'മക്കളിൽ ഏറ്റവും പ്രിയപ്പെട്ടവൻ, അവൻ എന്റെ കുഞ്ഞാണ്'; ഷാരൂഖിന്റെ ചിരിക്കുടക്ക അബ്രാമിന്റ ചിത്രങ്ങൾ വൈറലാകുന്നു
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും താൽപര്യമാണ്. അമ്പത്താറ് പിന്നിട്ടിട്ടും ഷാരൂഖ് ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമായി തുടരുകയാണ്. 1992 ജൂൺ 25 നാണ് ഷാരൂഖിന്റെ ആദ്യ ചിത്രമായ ദീവാന റിലീസ് ആയത്. അവിടുന്നിങ്ങോട്ട് ബോളിവുഡിൽ ഷാരൂഖിന്റെ യുഗം തുടങ്ങുകയായിരുന്നു. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും ആരെയും മയക്കുന്ന ചിരിയിലൂടെയും ഷാരൂഖ് ബോളിവുഡിന്റെ കിങ് ഖാൻ ആയി. ബാസിഗർ, ഡർ എന്നീ ചിത്രങ്ങളായിരുന്നു ഷാരൂഖിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.
ഈ ചിത്രങ്ങളിലെ വില്ല ൻ കഥാപാത്രങ്ങൾ ഷാരൂഖിന് ഏറെ പ്രശംസ നേടിക്കൊടുത്തു. പിന്നീടിങ്ങോട്ട് ഷാരൂഖിന്റെ കൈയ്യൊപ്പ് പതിഞ്ഞ നിരവധി ചിത്രങ്ങൾ പിറന്നു. ദിൽവാലെ ദുൽഹനിയ ലേ ജായേഗേ, കുച്ച് കുച്ച് ഹോതാ ഹേ, ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, രബ് നേ ബനാ ദി ജോഡി തുടങ്ങിയവ ബോളിവുഡിലെ ഷാരൂഖിന്റെ വൻവിജയ ചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ദിൽവാലെ ദുൽഹനിയ ലേ ജായേഗേ.

നടനെന്നതിലുപരി സിനിമാ നിർമാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഷാരൂഖ്. മുപ്പത് വർഷം പിന്നിട്ട അഭിനയ ജീവിതത്തിനിടയിൽ നിരവധി അവാർഡുകളും ഷാരൂഖ് വാരിക്കൂട്ടിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ രജ്യം ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു. ലണ്ടനിലെ മെഴുക് മ്യൂസിയത്തിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ലോകം അറിയപ്പെടുന്ന നടനായി വളർന്നിട്ടും ഷാരൂഖിന്റെ ലോകം മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ്. ബോളിവുഡിൽ സ്ത്രീകളോട് ഏറ്റവും മാന്യമായും ബഹുമാനത്തോടെയും പെരുമാറുന്ന നടനാരാണ് എന്ന് ചോദിച്ചാൽ ആരാധകരടക്കം എല്ലാവരും ഷാരൂഖിന്റെ പേരാണ് പറയുക. കുഞ്ഞുങ്ങളോടും അതിയായ സ്നേഹം സൂക്ഷിക്കുന്ന ഷാരൂഖിന്റെ വീക്ക്നെസ് ഏറ്റവും ഇളയ മകനായ അബ്രാം ആണ്.

2013ൽ ആണ് സറോഗസിയിലൂടെ ഷാരൂഖിനം ഗൗരി ഖാനും അബ്രാം ജനിക്കുന്നത്. അബ്രാമിനെ കൂടാതെ ആര്യൻ, സുഹാന എന്നിങ്ങനെ രണ്ട് മക്കളും അബ്രാമിനുണ്ട്. അബ്രാമിനൊപ്പം ആയിരിക്കുക എന്നതാണ് ഷാരൂഖിനെ ഏറ്റവും കൂടുതൽ തൃപ്തിപ്പെടുത്തുന്ന കാര്യം. എല്ലാ യാത്രകളിലും അബ്രാമിനേയും ഒക്കത്തെടുത്ത് ഷാരൂഖ് കൊണ്ടുപോകും. അമ്മ ഗൗരി തന്നെ എടുക്കുന്നതിനേക്കാൾ അബ്രാമിനിഷ്ടം അച്ഛൻ ഷാരൂഖ് എടുക്കുന്നതാണ്. തന്റെ മറ്റ് രണ്ട് മക്കളേക്കാൾ അബ്രാം തന്നെ സ്നേഹിക്കുന്നുണ്ടെന്നും അവൻ അൽപ്പം പൊസസീവ് ആയതിനാലും അവന് തന്നെ പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുള്ളതിനാലുമാണ് യാത്രകളിലെപ്പോഴും അവനെ കൂടെക്കൂട്ടുന്നതെന്നും കിങ്ഖാൻ പറഞ്ഞിട്ടുണ്ട്. തിരക്കുകളുടെ പേരുപറഞ്ഞ് മക്കളോടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അച്ഛനല്ല താനെന്നും വെറും സെൽഫി ചിത്രങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്ന ബന്ധമല്ല തനിക്കും മക്കൾക്കുമിടയിലുള്ളതെന്നും താരം പറഞ്ഞിട്ടുണ്ട്.

ഒരിടയ്ക്ക് അബ്രാമിന്റെ പിതൃത്വത്തെ ചൊല്ലിയും വ്യാജ റിപ്പോർട്ടുകൾ വന്നിരുന്നു. അബ്രാം ആര്യൻ ഖാന്റെ മകനാണ് എന്ന തരത്തിലാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. വളച്ചൊടിച്ച വാർത്തകൾ വ്യാപകമായി പ്രചരിച്ചപ്പോൾ കിങ് ഖാനും പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. 'ആര്യന് 15 വയസ് പ്രയാമുള്ളപ്പോഴാണ് ഇളയമകൻ ജനിക്കുന്നത്. നാല് വർഷം മുമ്പാണ് ഞാനും ഭാര്യ ഗൗരി ഖാനും മൂന്നാമത് ഒരു കുഞ്ഞ് വേണമെന്ന് തീരുമാനിക്കുന്നതും കുഞ്ഞ് ജനിക്കുന്നതും. കുഞ്ഞുണ്ടായപ്പോൾ അത് പതിനഞ്ച് വയസ്സുള്ള എന്റെ മൂത്ത മകൻ ആര്യന്റെ കുഞ്ഞാണെന്ന തരത്തിൽ ഇന്റർനെറ്റിൽ പ്രചരണം ഉണ്ടായി. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാൻ എടുത്തു വളർത്തുന്നു എന്നുമായിരുന്നു കഥകൾ. ഇതിനായി ഒരു വ്യാജ വീഡിയോയും ഉണ്ടാക്കി പ്രചരിപ്പിച്ചു. ഇത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു' എന്നാണ് അന്ന് ഷാരൂഖ് പ്രതികരിച്ചത്. ഇപ്പോൾ അബ്രാമിന്റെ പഴയൊരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താജിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ ആര്യനും സുഹാനയുമെല്ലാം പങ്കെടുത്തിരുന്നു.


Click it and Unblock the Notifications