'രണ്ടാമത് ഒരാളെ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ല..., ഇന്ന് സബയുമായി പ്രണയത്തിൽ'; ഹൃത്വിക്ക് റോഷന്റെ വാക്കുകൾ

ഇന്ത്യൻ സിനിമയിലെ ​​ഗ്രീക്ക് ദേവനാണ് ഹൃത്വിക്ക് റോഷൻ. ഒരു കാലത്ത് പ്രിയപ്പെട്ട നടനാരാണെന്ന് മലയാളി അടക്കം ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്ന ആരോട് ചോദിച്ചാലും ഉടനടി വരും ഹൃത്വിക്ക് റോഷന്റെ പേര്. സോഷ്യൽമീഡിയ സജീവമാകുന്നതിന് മുമ്പ് തന്നെ ലക്ഷക്കണക്കിന് സുന്ദരിമാരെ തന്റെ ആരാധകരാക്കി മാറ്റിയിരുന്നു ഹൃത്വിക്ക്.

വർഷങ്ങൾക്ക് മുമ്പ് മലയാളികൾക്ക് സുപരിചിതനായിരുന്ന ചുരുക്കം ചില ബോളിവുഡ് നടന്മാരിൽ ഒരാളും ഹൃത്വിക്ക് റോഷനായിരുന്നു. നടന്റെ ഫിറ്റ്നസിനും ഡാൻസിനുമായിരുന്നു ആരാധകർ ഏറെയും.

ഹൃത്വിക്ക് റോഷനെ പോലൊരു ആൺക്കുട്ടിയെ കാമുകനായി ലഭിച്ചിരുന്നെങ്കിൽ എന്ന് വരെ ആ​ഗ്രഹിച്ചിരുന്ന പെൺകുട്ടികൾ ഒരു കാലത്ത് ഉണ്ടായിരുന്നു. നാൽപ്പത്തിയൊമ്പതിൽ എത്തിയിട്ടും ഹൃത്വിക്കിന്റെ സൗന്ദര്യത്തിനും ഫിറ്റ്നസിനും കുറവ് വന്നിട്ടില്ല. ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും സുന്ദരനായ നടന്മാരിൽ ഒരാളായി ഹൃത്വിക് ഇന്നും നിലനിൽക്കുന്നുണ്ട്.

Hrithik Roshan

താരപദവിയിലും വിജയകരമായ സിനിമകളുടെ എണ്ണത്തിലും മുന്നിലാണ് ഹൃത്വിക്ക്. 19 വര്‍ഷം മുമ്പ് ചലച്ചിത്ര നിര്‍മ്മാതാവായ അച്ഛന്‍ രാകേഷ് റോഷന്റെ കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് ഹൃത്വിക്ക് എത്തിയത്. ഹൃത്വിക്കിന്റെ സിനിമാ ജീവിതം മാത്രമല്ല സ്വകാര്യ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

2000ൽ ആയിരുന്നു ഹൃത്വിക്കിന്റെയും സുസാനയുടെയും വിവാഹം. എന്നാൽ 13 വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിഞ്ഞു. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും ജീവിതത്തിൽ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും.

കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ച് പാർട്ടിയിൽ പങ്കെടുക്കുന്ന വിശേഷങ്ങളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. മക്കളായ ഹ്രെഹാൻ, ഹൃദാൻ എന്നിവർ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം. നടി കങ്കണ റണൗട്ടുമായി ചേർത്ത് ഹൃത്വിക്കിന്റെ പേരിൽ വന്ന ​ഗോസിപ്പുകളാണ് ഹൃത്വിക്കും സുസാനയും അകലാനും വിവാഹബന്ധം വേർപ്പെടുത്താനും കാരണമെന്ന് ഒരു കാലത്ത് പ്രചരിച്ചിരുന്നു.

താരദമ്പതികളുടെ വേർപിരിയൽ ആരാധകർക്കും വലിയ ഷോക്കാണ് സമ്മാനിച്ചത്. സുസാനയിൽ നിന്നും വിവാഹമോചനം നേടിയ ശേഷം ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിൽ ഹൃത്വിക് റോഷൻ ചില തുറന്ന് പറച്ചിലുകൾ നടത്തിയത് വൈറലായിരുന്നു.

Hrithik Roshan

വീണ്ടും വിവാഹം കഴിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ 'ഇല്ല' എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ ജീവിതത്തിൽ തികച്ചും സംതൃപ്തനാണെന്നാണ് പുനർവിവാ​ഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഹൃത്വിക്ക് പറഞ്ഞത്.

ഒ രു വ്യക്തിക്ക് ജീവിതത്തിൽ ധാരാളം ആളുകൾ ആവശ്യമില്ലെന്നും സ്വയം ആശ്രയിക്കാൻ പഠിച്ചതായും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ താരം നടിയും ​ഗായികയുമെല്ലാമായ സബ ആസാദുമായി പ്രണയത്തിലാണ്. ഇരുവരും വൈകാതെ വിവാ​ഹിതരാകുമെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. ഇത്തരമൊരു സാഹചര്യത്തിലാണ് നടന്റെ പഴയ വീഡിയോ വീണ്ടും ആരാധകർക്കിടയിൽ വൈറലാകുന്നത്.

'ഇന്ന് എനിക്ക് പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. എനിക്ക് സംതൃപ്തി തോന്നുന്നു. ഇതുവരെ ആ ദിശയിലേക്ക് ഒരു ചിന്തയും പോയിട്ടില്ല. മനുഷ്യന്റെ ആവശ്യങ്ങൾ വളരെ കുറവാണെന്ന് ഞാൻ കണ്ടെത്തി. സ്വയം ആശ്രയിക്കാനും ഒരു വഴിയുണ്ട്. മിക്ക സമയത്തും അത് മാത്രം മതി. വർഷങ്ങൾ കഴിയുമ്പോൾ മാറ്റങ്ങൾ സംഭവിക്കുമോയെന്ന് അറിയില്ലെന്നും', ഹൃത്വിക്ക് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഹൃത്വിക് സബയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചത്. തങ്ങളുടെ അവധിക്കാല ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് വേണ്ടി ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ സബയും മക്കളോടുമൊത്തുള്ള അവധി ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മുപ്പത്തിയേഴ് വയസാണ് സബ ആസാദിന്റെ പ്രായം.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X