16 വര്‍ഷത്തിനുശേഷം ഷാരൂഖ് ഇരട്ടവേഷത്തില്‍
മുംബൈ: പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. മനീഷ് ശര്‍മ്മ ഒരുക്കുന്ന 'ഫാന്‍' എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇരട്ടവേഷത്തിലെത്തുന്നത്. 1998 ല്‍ പുറത്തിറങ്ങിയ ഡ്യൂപഌക്കേറ്റ് എന്ന ചിത്രമാണ് ഷാരൂഖ് അവസാനമായി ഡബിള്‍റോള്‍ ചെയ്ത സിനിമ.
ദിപാവലി റിലീസ് ആയി ഒക്ടോബര്‍ 24ന് ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ റിലീസ് ചെയ്യാനിരിക്കെയാണ് ഷാരൂഖ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലേക്കിറങ്ങുന്നത്. കണ്ടാല്‍ ഒരേപോലെയുള്ള ബോളിവുഡ് സൂപ്പര്‍ താരവും അയാളുടെ ആരാധകും ആയിട്ടാണ് ഷാരൂഖിന്റെ ഇരട്ടവേഷം. കാഴ്ചയിലുള്ള സാമ്യത്തില്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഫാന്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം തുടങ്ങി. ഓക്‌സര്‍ ജേതാവായ ഹോളിവുഡ് മേക്കപ്പ് ആര്‍ടിസ്റ്റ് ഗ്രെഗ് ക്യാനനാണ്് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കുന്നത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഷാരൂഖ് ഖാനെയാണ് സിനിമയില്‍ കാണാന്‍ പോകുന്നതെന്ന് സംവിധായകന്‍ മനീഷ് ശര്‍മ പറഞ്ഞു.
ഷാരൂഖിന്റെ അഭിനയ ജീവിതത്തിലും ഫാനിലെ ഇരട്ടവേഷം ഓര്‍മിക്കപ്പെടുന്നതാകുമെന്ന് അദ്ദേഹം പറയുന്നു. 2015 സ്വാതന്ത്ര്യ ദിനത്തില്‍ റിലീസ് ചെയ്യുമെന്ന് കരുതുന്ന ചിത്രത്തില്‍ രണ്ടു നായികമാരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ബോളിവുഡിലെ താരപദവിയിലുളള് നടിമാരെ ചിത്രത്തില്‍ നായികയാക്കരുതെന്ന് ഷാരൂഖ് നേരത്തെ തന്നെ സംവിധായകനോട് പറഞ്ഞതായാണ് വിവരം.


Click it and Unblock the Notifications











