'ഒരു ജീവിത പങ്കാളിയില്ലാത്തതിൽ ഞാൻ ഖേ​ദിക്കുന്നു'; അവിവാഹിതനായി തുടരുന്നതിനെ കുറിച്ച് കരൺ ജോഹർ!

സംവിധായകൻ, നിർമാതാവ്, അവതാരകൻ ചിലപ്പോഴൊക്കെ അഭിനേതാവ്. വിശേഷണങ്ങൾ അനവധിയാണ് ബോളിവു‍ഡിന്റെ സ്വന്തം കരൺ ജോഹറിന്. നടൻ ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ കരൺ ജോഹർ അടുത്തിടെയാണ് അമ്പതാം പിറന്നാൾ ​ഗംഭീരമായി കൊണ്ടാടിയത്.

ഇന്ത്യൻ സിനിമ ഒന്നാകെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. അമ്പത് വയസ് പിന്നിട്ടിട്ടും ബോളിവുഡിലെ ബഹുമുഖ പ്രതിഭ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

പക്ഷെ കരണിന് സറോ​ഗസിയിലൂടെ രണ്ട് മക്കളുണ്ട്. കരൺ വിവാഹിതനാകാത്തതിന്റെ കാരണം ബോളിവുഡിൽ നിന്ന് പലരും കരണിനോട് ചോദിച്ചിട്ടുണ്ട്.

Karan Johar, Karan Johar news, Karan Johar kids, Karan Johar wife, Karan Johar films, കരൺ ജോഹർ, കരൺ ജോഹർ വാർത്തകൾ, കരൺ ജോഹർ കുട്ടികൾ, കരൺ ജോഹർ ഭാര്യ, കരൺ ജോഹർ ചിത്രങ്ങൾ

അപ്പോഴൊന്നും വ്യക്തമായ ഉത്തരം പറയാത്ത കരൺ താൻ ഒരു ജീവിത പങ്കാളിയെ ഇതുവരെ കണ്ടെത്താത്തതിൽ ഖേദിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇനിയൊരു ജീവിതപങ്കാളിയെ കണ്ടെത്താലും അവർക്കൊപ്പം കൈ കോർത്ത് മല കേറാനൊന്നും കഴിയാത്തതിനാൽ ഒരു വിവാഹം പ്രായോ​ഗികമല്ലെന്നും കരൺ പറയുന്നു.

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് മേക്കർ എന്നാണ് കരൺ ജോഹർ അറിയപ്പെടുന്നത്. ആദ്യ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയിലൂടെ തന്നെ തന്റെ ഇരിപ്പിടം ബോളിവുഡിൽ കരൺ അരക്കിട്ട് ഉറപ്പിച്ചു.

പിന്നെ കഭി ഖുഷി കഭി ഖാം, കൽ ഹോ ന ഹോ, കാൽ, വേക്ക് അപ് സിഡ്, മൈ നൈം ഇസ് ഖാൻ തുടങ്ങി ഒട്ടെറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ കരൺ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തിരുന്നു. കരൺ ജോഹർ സ്വവർഗാനുരാഗിയാണെന്ന ​ഗോസിപ്പുകളും ബോളിവു‍ഡിൽ നിലനിൽക്കുന്നുണ്ട്. തന്റെ ജീവചരിത്രത്തിൽ കരൺ ഇത് പങ്കുവെച്ചിട്ടുമുണ്ട്.

പൂനം സക്‌സേന രചിച്ച ആൻ അൺസ്യൂട്ടബിൾ ബോയ് എന്ന കരണിന്റെ ജീവ ചരിത്രത്തിലാണ് തന്റെ ലൈംഗിക സ്വത്വത്തെ കുറിച്ച് കരൺ ലോകത്തിന് മുന്നിൽ തുറന്ന് പറച്ചിൽ നടത്തിയത്. താനൊരു സ്വവർ​ഗാനുരാഗിയാണെന്ന് അടിവരയിട്ട് പറയുന്നില്ലെങ്കിലും താരത്തിന്റെ വാക്കുകൾ നൂറ് ശതമാനവും അതിനെ സാധൂകരിക്കുന്നതാണ്.

Karan Johar, Karan Johar news, Karan Johar kids, Karan Johar wife, Karan Johar films, കരൺ ജോഹർ, കരൺ ജോഹർ വാർത്തകൾ, കരൺ ജോഹർ കുട്ടികൾ, കരൺ ജോഹർ ഭാര്യ, കരൺ ജോഹർ ചിത്രങ്ങൾ

വാടക ഗർഭപാത്രത്തിലൂടെയാണ് യാഷ്, റൂഹി എന്നീ ഇരട്ടക്കുട്ടികളുടെ അച്ഛനായി 2017ൽ കരൺ ജോഹർ മാറിയത്. അമ്മയൊടൊപ്പമാണ് കരൺ ജോഹർ മക്കളുമായി മുംബൈയിലെ വീട്ടിൽ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ജനനത്തോടനുബന്ധിച്ച് സിനിമകളുടെ തിരക്കിൽ നിന്ന് മാറി നിന്നിരുന്നു കരൺ ജോഹർ. യഷ് എന്നത് കരണിന്റെ അച്ഛന്റെ പേരാണ്.

റൂഹി എന്ന പേര് തെരഞ്ഞെടുത്തത് അമ്മയുടെ പേരായ ഹിറൂവിൽ നിന്നുമാണ്. ‌അമ്മയായും അച്ഛനായും താൻ ഒരാൾ ധാരാളമാണെന്നും കരൺ മക്കളെ കുറിച്ച് പറയുമ്പോഴെല്ലാം പറയാറുണ്ട്. ഒരു പിതാവാകുവാനുള്ള ആഗ്രഹത്തെക്കുറിച്ച് എന്നും കരൺ വാചാലനായിരുന്നു. വാടക ഗർഭപാത്രത്തിലൂടെ മക്കൾക്ക് ജന്മം നൽകിയ ബോളിവു‍ഡ് പ്രശസ്തരിൽ രണ്ടാമനാണ് കരൺ ജോഹർ.

മലയാള സിനിമകൾ കണ്ട് അഭിപ്രായം രേഖപ്പെടുത്താൻ കരൺ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ 2021ലെ ഹിറ്റായ ഹൃദയം സിനിമയുടെ റീമേക്ക് അവകാശം കരൺ സ്വന്തമാക്കിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിരിക്കും ഹൃദയം റിലീസ് ചെയ്യുക. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

ധർമ പ്രൊഡക്ഷൻസിന്റെയും ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദി അറിയിച്ചായിരുന്നു പോസ്റ്റ്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ​ഗാം​ഗുലിയുടെ ജീവിതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് കരൺ. കരൺ ജോഹറും ​ഗാം​ഗുലിയും ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനായി മുംബൈയിൽ ഒത്തുകൂടിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X