'എത്ര താരങ്ങൾ ചെയ്യുമിങ്ങനെ?, ഇദ്ദേഹം ജെന്റിൽമാനാണ്...'; കാമുകി സബയുടെ ഹീൽസും കൈയ്യിൽ പിടിച്ച് ഹൃത്വിക്ക് റോഷൻ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സുന്ദരനായ താരമാണ് ഹൃത്വിക്ക് റോഷൻ. ഇന്നും അദ്ദേഹത്തെ ക്രഷായി കൊണ്ടുനടക്കുന്ന പെൺകുട്ടികൾ ഇന്ത്യയിലുണ്ട്. പുരുഷന്മാരുടെ സൗന്ദര്യത്തെ കുറിച്ച് വർണിക്കുമ്പോൾ പലരും ആദ്യം പറയുന്ന പേരും ഹൃത്വിക്കിന്റേതാണ്.
തന്റെ അഭിനയ വൈദഗ്ധ്യം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും എല്ലാവരേയും മയക്കുന്ന ഹൃത്വിക്ക് ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ആസ്വദിക്കുകയാണ് ഇപ്പോൾ. കാമുകി സബ ആസാദ് ജീവിതത്തിലേക്ക് വന്നശേഷം ഹൃത്വിക്കിന്റെ ലൈഫാകെ മാറി. ലവ് ബേർഡ്‌സിനെപ്പോലെയാണ് പലപ്പോഴും ഇരുവരും ഫോട്ടോകളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നത്.

ഇരുവരുടേയും കെമിസ്ട്രി എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇവന്റിന്റെ (എൻഎംഎസിസി) ഉദ്ഘാടന ആഘോഷത്തിന് പങ്കെടുക്കാൻ എത്തിയ ഹൃത്വിക്കിന്റേയും കാമുകി സബയുടെ ചിത്രവും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഇരുവരും തമ്മിൽ എത്രത്തോളം ആഴത്തിൽ പ്രണയിക്കുന്നുവെന്നത് കഴിഞ്ഞ ദിവസം നടന്ന ഇവന്റിന്റെ വീഡിയോ കണ്ട ആരാധകർക്ക് വ്യക്തമായതാണ്. അതിനൊരു കാരണം ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രമാണ്.
ചടങ്ങിൽ നിന്ന് പകർത്തിയ ചില ചിത്രങ്ങൾ ഡിസൈനറായ അമിത് അഗർവാൾ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ടിരുന്നു. ഫോട്ടോകളിലൊന്നിൽ ഡിസൈനർ ഹൃത്വിക് റോഷന്റെ കാമുകി സബ ആസാദിനൊപ്പം പോസ് ചെയ്യുന്നത് കാണാം. കാരണം സബ ഇവന്റിന് ധരിച്ചിരുന്ന വസ്ത്രം ഡിസൈൻ ചെയ്തത് അമിത് അഗർവാളാണ്.
സബയ്ക്കൊപ്പം അമിത് പോസ് ചെയ്ത് നിൽക്കുന്ന ചിത്രം ശ്രദ്ധിച്ചാൽ ഇരുവർക്കും പിറകിലായി സബയുടെ ഹീൽസും കൈയ്യിലേന്തി മറ്റൊരാളോട് കാര്യമായി എന്തോ സംസാരിക്കുന്ന ഹൃത്വിക്കിനെ കാണാം. സബയേയും അമിത്തിനേയും നോക്കുന്നതിന് പകരം പലരും ശ്രദ്ധിച്ചത് കാമുകിയുടെ ചെരുപ്പും കൈയ്യിലേന്തി പൊതുവേദിയിൽ യാതൊരു മടിയുമില്ലാതെ നിൽക്കുന്ന ഹൃത്വിക്കിനെയാണ്.

കാമുകിയോടുള്ള നടന്റെ സ്നേഹം എത്രത്തോളമാണെന്ന് ഈ ഒറ്റ ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണെന്നാണ് ചില ആരാധകർ കുറിച്ചത്. സബയുടെ ഹീൽസ് കൈകളിൽ പിടിച്ച് നിൽക്കുന്ന ഹൃത്വിക്കിനെ കാണുമ്പോൾ എനിക്കും ഇത് പോലൊരു ഭർത്താവിനെ കിട്ടണമേയെന്ന് ആഗ്രഹിച്ച് പോകുന്നു, ഹൃത്വിക്ക് ജെന്റിൽമാനാണെന്ന് ഈ ഒറ്റ ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ്,
ചിലപ്പോഴൊക്കെ വാക്കുകളെക്കാൾ അധികമായി ഫോട്ടോ സംസാരിക്കും ഹൃത്വിക്കിന്റെ ചിത്രം കാണുമ്പോൾ അത് ശരിയാണെന്ന് മനസിലാകുന്നു എന്നെല്ലാമാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകൾ. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന്റെ രണ്ടാം ദിവസത്തെ ആഘോഷത്തിലാണ് ഹൃത്വിക് റോഷനും കാമുകി സബാ ആസാദും എത്തിയത്.
പരിപാടിക്കായി സബ തിരഞ്ഞെടുത്തത് ചുവപ്പ് നിറത്തിലുള്ള ബനാറസി സാരി ഗൗൺ ആയിരുന്നു. ഡയമണ്ട് കമ്മലുകൾ, മോതിരം, തിളങ്ങുന്ന ഐ ഷാഡോ എന്നിവയാണ് ഭംഗി കൂട്ടാനായി സബ ഉപയോഗിച്ചത്. കറുത്ത നിറത്തിലുള്ള കുർത്ത-പൈജാമ സെറ്റിൽ സുന്ദരനായാണ് ഹൃത്വിക്ക് എത്തിയത്. ഹൃത്വിക് റോഷനും യുവ നടി സബ ആസാദും ലിവ് ഇൻ റിലേഷനില്‍ ആണെന്ന് നേരത്തെ സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. ഹൃത്വിക്കു സബയും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹം സംബന്ധിച്ച് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. ഹൃത്വിക്കും സൂസന്നയും 2021ല്‍ വിവാഹമോചിതരായിരുന്നു.


Click it and Unblock the Notifications