കന്നി വോട്ടിനായി പോളിങ് ബൂത്തിലേക്ക് ബോളിവുഡിലെ ഇളമുറക്കാർ!! കാണൂ

ഇന്ത്യ ഒന്നടങ്കം തിരഞ്ഞെടുപ്പ് ചൂടിലാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ രാഷ്ട്രീയ ലോകം മാത്രമല്ല ഇന്ത്യൻ സിനിമ ലോകവും ജനവിധി ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്. പ്രേക്ഷകരുടെ പല പ്രിയപ്പെട്ട താരങ്ങളും ഇക്കുറി ജനവിധി തേടുന്നുണ്ട്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിനിമ മേഖല വളരെ അടുത്ത പങ്കുവഹിച്ചിട്ടുണ്ട്. ഈ വർഷം രാഷ്ട്രീയ പശ്ചാത്തലത്തിലുളള ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. പലതിനും വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെങ്കിലു ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ബോളിവുഡിലെ ഇളമുറക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു തിരഞ്ഞെടുക്കാണ് ഇനി വരാൻ പോകുന്നത്. കന്നി വോട്ടിനായി ജൂനിയർ താരങ്ങൾ കാത്തിരിക്കുകയാണ്.

കിങ് ഖാന്റെ മക്കൾ

കിങ് ഖാന്റെ മക്കൾ

ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ മക്കൾ ഇത്തവണ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തുകയാണ്. മകൻ ആര്യനും മകൾ സുഹാന ഖാനും കന്നി വോട്ടിനായി പോളിങ് ബൂത്തിലേയ്ക്ക് എത്തുകയാണ്. സുഹാനയ്ക്ക് 18 വയസും ആര്യന് 21 വയസുമാണ് പ്രായം.നടൻ സൊഹൈൽ ഖാന്റെ പുത്രൻ നിർവാൻ ഖാനും കന്നി വോട്ട് കാരനാണ്.

ജാൻവിയും ഖുഷിയും

ജാൻവിയും ഖുഷിയും

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടേയും സിനിമ നിർമ്മാതാവ് ബോണി കപൂറിന്റേയും മക്കൾ ഇക്കുറി കന്നി വോട്ടിനായി പോളിങ് ബൂത്തിലെത്തുകയാണ്. ബോളിവുഡ് താരം കൂടിയായ ജാൻവി കപൂറിന് 22 വയസാണ് പ്രായം സഹോദരി ഖുഷി 18 ഉം ഇത്തവണ സമ്മതിദാനം രേഖപ്പെടുത്തുന്നുണ്ട്.

സെയിഫിന്റെ മകനും  ആമീറിന്റെ മകളും

സെയിഫിന്റെ മകനും ആമീറിന്റെ മകളും

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ പുത്രൻ ഇബ്രാഹിം അലിഖാൻ ഇത്തവണ കന്നി വോട്ടിനായി പോളിങ് ബൂത്തിലെത്തുന്നുണ്ട്. ഇബ്രാഹിമിന് 18 വയസ്സാണ് പ്രായം. സെയിഫിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് ഇബ്രാഹിം. നടി സാറ അലിഖാന്റെ സഹോദരനാണ് ഇബ്രാഹിം. നടൻ ആമീർ കാന്റെ പുത്രി ഇറാ ഖാനും ഇക്കുറി സമ്മതിദാനം രേഖപ്പെടുത്താൻ എത്തുന്നുണ്ട്. 22 വയസാണ് താര പുത്രിയ്ക്ക്.

 ബച്ചൻ കുടുംബത്തിൽ നിന്നും

ബച്ചൻ കുടുംബത്തിൽ നിന്നും

ബച്ചൻ കുടുംബത്തിൽ നിന്നും ഇക്കുറി ഒരു കന്നി വോട്ടുണ്ട്. ബോളിവുഡ് സൂപ്പർ‌ താരം അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവേലി നന്ദയാണ് ബച്ചൻ കുടുംബത്തിലെ ഇത്തവണത്തെ കന്നി വോട്ട് കാരി. അമിതാഭിന്റെ മകൾ ശ്വേത നന്ദയുടെ മകളാണ് നവേലി നന്ദ. 22 വയസാണ് താര പുത്രിയ്ക്ക്. കൂടാതെ സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂറും ഇക്കുറി പോളിങ് ബൂത്തിലെത്തുന്നുണ്ട്. താര പുത്രിയുടേയും കന്നി വോട്ടാണിത്. 19 വയസാണ് ഷനായയ്ക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X