'അവർ നമുക്ക് ചേരില്ല'; കുടുംബക്കാർ ഇടപെട്ടപ്പോൾ തകർന്ന ബോളിവുഡിലെ താര പ്രണയങ്ങൾ!

ഇന്ന് ലോക പ്രണയദിനം ആഘോഷിക്കപ്പെടുകയാണ്. പ്രണയം പറയാനും പങ്കുവെയ്ക്കാനുമുളള ദിനം. പരസ്പരം സമ്മാന പൊതികൾ കൈമാറിയും നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുകയാണ്. ക്യാമ്പസുകളിലെ പ്രണയനിമിഷങ്ങളെ ഫേസ്ബുക്കും വാട്ട്‌സാപ്പുമൊക്കെ കവർന്ന് തുടങ്ങിയില്ലെങ്കിലും അൽപ്പം പ്രണയം ക്യാമ്പസുകളിൽ ചിലയിടങ്ങളിലൊക്ക അവശേഷിക്കുന്നുണ്ട്. അത്തരം ആത്മാർത്ഥ പ്രണയത്തിന്റെ ആഘോഷമാണ് ഓരോ വാലന്റൈൻസ് ദിനവും. രണ്ട് ഹൃദയങ്ങളിൽ നിന്നും കരകവിഞ്ഞൊഴുകുന്ന സ്‌നേഹവർഷമാണ് പ്രണയമെന്ന വികാരം.

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുമുണ്ടാകില്ല. അനുരാഗത്തിന്റ വെളിച്ചം സ്പർശിക്കാതെ കടന്നുപോയ കൗമാരങ്ങൾ ക്യാമ്പസ് തട്ടകങ്ങളിൽ നന്നെ കുറവായിരിക്കും. അങ്ങനെ പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രണയിച്ച് കൊണ്ടിരിക്കുന്നവർക്കും പ്രണയം മനസിൽ കൊണ്ട് നടക്കുന്നവർക്കും തുടങ്ങി പ്രണയത്തെ ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കുന്നവർക്ക് ആഘോഷിക്കാനുള്ളതാണ് ഈ ദിനം. പ്രണയം പരസ്പരം പങ്കുവെക്കുക മാത്രമല്ല പ്രണയദിനത്തിൽ നടക്കുന്നത്. ചിലർക്കത് നേരത്തെ തകർന്നുപോയ ബന്ധങ്ങളെ കുറിച്ച് ഓർമിക്കാനും അവയെ താലോലിക്കാനുള്ള മുഹൂർത്തം കൂടിയാണ്.

രൺബീറിന്റെ അമ്മയ്ക്ക് കത്രീനയെ ഇഷ്ടപ്പെട്ടില്ല

അത്തരത്തിൽ നിരവധി പ്രണയങ്ങളും പ്രണയ തകർച്ചകളും സംഭവിച്ചിട്ടുള്ള സ്ഥലമാണ് ബോളിവുഡ്. നിരവധി പ്രണയങ്ങൾ ഇവിടെ ദിവസവും സംഭവിക്കുന്നുണ്ട്. ചിലർ‌ക്ക് പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. അതിന് പലവിധത്തിലുള്ള കാരണങ്ങളും ഉണ്ട്. മാതാപിതാക്കളും കുടുംബക്കാരും ഇടപെട്ടതിന്റെ പേരിൽ‌ പാതിവഴിയിൽ പ്രണയം ഉപേക്ഷിച്ച ചില താരങ്ങളുണ്ട് ബോളിവുഡ്. അവരിൽ ആദ്യത്തെ ജോഡിയാണ് രൺബീർ കപൂറും കത്രീന കൈഫും. ദീപികയുമായുള്ള പ്രണയ ബന്ധം തകർന്ന ശേഷം രൺബീർ കത്രീനയെയാണ് പ്രണയിച്ചത്. 2009ൽ അജബ് പ്രേം കി ഗസബ് കഹാനി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതലാണ് കത്രീനയും രൺബീറും പ്രണയത്തിലാണെന്ന റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരും നിരവധി തവണ ഒരുമിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളെല്ലാം വൈറലായിട്ടുണ്ട്. ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. രൺബീറിന്റെ അമ്മ നീതു കപൂറിന് കത്രീനയുമായുള്ള മകന്റെ ബന്ധത്തോട് താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അമ്മ കുട്ടിയായ രൺബീർ‌ കത്രീനയുമായി പിരിഞ്ഞത് എന്നാണ് ബോളിവുഡിൽ‌ പ്രചരിക്കുന്ന കഥകൾ.

ബച്ചൻ ഫാമിലി പാപ്പരാണെന്ന് പറഞ്ഞ കരിഷ്മയുടെ അമ്മ

അഞ്ച് വർഷത്തോളം പ്രണയിച്ച ശേഷം പിരിഞ്ഞ താരങ്ങളാണ് അഭിഷേക് ബച്ചനും കരിഷ്മ കപൂറും. ഇരുവരുടേയും വിവാഹ നിശ്ചയം വരെ കഴിഞ്ഞ ശേഷമാണ് ഒരുമിക്കുന്നില്ലെന്ന് തീരുമാനിച്ച് ഇരുവരും പിരിഞ്ഞത്. അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അഭിഷേകും കരിഷ്മയും ആദ്യമായി കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. പിന്നീട് ഇരുവരും കുടുത്ത സൗഹൃദത്തിലാവുകയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയും ആയിരുന്നു. പ്രണയിച്ച് നടക്കുന്ന കാലത്ത് കരിഷ്മ ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു. അപ്പോൾ അഭിഷേക് സിനിമാ അഭിനയം ആരംഭിച്ചിട്ട് പോലും ഇല്ലായിരുന്നു. ശേഷം 2000ൽ ആണ് കരിഷ്മയുടെ സഹോദരി കരീനയ്ക്കൊപ്പം റഫ്യൂജി എന്ന സിനിമയിലൂടെ അഭിഷേക് ബോളിവുഡിൽ അരങ്ങേറിയത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും ബച്ചന്റെ അറുപതാം പിറന്നാൾ‌ ആഘോഷത്തിൽ വെച്ചാണ് പരസ്യപ്പെടുത്തിയത്. പിന്നീട് വിവാഹ നിശ്ചയം നടന്നു. ശേഷം നാല് മാസത്തിനകം പിരിയുകയാണെന്ന് ഇരുവരും അറിയിച്ചു. കാരണം തിരക്കിയപ്പോൾ ബച്ചൻ കുടുംബം കടക്കെണിയിലായതിനാൽ കരിഷ്മയുടെ അമ്മ ബബിതയ്ക്ക് ആ കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കാൻ താൽപര്യമില്ലായിരുന്നുവെന്നും അതിനാലാണ് പിന്നീട് ഇരുവരും പിരിഞ്ഞത് എന്നാണ് ബോളിവുഡിൽ‌ നിന്നും ലഭിക്കുന്ന റിപ്പോർ‌ട്ട്.

ആ കുടുംബം നമുക്ക് ചേർന്നതല്ല

ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോടികളായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. 2004ൽ പുറത്തിറങ്ങിയ ഫിദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാഹിദും കരീനയും പ്രണയത്തിലാകുന്നത്. മൂന്ന് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അവർ വേർപിരിഞ്ഞു. ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവർ പരസ്പരം അകലുന്നത്. പിന്നീട് 2012ലാണ് കരീന സെയ്ഫ് അലിഖാനെ വിവാഹം ചെയ്യുന്നത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മിറ രജ്പുതാണ് ഷാഹിദ് കപൂറിന്റെ ഭാര്യ. 2015 ലാണ് ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നത്. ഷാഹിദുമായി കരീന പിരിയാൻ കാരണം താരത്തിന്റെ അമ്മ ബബിതയും സഹോദരി കരിഷ്മയുമാണെന്നാണ് റിപ്പോർട്ട്. ഷാഹിദ് അറിയപ്പെടുന്ന ഒരു സിനിമാ പരമ്പരയിൽ പെട്ടയാളാണെങ്കിലും തങ്ങളുടെ കുടുംബങ്ങൾ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്നും പരസ്പരം ഒത്തുപോകാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കരീനയോട് പറഞ്ഞിരുന്നുവെന്നും ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് ബോളിവുഡ് പാപ്പരാസികൾ പറയുന്നത്. ഷാഹിദുമായി പ്രണയത്തിലായിരുന്ന സമയത്ത് തങ്ങളെ സിനിമകളിൽ ഒരുമിച്ച് കാസ്റ്റ് ചെയ്യണമെന്ന് പലപ്പോഴും കരീന ആവശ്യപ്പെടുമായിരുന്നു. സെയ്ഫ് അലി ഖാനുമായുള്ള പ്രണയത്തിൽ തൈമൂർ, ജെഹാം​ഗീർ എന്നിങ്ങനെ രണ്ട് മക്കളും കരീനയ്ക്കുണ്ട്.

Recommended Video

Weird Habits Of Most Successful Celebrities | FilmiBeat Malayalam
റാണി മുഖർജി- ഗോവിന്ദ

‌90 കളിൽ ബോളിവുഡിൽ തിളങ്ങി നിന്ന നടനായിരുന്നു ​ഗോവിന്ദ. ഹദ് കർ ദി ആപ്‌നെയുടെ സെറ്റിൽ വെച്ചാണ് റാണി മുഖർജിയെ ​ഗോവിന്ദ ആദ്യമായി കാണുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമ കൂടിയായിരുന്നു അത്. സ്വിറ്റ്‌സർലൻഡ്, യുഎസ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് പൂർത്തിയാകാറായപ്പോഴേക്കും ഇരുവരും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു. സുനിത അഹൂജയായിരുന്നു അന്ന് ഗോവിന്ദയുടെ ഭാ​ര്യ. താമസിയാതെ റാണിയുമായി ഗോവിന്ദയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ സംസാരവിഷയമായി. ഒരിക്കൽ ഒരു പ്രശസ്ത പത്രപ്രവർത്തകൻ ഗോവിന്ദയെ റാണിക്കൊപ്പം ഒരു ഹോട്ടൽ മുറിയിൽ വെച്ച് കണ്ടെത്തിയിരുന്നു. അന്ന് ആ സംഭവം വലിയ വാർത്ത തലക്കെട്ടുകൾ തീർക്കുകയും ​ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ വരെ സംഭവത്തെ കുറിച്ച് അറിയുകയും ചെയ്തിരുന്നു. സുനിതയും റാണി മുഖർജിയുടെ അമ്മ കൃഷ്ണ മുഖർജിയും വിഷയത്തിൽ ഇടപെട്ടതോടെയാണ് റാണിയും ​ഗോവിന്ദയും ബന്ധം അവസാനിപ്പിച്ചത്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X