For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാത്തിരുന്ന കൺമണി എത്തി'; ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു!

  |

  ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും നടൻ രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു. ഇടൈംസാണ് ആലിയയ്ക്കും രൺബീറിനും പെൺകുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

  മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ആലിയയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്. രൺബീറിന്റെ അമ്മ നീതു കപൂറും ആലിയയുടെ അമ്മ സോണി രസ്ദാനും മറ്റ് ബന്ധുക്കളും ആശുപത്രിയിലേക്ക് എത്തിയിരുന്നു.

  Also Read: നയൻതാരയെ പോലെ മാത്രം ചെയ്യാൻ എനിക്ക് താൽപര്യമില്ല; നടിയെക്കുറിച്ച് ഐശ്വര്യ രാജേഷ്

  അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷം 2022 ഏപ്രില്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു.

  വിവാഹം കഴിഞ്ഞ് മൂന്നാം മാസം ആരംഭിച്ചപ്പോഴാണ് താരങ്ങൾ സന്തോഷവാർത്ത പങ്കുവെച്ച്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയയാണ് ഈ വിവരം പങ്കുവെച്ചത്. കൂടാതെ രൺബീറിനൊപ്പം സോണോഗ്രാഫി ടെസ്റ്റിന് വിധേയയായതിന്റെ ചിത്രങ്ങളും ആലിയ പങ്കുവെച്ചിരുന്നു.

  വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പ് ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചതിന്റെ പേരിൽ ആലിയ വലിയ രീതിയിൽ ട്രോളും വിമർശനവും നേരിട്ടിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ​ഗർഭിണിയായിരുന്നുവോ എന്ന് പോലും പലരും താരത്തെ വിമർശിച്ച് ചോദിച്ചിരുന്നു.

  വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴി‍ഞ്ഞിട്ടും ​ഗർഭിണിയായില്ലെന്നതിന്റെ പേരിലാണ് മറ്റ് നടിമാർ വിമർശിക്കപ്പെടുകയും പരിഹസികപ്പെടുകയും ചെയ്തതെങ്കിൽ വിവാഹം കഴിഞ്ഞ് ഉടൻ തന്നെ ​ഗർഭിണിയായി എന്നതായിരുന്നു ആലിയയെ വിമർശിക്കാൻ പാപ്പരാസികൾ കണ്ടെത്തിയ കുറവ്.

  പക്ഷെ വിമർശനങ്ങളെ വകവെക്കാതെ ആലിയ ​ഗർഭകാലം ആസ്വദിച്ചു. ​ഗർഭിണിയായിരുന്നപ്പോഴും നിറവയറിൽ ആലിയ ഷൂട്ടിങും പ്രമോഷനുമെല്ലാം നടത്തി. നിറവയറോടെ ബ്രഹ്‌മാസ്ത്ര എന്ന തന്റേയും ഭർത്താവ് രൺബീറിന്റേയും സിനിമയുടെ പ്രചരണത്തിനെത്തിയ ആലിയ എഡ് മമ്മ എന്ന
  മറ്റേര്‍ണിറ്റി വസ്ത്ര ബ്രാന്‍ഡും അടുത്തിടെ ആരംഭിച്ചിരുന്നു.

  'തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ഉടൻ ആരംഭിക്കും... ഞങ്ങളുടെ കുഞ്ഞ്.... ഉടൻ വരുന്നു' എന്നാണ് ​ഗർഭിണിയായ സന്തോഷം പങ്കുവെച്ച് ആലിയ കുറിച്ചത്.

  Also Read: 'സീരിയലിനോട് പുച്ഛമായിരുന്നു; ഇപ്പോൾ റാണിയമ്മയ്ക്ക് ഷൂട്ടില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്': നിഷ മാത്യു

  അടുത്തിടെ ആലിയയുടെ ബേബി ഷവറും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമാക്കിയിരുന്നു. മുംബൈയിലുള്ള ദമ്പതികളുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

  ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി. ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  2018ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും നിഷേധിച്ചിരുന്നെങ്കിലും സോനം കപൂറിന്റെ വിവാഹത്തില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ താരങ്ങള്‍ അവരുടെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു.

  ബ്രഹ്മാസ്ത്രയാണ് ആലിയ ഭട്ടും രൺബീർ കപൂറും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് അടുത്തിടെ റിലീസ് ചെയ്തത്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി.

  'ആലിയ സ്ഥിരമായി ഒരു പുസ്തകം വായിക്കാറുണ്ട്. ചില സമയങ്ങളില്‍ എന്നോടും വായിക്കാന്‍ പറയും. വായനയിലൂടെയല്ല അനുഭവങ്ങളിലൂടെ മാത്രമെ കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്ന് മനസിലാക്കാനാകൂ എന്നായിരുന്നു എന്റെ മറുപടി' എന്നാണ് അച്ഛനാകാൻ പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ രണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

  ഷംഷേരയാണ് രണ്‍ബീറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്ര‌ങ്ങളിൽ മറ്റൊന്ന്. കരിയറില്‍ വളരെയധികം സജീവമായ ആലിയ ഹോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ്. കുഞ്ഞ് പിറന്ന ശേഷവും താൻ അഭിനയിക്കുമെന്ന് ആലിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

  Read more about: alia bhatt ranbir kapoor
  English summary
  Bollywood Star Couple Alia Bhatt And Ranbir Kapoor Blessed With A Baby Girl-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X