ആരുഷി തല്‍വാര്‍ കൊലക്കേസ് ഇനി സ്‌ക്രീനില്‍, തല്‍വാറിന്റെ തകര്‍പ്പന്‍ ട്രെയിലര്‍
ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ ഇരട്ടക്കൊല കേസ് ഇനി ബിഗ് സ്‌ക്രീനില്‍ കാണാം. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന തല്‍വാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരുഷി തല്‍വാര്‍ കൊലക്കേസിനെ ആസ്പദമാക്കി കഥപറയുന്ന ചിത്രമാണിത്.
ഹോളിവുഡിലും ബോളിവുഡിലും താരസാന്നിദ്ധ്യം അറിയിച്ച ഇര്‍ഫാന്‍ ഖാനാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായി ചിത്രത്തില്‍ എത്തുന്നത്. കങ്കണസെന്‍ ആണ് ചിത്രത്തില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അമ്മ വേഷം കൈകാര്യം ചെയ്യുന്നത്. വന്ദന തല്‍വാര്‍ എന്ന കഥാപാത്രമായി തബുവും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രം ഒക്‌റ്റോബര്‍ രണ്ടിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്ററും ഫസ്റ്റ്‌ലുക്കും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒരു കുറ്റാന്വേഷണ മോഡലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications