ബോളിവുഡ് വിവാഹ ആല്‍ബം
സെലിബ്രിറ്റികളുടെ വിവാഹം എന്നും സാധാരണക്കാര്‍ക്ക് ഏറെ താല്‍പര്യമുള്ള കാര്യമാണ്. വിവാഹത്തീയതി മുതല്‍ അവര്‍ അണിയുന്ന വസ്ത്രങ്ങളും, എത്തരം ചടങ്ങിലൂടെയാണ് വിവാഹിതരാകുന്നത് ഇക്കാര്യങ്ങളെല്ലാം അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകാറുണ്ട്. ഇഷ്ടതാരങ്ങള്‍ കല്യാണംകഴിയ്ക്കുന്നത് പ്രണയിച്ചുകൂടിയാണെങ്കില്‍ ആളുകളുടെ കൗതുകം കൂടുകയും അതിനനുസരിച്ച് പൊടുപ്പും തൊങ്ങലുമായി വാര്‍ത്തകള്‍ വരുകയും ചെയ്യാറുണ്ട്.
ഇത്തരത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ച വിവാഹങ്ങളായിരുന്നു ബച്ചന്‍-ജയ, സെയ്ഫ് അലി ഖാന്‍-കരീന, ഷാരൂഖ് ഖാന്‍-ഗൗരി, അക്ഷയ് കുമാര്‍-ട്വിങ്കില്‍ ഖന്ന തുടങ്ങിയ ദമ്പതിമാരുടെ വിവാഹങ്ങള്‍. ഇതാ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ വിവാഹചിത്രങ്ങള്‍.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ബോളിവുഡ് ഏറെ ആഘോഷിച്ചൊരു പ്രണയമായിരുന്നു ബച്ചന്‍-ജയ പ്രണയം. രണ്ടുപേരും കരിയറിന്റെ ഉന്നതങ്ങള്‍ നില്‍ക്കുന്ന കാലത്താണ് വിവാഹം നടന്നത്. അഭിമാന്‍, ഷോലെ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു വിവാഹം. 1973 ജൂണ്‍ മൂന്നിനായിരുന്നു ഇവരുടെ വിവാഹം.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
1894ല്‍ ഗൗരിയുമായി പ്രണയത്തിലായ ഷാരൂഖ് 1991ലാണ് ഗൗരിയെ ജീവിതസഖിയാക്കിയത്. ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്ത ഇവര്‍ പിന്നീട് 1991 ഒക്ടോബര്‍ 25നാണ് വിവാഹിതരായത്. മുസ്ലീം യുവാവായ ഷാരൂഖിന്റെയും ബ്രാഹ്മണ യുവതിയായ ഗൗരിയുടെയും വിവാഹത്തിന് ഗൗരിയുടെ വീട്ടുകാര്‍ക്ക് ആദ്യം സമ്മതമുണ്ടായിരുന്നില്ല.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
അടുത്തകാലത്തൊന്നും മാധ്യമങ്ങള്‍ ഇത്രയധികം ആഘോഷിച്ചൊരു സെലിബ്രിറ്റി പ്രണയവും വിവാഹവുമുണ്ടായിട്ടില്ലെന്നുതന്നെ പറയാം. 2007 ഏപ്രില്‍ 20നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. മുംബൈയിലുള്ള ബച്ചന്റെ പ്രതീക്ഷയെന്ന ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ഒരുകാലത്ത് ബോൡവുഡിന്റെ പ്രധാന നായികനടിയായിരുന്നു കരിഷ്മ കപൂര്‍. 2003 സെപ്റ്റംബര്‍ 29നായിരുന്നു കരിഷ്മയും ബാല്യകാലസുഹൃത്ത് സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയും ചെയ്തു.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ബോളിവുഡ് ഏറെ കാത്തിരുന്ന മറ്റൊരു വിവാഹമായിരുന്നു അജയ് ദേവ്ഗണ്‍-കാജല്‍ എന്നിവരുടേത്. 1999 ഫെബ്രുവരി 24നായിരുന്നു ഇവരുടെ വിവാഹം.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
സഞ്ജയ് ദത്ത് പ്രണയിനിയായ മന്യതയെ വിവാഹം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. രണ്ടുപേരുടെയും മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ഒരുപാട് ഊഹാപോഹങ്ങള്‍ ഇവരുടെ പ്രണയത്തെയും വിവാഹത്തെയും സംബന്ധിച്ച് പരന്നിരുന്നു. ഇവര്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്തായാലും 1980 മെയ് 2നായിരുന്നു അയ്യങ്കാര്‍ രീതിയിലുള്ള ഇവരുടെ വിവാഹം.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
നടി ശില്‍പ ഷെട്ടി വ്യവസായിയായ രാജ് കുന്ദ്രയെ വിവാഹം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. വലിയ ആര്‍ഭാഡത്തിലായിരുന്നു ഇവരുടെ വിവാഹം.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ഈ ബന്ധവും മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതുതന്നെ. പ്രണയത്തിലായ കരീനയും സെയ്ഫും എന്നാണ് വിവാഹം കഴിയ്ക്കുകയെന്നത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഒടുവില്‍ 20012ലാണ് ലിവ് ഇന്‍ ബന്ധത്തില്‍ നിന്നും ഇരുവരും വിവാഹത്തിലേയ്ക്ക് ചുവടുവെച്ചത്.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
പലവട്ടം ഇവര്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ വന്നിരുന്നുവെങ്കിലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ 2012 ഡിസംബര്‍ 14ന് മുംബൈയില്‍ വച്ച് ഇവരുടെ വിവാഹം നടന്നു.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
2012 ഫെബ്രുവരി 2നാണ് ഏറെക്കാലത്തെ പ്രണയത്തിന്‌ശേഷം ജനീലിയയും റിതേഷും വിവാഹത്തിലൂടെ ഒന്നിച്ചത്. ക്രൈസ്തവ രീതിയിലായിരുന്നു ഇവരുടെ വിവാഹം.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ബോളിവുഡ് ഏറെ കാത്തിരുന്ന താരവിവാഹങ്ങളിലൊന്നായിരുന്നു ഇതും. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് 1980 ജനുവരി 22ന് ഇവര്‍ വിവാഹിതരായത്.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
2001 ജനുവരി 17ന് വലറെ രഹസ്യമായി നടത്തിയ ചടങ്ങിലാണ് ഇവര്‍ വിവാഹിതരായത്. രണ്ടുപേരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് പങ്കെടുത്തിരുന്നുള്ളു.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ഇതുമൊരു പ്രണയവിവാഹമായിരുന്നു. ഹിന്ദു ആചാരപ്രകാരവും മുംസ്ലീം ആചാരപ്രകാരവും ഇവരുടെ വിവാഹച്ചടങ്ങുകള്‍ നടത്തിയിട്ടുണ്ട്.

താരങ്ങളുടെ വിവാഹചിത്രങ്ങള്‍
ബോളിവുഡിന്റെ സ്വപ്‌നനായികയായിരുന്ന മാധുരി ദീക്ഷിത് ശ്രീരാം നെനെയെ വിവാഹം ചെയ്തത് ആരാധകര്‍ക്കെല്ലാം വലിയ ഷോക്കായിരുന്നു. 1999 ഒക്ടോബര്‍ 17നായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications