»   » ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ പുകവലി രംഗവും മദ്യപാന രംഗവുമെല്ലാം ഉള്‍പ്പെടുത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. 2005 മുതലാണ് ഇന്ത്യയില്‍ സിനിമകളില്‍ പുകവലി രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വന്നത്. എന്നാല്‍ പിന്നീടും പുകവലി രംഗങ്ങളുമായി ഒട്ടേറെ ചിത്രങ്ങള്‍ എത്തി. അവയില്‍ മിക്കതും വിവാദങ്ങളില്‍ കുരുങ്ങുകയും ചെയ്തിട്ടുണ്ട്.

താരങ്ങള്‍ പുകവലിയ്ക്കുന്ന സീനുകളും ചിത്രങ്ങളും ജനങ്ങളെ സ്വാധീനിയ്ക്കുമെന്നും അതുവഴി പുകവലി കുഴപ്പമില്ലാത്തൊരു കാര്യമാണെന്ന ധാരണ സാധാരണക്കാരില്‍ ഉണ്ടാകുമെന്നും മറ്റുമാണ് പുകവലി രംഗങ്ങള്‍ നിരോധിയ്ക്കുന്നതിന് കാരണമായി പറയുന്നത്. ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ പലതുണ്ടെങ്കിലും പകുവലി രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

ബോളിവുഡിലെ പല പ്രമുഖ താരങ്ങളും ആണ്‍, പെണ്‍ ഭേദമെന്യേ പുകവലി രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മുന്‍നിരക്കാരായ കരീനയും, ഐശ്വര്യയും പ്രിയങ്കയും വരെയുണ്ട്. ഇതാ ബോളിവുഡിലെ ചില ഓണ്‍സ്‌ക്രീന്‍ സമോക്കേര്‍സ്.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ഫാഷന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ഏവര്‍ക്കും സ്വീകാര്യയായ താരമായി ഉയര്‍ന്നത്. ഫാഷന്‍, മോഡലിങ് രംഗത്തെ അണിയറക്കഥകള്‍ പറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രിയങ്ക ചോപ്രയും കങ്കണ റണൗത്തും പുകവലിയ്ക്കുന്ന രംഗങ്ങളുണ്ട്

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ഗുസാരിഷ് എന്ന ചിത്രത്തിലായിരുന്നു ഐശ്വര്യയുടെ പുകവലി. ചലനശേഷി നഷ്ടപ്പെട്ടയാളായി ഹൃത്തിക് റോഷന്‍ അഭിനയിച്ച ചിത്രത്തില്‍ ഒരു നഴ്‌സിന്റെ വേഷമായിരുന്നു ഐശ്വര്യയ്ക്ക്. ചിത്രത്തിന്റെ പോസ്റ്ററില്‍ ഐശ്വര്യ പുകവലിയ്ക്കുന്ന സീന്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

നോ വണ്‍ കില്‍ഡ് ജസിക എന്ന ചിത്രത്തില്‍ ജേര്‍ണലിസ്റ്റിന്റെ വേഷത്തിലെത്തിയപ്പോഴാണ് റാണി മുഖര്‍ജി സ്‌ക്രീനില്‍ പുകവലിച്ചത്. യഥാര്‍ത്ഥ ജീവിതത്തിലും റാണിയൊരു നല്ല പുകവലിക്കാരിയാണെന്നാണ് കേള്‍ക്കുന്നത്.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ഹീറോയിന്‍ എന്ന ചിത്രത്തിലാണ് കരീനയുടെ പുകവലി രംഗമുള്ളത്. ഈ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ദില്ലിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കരീന സ്‌ക്രീനിലെ പുകവലി നിര്‍ത്തണമെന്നാവശ്യപ്പെട്ട് കത്തയയ്ക്കുകയും മറ്റും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

പഴയകാല മാദകതാരം സില്‍ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയാണ് വിദ്യ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പുകവലിച്ചത്.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ബോളിവുഡിലെ ചെയിന്‍ സ്‌മോക്കര്‍മാരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍ എന്നകാര്യം എല്ലാവര്‍ക്കുമറിയാം. ഡോണ്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് പുകവലിയ്ക്കുന്നതും പോസ്റ്ററുകളില്‍ ചിത്രം നല്‍കിയതുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു. ജീവിതത്തിലും പൊതുസ്ഥലത്തെ പുകവലി ഷാരൂഖിനെ പ്രശ്‌നത്തിലാക്കിയിട്ടുണ്ട്.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ഗുസാരിഷ് എന്ന ചിത്രത്തില്‍ ഐശ്വര്യ മാത്രമല്ല നായകനായ ഹൃത്തിക് റോഷനും പുകവലിയ്ക്കുന്ന രംഗങ്ങളുണ്ട്.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തിലെ ധുന്‍കി എന്ന ഗാനരംഗത്താണ് നമ്മള്‍ ബീഡിവലിയ്ക്കുന്ന കത്രീനയെ കണ്ടത്.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ഷാരൂഖ് നായകനായി എത്തിയ ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ അര്‍ജുന്‍ രാം പാല്‍ പുകവലിയ്ക്കുന്ന സീനുകളുണ്ട്.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി


വിദ്യ ബാലന്‍ നായികയായ കഹാനിയെന്ന ചിത്രത്തില്‍ ഓഫീസറായി അഭിനയിച്ച നവാസുദ്ദിന്‍ സിദ്ദിഖി വിദ്യ അവതരിപ്പിക്കുന്ന ഗര്‍ഭിണിയായ കഥാപാത്രത്തിന് മുന്നില്‍ വച്ച് പുകവലിയ്ക്കുന്ന രംഗങ്ങള്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ബോളിവുഡിലെ ഓണ്‍സ്‌ക്രീന്‍ പുകവലി

ജോണ്‍ എബ്രഹാം നായകനായ ഈ ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയില്ലെങ്കിലും നല്ലൊരു സന്ദേശം നല്‍കുന്ന ചിത്രമായിരുന്നു. ചെയിന്‍ സ്‌മോക്കറായ ജോണിന്റെ കഥാപാത്രം തന്നെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി പുകവലി നിര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

English summary
Bollywood celebrities who were smoked on screen for thier charachters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam