ദീപിക, ഐശ്വര്യാ റായ്, ജാന്‍വി കപൂര്‍! ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളും
പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. ആദ്യ വിമര്‍ശിച്ചവരെല്ലാം പിന്നീട് മോദിയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുകയായിരുന്നു. രാജ്യത്ത് കൊറോണ വ്യാപനം ഉയരുന്ന സമയത്താണ് അതിനെ പ്രതിരോധിക്കാന്‍ എല്ലാവരോടും വീട്ടില്‍ ഇരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. രാവില ഏഴ് മുതല്‍ രാത്രി ഒമ്പത് മണി വരെ ആയിരുന്നു ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നത്. ഇത് പിന്നീട് നീട്ടുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും ആരും മറന്നില്ല. കൊറോണ ബാധിച്ചവരെ രാപ്പകലില്ലാതെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണി ആവുന്ന സമയത്ത് കൈകള്‍ കൊട്ടിയും മണി കിലുക്കിയുമാണ് എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്.

ബോളിവുഡ് താരങ്ങളെല്ലാം ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, മകള്‍ ആരാധ്യ തുടങ്ങിയവര്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ഐശ്വര്യ എത്തിയിരുന്നത്. ഇവര്‍ ടെറസില്‍ നിന്നും കൈയ്യടിച്ചും മണി കിലുക്കിയും ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ദൈവം രക്ഷിക്കട്ടെ എന്നാണ് ഐശ്വര്യ റായ് ബച്ചന്‍ ചിത്രം പങ്കുവെച്ചതിനൊപ്പം കുറിച്ചത്.

ഐശ്വര്യ റായ്ക്ക് പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങും ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഭാര്യ ദീപിക പദുകോണ്‍ കൈയ്യടിച്ച് അഭിന്ദനം അറിയിക്കുന്നതിന്റെ ചിത്രമാണ് നടന്‍ പങ്കുവെച്ചത്. രണ്‍വീര്‍ സിങ്ങും നേരത്തെ കൊറോണ ബോധവല്‍ക്കരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇത്തവണ ദീപികയുടെ ഒരു ചിത്രമാണ് നടന്‍ പോസ്‌റ്റ് ചെയ്തിരിക്കുന്നത്.

ദീപികയ്ക്ക് പിന്നാലെ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍, അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍ തുടങ്ങിയവരും എത്തിയിരുന്നു. ജാന്‍വി കപൂറിന്റെ വീഡിയോ ഫിലിം ഫെയര്‍ ഇന്‍സ്റ്റഗ്രാം പേജാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ പ്ലേറ്റില്‍ കൊട്ടി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദനം അറിയിക്കുകയാണ് ജാന്‍വി കപൂര്‍. ജാന്‍വി കപൂറിന്റെ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

കൈയ്യടിച്ചുകൊണ്ട് അഭിനന്ദനം അറിയിക്കുന്ന ഒരു ചിത്രമാണ് സോനം കപൂര്‍ പങ്കുവെച്ചത്. സോനം കപൂറിന് പുറമെ സുസ്മിത സെനും കുടുംബത്തിനൊപ്പമുളള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കാമുകനും മക്കള്‍ക്കുമൊപ്പമുളള ഒരു വീഡിയോ ആണ് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ ബോളിവുഡ് താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


Click it and Unblock the Notifications