ക്വാറന്റൈന്‍ ദിനങ്ങള്‍ ആസ്വദിച്ച് ബോളിവുഡ് താരങ്ങള്‍! വൈറലായി ചിത്രങ്ങള്‍

By Prashant V R

ലോക് ഡൗണ്‍ സമയത്ത് ലഭിച്ച ഒഴിവു വേളകള്‍ ആസ്വദിക്കുകയാണ് സിനിമാ താരങ്ങള്‍. സിനിമകള്‍ കണ്ടും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് അധികപേരും സമയം ചെലവഴിക്കുന്നത്. മറ്റു ചിലര്‍ പുസ്തകം വായനയും കൂടുതല്‍ സമയം ഉറങ്ങുന്നതും ശീലമാക്കിയിരുന്നു. മുന്‍പില്ലാതിരുന്ന ശീലങ്ങളാണ് പലരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ സമയം പല പുതിയ കാര്യങ്ങളും തങ്ങളെ പഠിപ്പിച്ചുവെന്ന് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.

കൂടാതെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഈ ദിവസങ്ങള്‍ ഉണ്ടാക്കിയതെന്നും പലരും പറഞ്ഞിരുന്നു. ബോളിവുഡ് താരങ്ങളും ലോക് ഡൗണ്‍ ദിനങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പുതിയ വീട്ടുവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ അധികപേരും പങ്കുവെച്ചിരുന്നു.

ആരാധകര്‍ തനിക്ക് അയച്ച

ആരാധകര്‍ തനിക്ക് അയച്ച കത്തുകള്‍ വായിക്കുന്നതിന്റെ തിരക്കിലാണ് ദീപിക പദുകോണ്‍. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി പങ്കുവെച്ചിരുന്നു. ഫാന്‍, ലവ് എന്നീ ഹാഷ്ടാഗുകളിലാണ് ദീപിക ആരാധകര്‍ അയ്യച്ചുതന്നെ കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്വാറന്റൈന്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള കാരമാണ് ദീപികാ പദുകോണ്‍.

രണ്‍വീര്‍ സിങ്ങിനൊപ്പമുളള

രണ്‍വീര്‍ സിങ്ങിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെക്കാറുണ്ട്. ക്വാറന്റൈന്‍ സമയത്ത് അമ്മയ്ക്കും സഹോദരനുമൊപ്പമുളള ഒരു വീഡിയോയുമായാണ് സാറ അലി ഖാന്‍ എത്തിയിരിക്കുന്നത്. ആരാണ് ഇക്കാര്യങ്ങള്‍ ചെയ്യാറുളളത് എന്ന് ചോദിക്കുന്ന വീഡിയോയ്ക്ക് ഉത്തരം നല്‍കുകയാണ് താരകുടുംബം. സാറയുടെ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നടി പ്രിയങ്ക ചോപ്ര

നടി പ്രിയങ്ക ചോപ്ര ക്വാറന്റൈന്‍ സമയത്ത് വീട്ടില്‍ നിന്നുളള ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പുസ്തകം വായിക്കുന്നതിന്റെ തിരക്കിലാണ് നടി എമി ജാക്‌സണുളളത്. വീട്ടില്‍ നിന്നും പുസ്തകം വായിക്കുന്നതിന്റെ ഒരു ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ എടുത്ത ഒരു വീഡിയോ ആണ് വരുണ്‍ ധവാന്റെതായി വന്നിരിക്കുന്നത്. കില്ലര്‍ വീഡിയോ ആണിതെന്നാണ് നടന്റെ ആരാധകര്‍ പറയുന്നത്.

വരുണ്‍ ധവാന് പിന്നാലെ

വരുണ്‍ ധവാന് പിന്നാലെ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആയിരുന്നു നടന്‍ ആയുഷ്മാന്‍ ഖുറാനയും പങ്കുവെച്ചത്. ലോക് ഡൗണ്‍ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ആയുഷ്മാന്‍. ഇടയ്ക്ക് പാട്ട് പാടുന്നതിന്റെ വീഡിയോകളും നടന്‍ പങ്കുവെച്ചിരുന്നു. യോഗ അഭ്യസിക്കുന്നതിന്റെ ചിത്രമായിരുന്നു സുസ്മിതാ സെന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്.

ചിത്രം പങ്കുവെച്ചതിനൊപ്പം

ചിത്രം പങ്കുവെച്ചതിനൊപ്പം ഇത് ചെയ്യുന്നതിന് ഞാന്‍ എന്നെ തന്നെയാണ് വെല്ലുവിളിച്ചിരിക്കുന്നതെന്നും നടി കുറിച്ചു. ഫേസ് മാസ്‌ക്ക് ഉണ്ടാക്കാന്‍ വെറും 30 സെക്കന്റ്‌സ് മതി എന്ന് കുറിച്ചുകൊണ്ടാണ് സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പമുളള ഒരു കുട്ടിക്കാല ചിത്രമാണ് സോനം കപൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ നടിക്കൊപ്പം

ചിത്രത്തില്‍ നടിക്കൊപ്പം അര്‍ജുന്‍ കപൂറുമുണ്ട്. എല്ലാവരെയും മിസ് ചെയ്യുന്നു എന്ന് കുറിച്ചുകൊണ്ടാണ് സോനം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്‍ വിക്കി കൗശലും എത്തിയത്. നടി ശില്‍പ്പാ ഷെട്ടി വീട്ടില്‍ നിന്നുളള ഒരു പഴയ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X