ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ആരാധകന്‍ താരപുത്രിയെ പിടിച്ചു നിര്‍ത്തി ചുംബിച്ചു!!
ബോളിവുഡില്‍ മക്കള്‍ യുഗം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. സമീപകാലത്ത് ഒത്തിരി താരപുത്രിമാര്‍ ഗംഭീര തുടക്കം കുറിയ്ക്കുകയുണ്ടായി. അക്കൂട്ടത്തിലാണ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയില്‍ ഉണ്ടായ മകള്‍ സാറ അലി ഖാന്‍. രണ്ടേ രണ്ട് സിനിമകളിലൂടെ ബോളിവുഡിലെ 'മോസ്റ്റ് വാണ്ടഡ് ഹീറോയിന്‍' ആയിരിയ്ക്കുകയാണ് സാറ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും രണ്ട് സിനിമകളിലൂടെ സാറ അലി ഖാന്‍ വേണ്ടുവോളം ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു. എവിടെപ്പോയാലും ജനക്കൂട്ടം വളയും. എന്നാല്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് സംഭവിച്ചത് സാറ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല.
ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു സാറ. പതിവ് പോലെ ആരാധകര്‍ വളഞ്ഞു. അതില്‍ ഒരു ആരാധകന്‍ നടിയെ പിടിച്ചു നിര്‍ത്തി കൈയ്യില്‍ ചുംബിയ്ക്കുകയായിരുന്നു. സാറ ശരിക്കും ഞെട്ടി. ഒടുവില്‍ താരപുത്രിയുടെ ബോഡി ഗാര്‍ഡ്‌സ് വന്ന് ആള്‍ക്കാരെ തള്ളിമാറ്റി സാറയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം അഭിനയിച്ച കേദര്‍നാഥ്, രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിച്ച സിംബ എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീല്‍ മികച്ച വിജയം നേടിയിരുന്നു. കൂലി നമ്പര്‍ 1 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ താരപുത്രി. ഇംതിയാസ് അലിയ്‌ക്കൊപ്പം അഭിനയിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്.


Click it and Unblock the Notifications