Just In
- 6 min ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- 9 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 13 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 34 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
Don't Miss!
- News
ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് മുഖത്ത് പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോളിവുഡിലെ 'ഹോട്ട് ആന്റ് സെക്സി' ബാച്ലേഴ്സ്
സിനിമയെന്ന മായികലോകത്ത് മുന്നില്‍ നില്ക്കുന്ന കാര്യങ്ങള്‍ സൗന്ദര്യവും പ്രശസ്തിയും പണവുമാണ്. ഇവയല്ലെന്ന വാദങ്ങള്‍ എത്ര നടത്തിയാലും അതു സത്യമാകില്ല. സിനിമാ ലോകത്തെ ജീവിതം തന്നെ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമാണ്. സിനിമാക്കാരുടെ പ്രണയങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമെല്ലാം ഒരു സിനിമാ സ്റ്റൈല്‍ ഉണ്ടാകും.
വിവാഹം കഴിയുന്നതോടെ സിനിമയില്‍ മാര്‍ക്കറ്റ് കുറയുമെന്നാണ് പൊതുവേ പറയാറുള്ളത്. നടിമാരുടെകാര്യത്തിലാണ് ഇത് കൂടുതല്‍ കേള്‍ക്കുക. പക്ഷേ വിവാഹിതരായിക്കഴിഞ്ഞും സൂപ്പര്‍താരങ്ങളായി വാഴുന്നവര്‍ ഏത്രയെങ്കിലും പേരുണ്ട്. പക്ഷേ നടന്മാരായാലും നടിമാരായാലും അവിവാഹിതര്‍ക്ക് അല്പം മാര്‍ക്കറ്റും ആരാധകക്കൂട്ടവും കൂടുതലുണ്ടെന്നുള്ളകാര്യത്തില് തര്‍ക്കമില്ല.
അതുകൊണ്ടാണോ പലരും അവിവാഹിതരായി തുടരുന്നത് എന്ന് ചോദിച്ചാല്‍, അതിന് അവര്‍ തന്നെ ഉത്തരം പറയേണ്ടിവരും. എന്തായാലും ബോളിവുഡ് എന്ന മായികലോകത്ത് ഇപ്പോള്‍ ഏറെ അവിവാഹിതരുണ്ട്. ചിലര്‍ വിവാഹപ്രായം കഴിഞ്ഞവര്‍, ചിലര്‍ വിവാഹപ്രായമെത്തിനില്ക്കുന്നവര് ഇനിയും ചിലര്‍ വിവാഹപ്രായത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നവര്‍. ഇവരില്‍ ചിലര്‍ ഹോട്ട് എന്ന വിഷേണമുള്ളവരാണ്. ചിലര്‍ കാസനോവമാരാണ്. പ്രണയവും ഗോസിപ്പുകളുമായി പലരും വാര്‍ത്തകളില്‍ സജീവമാണ്. ഇതാ ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സില് ചിലര്‍

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
ബോളിവുഡിലെ ബാച്ലര് എന്ന് പറയുമ്പോള്‍ത്തന്നെ ആദ്യം മനസിലെത്തുക സല്മാന് ഖാന്റെ മുഖമായിരിക്കും. ബോളിവുഡില്‍ ഏറെ ആരാധകരുള്ള അതിലേറെ ബഹുമാനിക്കപ്പെടുന്ന താരമാണ് സല്മാന് ഖാന്. ഇക്കാലംവരെ കാമുകിമാര്‍ പലരുണ്ടായിട്ടുണ്ടെങ്കിലും വിവാഹത്തിലേയ്ക്ക് സല്മാന് എത്തിയിട്ടില്ല. ബോളിവുഡിലെ ഹോട്ട് ബാച്ച്ലേഴ്സില്‍ ഈ നാല്പ്പത്തിയേഴുകാരന് എന്തുകൊണ്ടും മുന്നില്‍ത്തന്നെ.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
ബോളിവുഡ് പോലൊരു ചലച്ചിത്രലോകത്ത് അസൂയാവഹമായ രീതിയില്‍ വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് രണ്‍ബീര്‍ കപൂര്‍. പിതാവ് കപൂര്‍ കുടുംബത്തിന്റെ കലാപാരമ്പര്യവുമായി സിനിമയിലെത്തിയ രണ്‍ബീറും പ്രണയത്തിന്റെ കാര്യത്തില്‍ മോശക്കാരനല്ല. ഇതിനകം തന്നെ രണ്ട് താരങ്ങളുമായി പ്രണയത്തിലായിട്ടുള്ള രണ്‍ബീര്‍ സ്ത്രീകളോട് തനിയ്ക്ക് കുറച്ചധികം താല്പര്യമുണ്ടെന്നകാര്യവും തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ വിവാഹത്തിന്റെ കാര്യം ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. മുപ്പത്തിയൊന്നുകാരനായ രണ്‍ബീര്‍ ബോളിവുഡിന്റെ കാസനോവതന്നെ.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
ബോളിവുഡിന് അധികം പരിചിതമല്ലാത്ത ലുക്കാണ് രണ്‍വീര്‍ സിങ്ങിന്റെ പ്രത്യേകത. നീളന്‍താടിയും മീശയും വച്ചുതന്നെ രണ്‍വീര്‍ ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം ലക്ഷക്കണക്കിന് ആരാധകരെയും ഉണ്ടാക്കുന്നുണ്ട്. ഗോസിപ്പുകളുടെ കാര്യത്തില്‍ ഇരുപത്തിയെട്ടുകാരനായ രണ്‍വീറും ഒട്ടും പിന്നില്ല.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
ബോളിവുഡിന്റെ ചോക്ലേറ്റ് പയ്യനാണ് ഷാഹിദ് കപൂര്‍. മികച്ച അഭിനതേവും അതിലും മികച്ച നര്‍ത്തകനുമായ ഷാഹിദും പ്രണയങ്ങളുടെയും ഗോസിപ്പുകളുടെയും കാര്യത്തില്‍ സമ്പന്നനാണ്. ഒരുകാലത്ത് കരീനയുമായുള്ള ഷാഹിദിന്റെ ബന്ധം വിവാഹത്തോളമെത്തിയിരുന്നു, പക്ഷേ അത് യാഥാര്‍ത്ഥ്യമായില്ല. പിന്നെയും വന്നു മുപ്പത്തിരണ്ടുകാരനായ ഷാഹിദിനെക്കുറിച്ച് പല ഗോസിപ്പുകള്‍. എന്തായാലും ഷാഹിദ് ഇപ്പോഴും ബാച്ലര് തന്നെ.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
ഗായകരായ മുകേഷ്, നിതിന്‍ മുകേഷ്, എന്നിവരുടെ കലാപാരമ്പര്യവുമായിട്ടാണ് നീല്‍ ബോളിവുഡില്‍ എത്തിയത്. നടനെന്ന നിലയില്‍ പേരെടുത്തുകഴിഞ്ഞ നീലും ഗോസിപ്പ് കോളങ്ങളിടെ ചൂടന്‍ ബാച്ലര് ആണ്.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
ബോണി കപൂറിന്റെ മകനായ അര്ജുന് കപൂര്‍ ബോളിവുഡിലെ പുത്തന്താരങ്ങളില് ഒരാളാണ്. അസിസ്റ്റന്റ് ഡയറക്ടറായും നിര്‍മ്മാതാവായുമെല്ലാം പയറ്റിയശേഷമാണ് അര്ജുന് നായകനായി എത്തിയത്. ഇരുപത്തിയെട്ടുകാരനായ അര്‍ജുനും ഹോട് ബാച്ലര് ഗണത്തില്‍ത്തന്നെ.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരില്‍ ഒരാളാണ് കരണ്‍. ഒരു നടനെന്നപോലെയുള്ള പോപ്പുലാരിറ്റിയാണ് കരണിന് ലഭിച്ചിട്ടുള്ളത്. ബുദ്ധിയും നര്‍മ്മബോധവുമാണ് കരണിനെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നത്. ബോളിവുഡിലെ ഹോട്ട് ബാച്ലര് തന്നെയാണ് എന്തുകൊണ്ടും കരണ്‍.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
സ്മിത പാട്ടീലിന്റെ മകനായ പ്രതീക് അമ്മയെപ്പോലെതന്നെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. സെക്സ്, സ്മാര്‍ട്, കരിസ്മാറ്റിക് എന്നീ വിശേഷണങ്ങളില്ലാതെ ആരാധകര്‍ പ്രതീകിനെക്കുറിച്ച് പറയാറില്ല. ബോളിവുഡിലെ നോട്ടട് അവിവാഹിതരില്‍ ഒരാളാണ് പ്രതീക്.

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബപശ്ചാത്തലമാണ് അരുണോദയിന്റേത്. സ്വന്തം അധ്വാനം ഒന്നുകൊണ്ടുമാത്രമാണ് അരുണോദയ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. ആറടിക്കാരനായ അരുണോദയ് തീര്‍ച്ചയായും സെക്സി ആന്റ് ഹോട്ട് ബാച്ച്ലര് തന്നെ

ബോളിവുഡിലെ ഹോട്ട് ബാച്ലേഴ്സ്
നുണക്കുഴിക്കാരനായ കുനാലിന് വന്‍ ആരാധികക്കൂട്ടമാണുള്ളത്. മനോഹരമായ ലുക് തന്നെയാണ് കുനാലിന്റെ പ്രത്യേകത.