For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരുമകളാവുന്നതിന് മുന്‍പ് ഐശ്വര്യ റായിയ്ക്ക് ഒരു ഉപദേശം നല്‍കി; അവള്‍ കുടുംബവുമായി ഇണങ്ങിയെന്ന് ജയ ബച്ചന്‍

  |

  ഐശ്വര്യ റായിയെ പോലെ ലോകസുന്ദരിയായി മാറിയ നടിയ്‌ക്കൊക്കെ കുടുംബജീവിതം ശരിയാവുമോ എന്ന് സംശയിച്ച ആരാധകരുണ്ട്. വിവാഹം കഴിച്ചാലും വൈകാതെ ബന്ധം ഉപേക്ഷിക്കുമെന്നൊക്കെയാണ് പലരും നടിയെ കുറിച്ച് പറഞ്ഞത്. അത്തരത്തില്‍ അഭിഷേകുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ ഡിവോഴ്‌സ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

  എന്നാല്‍ പതിനഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം മനോഹരമായി കൊണ്ട് പോവുകയാണ് താരങ്ങളിപ്പോഴും. ഭാര്യ എന്നതിലുപരി നല്ലൊരു മരുമകളായും നല്ലൊരു അമ്മയായിട്ടുമൊക്കെ ഐശ്വര്യ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നുണ്ട്. ഇതിനിടയില്‍ അമ്മായിയമ്മയും മുന്‍നടിയുമായ ജയ ബച്ചന്‍ മരുമകള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നു. കുടുംബം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനുള്ള മാര്‍ഗങ്ങളാണ് അമ്മായിയമ്മ ഐശ്വര്യയ്ക്ക് നല്‍കിയത്.

  Also Read: അഭിമുഖത്തിനിടെ ഭാര്യയെ വിളിച്ച് പാട്ട് പാടാന്‍ പറഞ്ഞ് ബാല; പാടില്ലെന്ന് എലിസബത്തും, ഡിവോഴ്‌സിനിടയിലെ വീഡിയോ

  ജയ ബച്ചനൊപ്പം ചേര്‍ന്ന് കുടുംബബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന കാര്യത്തിലും അത് മുന്നോട്ട് കൊണ്ട് പോവാനും ഐശ്വര്യ മിടുക്കിയാണ്. സാധാരണയായി ഇരുവരും ഒരുമിച്ച് പുറത്ത് വരാറില്ലെങ്കിലും ഒന്നിച്ച് കണ്ടപ്പോഴൊക്കെ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം ആരാധകരും മനസിലാക്കിയതാണ്. ഐശ്വര്യയോട് മാത്രമല്ല അഭിഷേക് ബച്ചന്‍ ആദ്യം വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന നടി കരിഷ്മ കപൂറുമായിട്ടും നല്ല ബന്ധമാണ് ജയയ്ക്ക് ഉണ്ടായിരുന്നത്.

  Also Read: അച്ഛനെ വിവാഹം കഴിക്കാന്‍ ഇരുന്നതാണ്; പുരുഷ സങ്കല്‍പ്പം അത് അച്ഛന്‍ തന്നെയാണെന്ന് കല്‍പന, വാക്കുകള്‍ വൈറൽ

  കരിഷ്മയ്ക്ക് ശേഷം മരുമകളായി ഐശ്വര്യയെ ഇരുകൈയ്യും നീട്ടിയാണ് ജയ സ്വീകരിച്ചത്. ഒരിക്കല്‍ കോഫി വിത് കരണ്‍ എന്ന ഷോ യില്‍ പങ്കെടുക്കവേ മകന്റെ വിവാഹത്തെ കുറിച്ചും അവന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ കുറിച്ചും ജയ തുറന്ന് സംസാരിച്ചിരുന്നു. 'അവള്‍ സുന്ദരിയാണ്, ഞാനും അവളെ സ്‌നേഹിക്കുന്നുണ്ട്. അവള്‍ വലിയൊരു താരമാണ്. എന്നാല്‍ ഞങ്ങളുമായി നല്ലോണം ഇണങ്ങാന്‍ അവള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ്', മരുമകളെ കുറിച്ച് അന്ന് ജയ പറഞ്ഞത്.

  വിവാഹത്തിന് മുന്‍പും ശേഷവും ഐശ്വര്യയ്ക്കും അഭിഷേകിനും എല്ലാവിധ പിന്തുണയും നല്‍കി ജയ കൂടെയുണ്ട്. അതേ സമയം ഐശ്വര്യ ബച്ചന്‍ കുടുംബത്തിലേക്ക് വരുന്നതിന് മുന്‍പ് താനൊരു ഉപദേശം നല്‍കിയിട്ടുണ്ടെന്നും ജയ പറഞ്ഞിരുന്നു. 'അവള്‍ എങ്ങനെയാണോ അതുപോലെ സ്‌നേഹത്തോടും അന്തസ്സോടും കൂടി ആയിരിക്കണം' അതാണ് താന്‍ നല്‍കിയ ഉപദേശമെന്നാണ് നടി പറഞ്ഞത്. അതേ സമയം അമ്മയെ പിന്തുണച്ച് ശ്വേത ബച്ചനും ഐശ്വര്യ റായിയെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു.

  'ഐശ്വര്യ എല്ലാം തികഞ്ഞവളാണ്. ഒത്തിരി ക്ഷമ ഉള്ളത് കൊണ്ട് അഭിഷേക് ബച്ചന്റെ കൂടെയുള്ള അവളുടെ ജീവിതം ഒത്തിരിക്കാലം മുന്നോട്ട് പോയേക്കും', എന്നാണ് തമാശരൂപേണ ശ്വേത പറഞ്ഞത്. ഇടക്കാലത്ത് അഭിഷേക്- ഐശ്വര്യ ദമ്പതിമാര്‍ വേര്‍പിരിഞ്ഞെന്നും ഉടനെ പിരിയുമെന്നുമൊക്കെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് താരങ്ങള്‍ തന്നെ തെളിയിക്കുകയായിരുന്നു.

  Read more about: aishwarya rai jaya bachchan
  English summary
  Bollywood Throwback: When Jaya Bachchan Gave Marital Advice To Daughter-in-law Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X