'സുഹാന എന്നെ നന്നായി ശകാരിക്കും, ഞാനും ​ഗൗരിയും അന്തംവിട്ട് നിന്നിട്ടുണ്ട്'; മകളെ കുറിച്ച് ഷാരൂഖ് ഖാൻ!

ബോളിവുഡ് താരപുത്രിമാരിൽ ഏറ്റവും കൂടുതൽ‌ ആരാധകരുള്ളത് സുഹാന ഖാനാണ്. താരപുത്രിയുടെ സോഷ്യൽമീഡിയ പേജിൽ പോലും അത് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ മക്കളിൽ സുഹാനയാണ് തന്നെ ശകാരിക്കാറുള്ളതെന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. പലപ്പോഴും സുഹാന പറയുന്നത് കേട്ട് താനും ഭാര്യ ​ഗൗരിയും അന്തംവിട്ട് നിന്നിട്ടുണ്ടെന്നും ഷാരൂഖ് ഖാൻ പറയുന്നു.

'ഉറങ്ങാതെ ബിസിനസുമായോ മറ്റോ ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്ത് ഞാൻ രാത്രി കാലങ്ങളിൽ ഇരിക്കാറുണ്ട്. ചില സമയങ്ങളിൽ ഭാര്യ ​ഗൗരിയും ഒപ്പമുണ്ടാകും. അങ്ങനെയിരിക്കെ കുറച്ച് വർഷം മുമ്പ് ഒരു രാത്രി സുഹാന ഇത് ശ്രദ്ധിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു.'

'ഉറങ്ങാതിരുന്ന് ജോലികൾ ചെയ്യുന്നതിന് അവൾ എന്നെ നന്നായി ശകാരിച്ചു. ഞാനും ​ഗൗരിയും സുഹാന പറയുന്നത് കേട്ട് പരസ്പരം അമ്പരന്ന് നോക്കി. ശരിക്കും ഞാൻ ഭയന്നുവെന്ന് വേണമെങ്കിൽ പറയാം. അവൾ പ്രായം കൊണ്ട് ചെറുതാണെങ്കിലും അവളുടെ ശബ്ദത്തിൽ പക്വതയുണ്ടായിരുന്നു' ഏകമകളെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞു.

സുഹാനയെ കുറിച്ച് ഷാരൂഖ്

ഷാരൂഖ്-​ഗൗരി ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് സുഹാന ഖാൻ. 2000ത്തിലാണ് താരപുത്രിയുടെ ജനനം. ആര്യൻ ഖാനും അബ്രാമുമാണ് സുഹാനയുടെ സഹോദരങ്ങൾ.

അമേരിക്കയിൽ ഉപരിപഠനത്തിന് പോയ സുഹാന അടുത്തിടെയാണ് പഠനം പൂർത്തിയാക്കി തിരികെ ഇന്ത്യയിലെത്തിയത്. അടുത്തിടെ താരം അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ആർച്ചീസ്
എന്ന് പേരിട്ടിരിക്കുന്ന നെറ്റ്ഫ്ലിക്സ് കോമഡി ചിത്രത്തിലൂടെയാണ് താരപുത്രിയും ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

അവളുടെ വാക്കുകൾക്ക് ശക്തിയുണ്ട്

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മകൾ ഖുശിയും അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുഹാനയുടെ സിനിമാ അരങ്ങേറ്റത്തിൽ ഏറെ സന്തോഷത്തിലാണ് അമ്മ ഗൗരി ഖാൻ. ആർച്ചീസിന്റെ തീമിലൊരുക്കിയ കേക്ക് മുറിച്ചാണ് ഗൗരി തന്റെ സന്തോഷം പ്രകടമാക്കിയത്.

മകളുടെ ഇരുപത്തിരണ്ടാം പിറന്നാൾ ദിനത്തിലും ആശംസയുമായി ​ഗൗരി ഖാൻ എത്തിയിരുന്നു. സുഹാനയുടെ മനോഹരമായ ചിത്രം പ​ങ്കുവെച്ചുകൊണ്ടാണ് ​ഗൗരി ഖാൻ ആശംസകൾ നേർന്നത്.

താരപുത്രിയാണെങ്കിലും എല്ലാ കാര്യത്തിലും തന്റേതായ നിലപാടുള്ള വ്യക്തിയാണ് സുഹാന ഖാൻ.

അഭിനയത്തിന്റെ വഴിയെ സുഹാനയും

മുമ്പ് നിറം കുറഞ്ഞതിന്റെ പേരിൽ താൻ അനുഭവിച്ചിട്ടുള്ള വിവേചനത്തെ കുറിച്ച് സുഹാന വെളിപ്പെടുത്തിയിരുന്നു. തന്റെ ചെറുപ്പകാലത്ത് ചർമത്തിന്റെ നിറത്തിന്റെ പേരിൽ വിവേചനമനുഭവിച്ചിട്ടുണ്ടെന്നാണ് സുഹാനയുടെ സോഷ്യൽമീഡിയയിൽ മുമ്പ് കുറിച്ചത്.

അതുകൊണ്ട് മറ്റുള്ളവരോട് അത്തരം വിവേചനങ്ങൾ കാണിക്കരുതെന്ന് തന്റെ ആരാധകരോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു താരം. 'ധാരാളം പ്രശ്നങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. അവയിൽ പരിഹരിക്കപ്പെടേണ്ട ഒന്നാണ് ഇതും.'

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
നിലപാടുള്ള താരപുത്രി

'എന്നെ പറ്റി മാത്രമല്ല. നമ്മുടെ ചുറ്റുമുള്ള ഓരോ ആൺകുട്ടിയേയും പെൺകുട്ടിയേയും കുറിച്ചാണ്. ഒരു കാരണവുമില്ലാതെ ആത്മവിശ്വാസം നഷ്ടമാകുന്നവരെ പറ്റിയാണ്.'

'എന്റെ ശരീരത്തെ പറ്റി അത്തരത്തിൽ മോശമായ ധാരാളം കമന്റുകൾ ഞാൻ കേട്ടിട്ടുണ്ട്. എന്റെ സ്കിൻ ടോൺ കാരണം ഞാൻ വിരൂപയാണെന്ന് പറഞ്ഞവരുണ്ട്. എന്റെ 12ആം വയസുവരെ ഞാനത് വിശ്വസിച്ചിരുന്നു.'

'നമ്മൾ ഇന്ത്യക്കാരാണ് ബ്രൗൺ നിറത്തിൽ നിന്ന് നമുക്ക് ഓടിപ്പോകാനാവില്ല. ആ നിറത്തിന്റെ പലതരം ഏറ്റക്കുറച്ചിലുകളാണ് നമ്മുടെ ചർമം. അത് നിങ്ങൾ എത്രമാത്രം അകലാൻ ശ്രമിച്ചാലും നടക്കില്ല' എന്നാണ് സുഹാന കുറിച്ചത്.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X