For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിങ് ഖാന്റെ 'ഹാട്രിക്ക്' ഒറ്റ ഫ്രെയിമിൽ ഒന്നിച്ചപ്പോൾ, ഈ ചിത്രങ്ങൾ തന്റെ പക്കലില്ലെന്ന് ആര്യനോട് ഷാരൂഖ്!

  |

  ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുള്ള ഇന്ത്യൻ സിനിമയുടെ രോമാഞ്ചമായ പ്രതിഭയാണ് ഷാരൂഖ് ഖാൻ. അഫ്ഗാൻ സ്വദേശിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മീർ താജ് മുഹമ്മദ് ഖാന്റേയും ഹൈദരാബാദ് സ്വദേശിനി ലതീഫ് ഫാത്തിമയുടെയും മകനായി 1965ൽ ഡൽഹിയിലായിരുന്നു ഷാരൂഖിന്റെ ജനനം.

  ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിയേറ്റര്‍ ഗ്രൂപ്പുകളിലും പ്രവർത്തിച്ച ഷാരൂഖ് തുടർന്ന് രണ്ട് കൊല്ലം ടെലിവിഷന്‍ സീരിയലുകളിലൂടെ ഒരു പരിചിത മുഖമായി മാറി.

  Also Read: 'സുഹൃത്ത്, മാനേജർ, വഴികാട്ടി, അമ്മ'; പെർഫെക്ട് അമ്മ-മകൻ കോമ്പോ, വൈറലായി ഷെയ്ന്റേയും ഉമ്മയുടേയും വീഡിയോ!

  അപ്പോഴേക്കും ​സമ്പന്ന കുടുംബാം​ഗമായ ​ഗൗരിയുമായി ഷാരൂഖ് പ്രണയത്തിലായിരുന്നു. അന്നും ഇന്നും അഭിനയ ജീവിതത്തിൽ ഷാരൂഖിന് പിന്തുണ ​ഗൗരിയാണ്. അതിനാൽ തന്നെ ഇരുവരും ബോളിവുഡിലെ മാതൃക ദമ്പതികളാണ്. ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരൂഖിനുള്ളത്. ഷാരൂഖ് ഒരു പെർഫെക്ട് ഫാമിലിമാനാണ്.

  കുടുംബമാണ് താരത്തിനെല്ലാം. മക്കളിൽ ഇളയവനായ അബ്രാം എപ്പോഴും ഷാരൂഖിന്റെ വിരൽതുമ്പിൽ തൂങ്ങി പിടിച്ച് ഉണ്ടാകും. വല്ലപ്പോഴും മാത്രമാണ് ഷാരൂഖിന്റെ മക്കൾ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്.

  Also Read: 'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!

  അതിനാൽ തന്നെ ഷാരൂഖ് കുടുംബത്തിന്റെ ചിത്രങ്ങളും ഫോട്ടോകളും അഥിവേ​ഗത്തിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിത ഷാരൂഖിന്റെ മക്കളുടെ ഏറ്റവും പുതിയ ചിത്രങ്ങളണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മൂത്തവൻ ആര്യനാണ് തന്റെ സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

  ഹാട്രിക്ക് എന്ന് ക്യാപ്ഷൻ നൽകിയാണ് ആര്യൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് പേരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഷാരൂഖിന്റെ ഫോട്ടോ കോപ്പികളാണ്. ഫോട്ടോ വൈറലായതോടെ ആദ്യം കമന്റുമായി എത്തിയത് സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെയാണ്.

  'എന്തുകൊണ്ടാണ് എന്റെ പക്കൽ ഈ ചിത്രങ്ങൾ ഇല്ലാത്തത്?. അവ ഇപ്പോൾ എനിക്ക് തരൂ...' എന്നാണ് ആര്യനോട് ആവശ്യപ്പെടുന്നത് പോലെ ഷാരൂഖ് കമന്റ് ചെയ്തത്.

  'അടുത്ത തവണ ഞാന്‍ പോസ്റ്റുചെയ്യുമ്പോള്‍ ഞാന്‍ അവ നിങ്ങള്‍ക്ക് അയയ്ക്കും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍...' എന്ന് ഷാരൂഖിന്റെ കമന്റിന് ആര്യന്‍ മറുപടി നല്‍കി. സുഹാനയേയും അബ്രാമിനേയും കെട്ടി പിടിച്ച് നിൽക്കുന്ന ആര്യനാണ് ചിത്രങ്ങളിലുള്ളത്.

  അടുത്തിടെ ഒരു കേസിൽ അകപ്പെട്ട ശേഷം ആര്യൻ ഖാൻ സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ല. 2021 ആ​ഗസ്റ്റിലാണ് അവസാനമായി ഇൻസ്റ്റ​ഗ്രാമിൽ ആര്യൻ ഒരു പോസ്റ്റ് പങ്കുവെച്ചത്. ശേഷം ഒരു വർഷം കഴിഞ്ഞാണ് ആര്യൻ ഇൻസ്റ്റ​ഗ്രാമിലേക്ക് തിരികെ എത്തുന്നത്.

  നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 'ഇൻസ്റ്റ​​ഗ്രാമിന്റെ പാസ് വേർഡ് ഇപ്പോഴും ഓർമയുണ്ടല്ലേ?, എത്രയും വേ​ഗം ഒരു നടനായി സിനിമയിലേക്ക് വരൂ... നിന്നെ കാണാൻ യൂത്തായിരുന്ന ഷാരൂഖിനെപ്പോലെയുണ്ട്, ഷാരൂഖിന്റെ ഫോട്ടോ കോപ്പി' തുടങ്ങിയ കമന്റുകളാണ് വരുന്നത്.

  ബാലതാരമായി ചില സിനിമകളിൽ ആര്യൻ മുഖം കാണച്ചിരുന്നു. അതേസമയം ബോളിവുഡിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ. പത്താൻ അടക്കം നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്റെ സംവിധായകന്‍. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് പത്താൻ. ഷാരൂഖിന്റെ പത്താന്റെ ഒടിടി സ്‍ട്രീമിംഗ് അവകാശം വൻ തുകയ്‍ക്ക് വിറ്റുപോയെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

  ഷാരൂഖ് ഖാൻ നായകനായിട്ടുള്ള ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് സീറോയായിരുന്നു. 2018ല്‍ റിലീസ് ചെയ്‍ത സീറോ വൻ പരാജയമായിരുന്നു. പത്താനിലൂടെ ഒരു വൻ തിരിച്ചുവരവിനാണ് ഷാരൂഖ് ലക്ഷ്യമിടുന്നത്.

  Read more about: shahrukh khan
  English summary
  bollywood star shahrukh khan son aryan and his siblings latest photoshoot goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X