെയാണ്, പിന്നാലെ വിവാഹം, വരന്‍, ഗര്‍ഭധാരണം, കുഞ്ഞ്, രണ്ടാമത്തെ കുഞ്ഞ് ഇങ്ങനെ മുറയ്ക്ക് ഗോസിപ്പുകള്‍ പലതുവരും. ചിലരെല്ലാം ഇതിനോട് പ്രതികരിക്കും, എന്നാല്‍ മറ്റുചിലര്‍ ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ കരിയറുമായി മുന്നോട്ടുപോകും.
അടുത്തകാലത്ത് ബോളിവുഡില്‍ പല നായികമാരും പ്രണയഗോസിപ്പുകളിലും വിവാഹഗോസിപ്പുകളിലും ഗര്‍ഭഗോസിപ്പുകളിലും അകപ്പെട്ടിട്ടുണ്ട്. ബോളിവുഡിലെ പാപ്പരാസികളെല്ലാം ഇപ്പോള്‍ വിവാഹിതകളായ നടിമാരുടെ പിന്നാലെയുള്ള ഓട്ടത്തിലാണെന്ന് തോന്നുന്നു, അല്ലെങ്കില്‍പ്പിന്നെ വിവാഹിതരായ ഓരോരുത്തരും ഗര്‍ഭിണികളാണെന്നുള്ള തരത്തില്‍ വാര്‍ത്ത വരുന്നതെങ്ങനെ. ഇതാ അടുത്തിടെ ബോളിവുഡില്‍ ഗര്‍ഭഗോസിപ്പുകളില്‍പ്പെട്ട നായികതാരങ്ങള്‍.

ഗര്‍ഭഗോസിപ്പുകളും ബോളിവുഡ് സുന്ദരിമാരും
ബോളിവുഡ് അരങ്ങേറ്റം നടത്തിയ കാലം മുതില്‍ ഗോസിപ്പ് കോളങ്ങളിലെ നായികയായിരുന്നു ഐശ്വര്യ. എല്ലാത്തിനുമൊടുവില്‍ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യ പിന്നീട് മകള്‍ ആരാധ്യയ്ക്ക് ജന്മം നല്‍കി, ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ആരാധ്യയെ ഗര്‍ഭം ധരിയ്ക്കുന്നതിന് മുമ്പേതന്നെ ഐശ്വര്യ ഗര്‍ഭിണിയാണെന്ന് പലവട്ടം ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഐശ്വര്യ രണ്ടാമതും ഗര്‍ഭിണിയായെന്നാണ് കേള്‍ക്കുന്നത്. തമിഴകത്ത് ഏറ്റെടുത്തൊരു ചിത്രം ഐശ്വര്യ വേണ്ടെന്നുവച്ചതോടെയാണ് രണ്ടാം കുഞ്ഞിനായി ഐശ്വര്യ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്തായാലും ഈ വാര്‍ത്ത ബച്ചന്‍ കുടുംബം ഇതേവരെ നിഷേധിച്ചിട്ടില്ല.

ഗര്‍ഭഗോസിപ്പുകളും ബോളിവുഡ് സുന്ദരിമാരും
ഏറെ വാര്‍ത്തകള്‍ സ ൃഷ്ടിച്ചുകൊണ്ടാണ് കരീന കപൂറും സെയ്ഫ് അലി ഖാനും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. വിവാഹം കഴിഞ്ഞ് അടുത്ത മാസം മുതല്‍ കരീന ഗര്‍ഭിണിയാണെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി. വയറു വളര്‍ന്നെന്നും കരീന തടിച്ചെന്നുമുള്ള വാദങ്ങളായിരുന്നു പാപ്പരാസികള്‍ ഇതിനായി ഉന്നയിച്ചത്. എന്നാല്‍ തനിയ്ക്ക് അമ്മയാകാന്‍ വലിയ താല്‍പര്യമില്ലെന്നും ഉടനൊന്നും അതിന് പ്ലാനില്ലെന്നും പറഞ്ഞ് കരീന തലയൂരി.

ഗര്‍ഭഗോസിപ്പുകളും ബോളിവുഡ് സുന്ദരിമാരും
അടുത്തിടെ വിവാഹിതയായ വിദ്യ ബാലനായിരുന്നു കുറച്ചുനാള്‍ ഗര്‍ഭഗോസിപ്പുകളിലെ താരം. ചില പുതിയ ചിത്രങ്ങള്‍ വിദ്യ ഏറ്റെടുക്കാതിരുന്നതും വിദ്യയുടെ ശരീരം തടിച്ചുവെന്നതും മറ്റും മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണയും പാപ്പരാസികളും വാദം. താന്‍ ഗര്‍ഭിണിയല്ലെന്ന് പലവട്ടം വിദ്യ പറഞ്ഞിട്ടും ആരും കേട്ടില്ല. എന്തായാലും ഇപ്പോള്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ വദ്യ തയ്യാറായതോടെ ഗോസിപ്പുകളുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

ഗര്‍ഭഗോസിപ്പുകളും ബോളിവുഡ് സുന്ദരിമാരും
ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലായിരുന്നു സണ്ണി ലിയോണ്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. രാഗിണി എംഎംഎസ് 2 റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു ഈ ഗോസിപ്പ്. ഒടുവില്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് പറഞ്ഞ് സണ്ണിയ്ക്ക് വാര്‍ത്താകുറിപ്പ് ഇറക്കേണ്ടിവന്നു.

ഗര്‍ഭഗോസിപ്പുകളും ബോളിവുഡ് സുന്ദരിമാരും
ബോളിവുഡ് താരം ഋതേഷ് ദേശ്മുഖിന്റെ ഭാര്യയും തെന്നിന്ത്യയിലെ താരറാണിയുമായിരുന്ന ജനീലിയ ഡിസൂസയും ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നു. ഋതേഷിന്റെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് സാരിയുടുത്തു വന്നതാണ് ജനീലിയയ്ക്ക് വിനയായത്. സാധാരണ അത്തരം ചടങ്ങുകളില്‍ ഫാഷനബിളായി വസ്ത്രം ധരിക്കാറുള്ള ജനീലിയ ഇത്തവണ സാരി ഉടുത്തത് വയര്‍ മറയ്ക്കാനാണെന്നായിരുന്നു പാപ്പരാസികളുടെ വാദം. എന്നാല്‍ പിന്നീട് ജനീലിയയും വാര്‍ത്ത നിഷേധിച്ചു.

ഗര്‍ഭഗോസിപ്പുകളും ബോളിവുഡ് സുന്ദരിമാരും
ഹേമമാലിനിയുടെ മകളും നടിയുമായ ഇഷ ഡിയോളും വന്നുപോയി ഗര്‍ഭ ഗോസിപ്പ് കോളത്തില്‍. ഒരു ആഘോഷപരിപാടിയില്‍ ഇഷ സാരിയുടുത്തു വന്നതിനെ പിന്‍പറ്റിയായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഇഷയും ഭര്‍ത്താവ് ഭരതും ഈ വാര്‍ത്ത നിഷേധിച്ചു.


Click it and Unblock the Notifications











