»   » ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

നടന്മാരും നടിമാരും പ്രശസ്തരാകുന്നതോടെ അവരുടെ കുടുംബാംഗങ്ങളും ചിലപ്പോഴൊക്കെ സുഹൃത്തുക്കള്‍പോലും ശ്രദ്ധിക്കപ്പെടുക പതിവാണ്. പ്രമുഖ നടന്റെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി, അമ്മ അച്ഛന്‍ എന്നിങ്ങനെ കുടുംബാംഗങ്ങളുടെ ജീവിതവും താരങ്ങളുടേതിനൊപ്പം ശ്രദ്ധപിടിച്ചുപറ്റാന്‍ തുടങ്ങും. ചിലര്‍ ഈ പ്രശസ്തിയും മാധ്യമശ്രദ്ധയും ആസ്വദിയ്ക്കുമ്പോള്‍ ചിലര്‍ക്ക് സ്വകാര്യ ജീവിതം മുറിപ്പെടുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങള്‍ സഹിക്കാന്‍ കഴിയില്ല.

ബോളിവുഡിന്റെ കാര്യമാണെങ്കില്‍ പലപ്പോഴും താരത്തിന് ലഭിയ്ക്കുന്ന അതേ മാധ്യമ, പാപ്പരാസി ശ്രദ്ധതന്നെയായിരിക്കും കുടുംബാംഗങ്ങള്‍ക്കും ലഭിയ്ക്കുന്നത്. കാരണം സിനിമാലോകത്ത് നടക്കുന്ന പാര്‍ട്ടികളും മറ്റുപരിപാടികളുമെല്ലാം ഇന്ത്യയിലെ മറ്റു ഭാഷാസിനിമാമേഘലകളിലുള്ളതിനേക്കാളേറെയാണ് ബോളിവുഡില്‍. ഓരോ പാര്‍ട്ടികളും പരിപാടികളും കഴിയുമ്പോള്‍ അതില്‍പങ്കെടുത്ത താരങ്ങളും അവര്‍ക്കൊപ്പം വന്ന കുടുംബാംഗങ്ങളുമെല്ലാം വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. അതോപോലെതന്നെ അവരുടെ സ്വകാര്യ ജീവിതത്തിലെ സംഭവങ്ങള്‍ വരെ പുറംലോകത്ത് അറിയുകയും ചെയ്യുന്നു. ഇതിനോടൊന്നും താല്‍പര്യമില്ലാത്തവരാകട്ടെ അതിവിദഗ്ധമായി പൊതുശ്രദ്ധയില്‍പ്പെടാതെ മാറിനില്‍ക്കുകയും ചെയ്യുന്നു. ഇതാ ബോളിവുഡിലെ ചില സഹോദരീ, സഹോദര ബന്ധങ്ങള്‍.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ലോകമെമ്പും വ്യാപിച്ചുകിടക്കുന്നതാണ് ഐശ്വര്യ റായിയുടെ പ്രശസ്തി. സൗന്ദര്യ മത്സരവേദികളില്‍ നിന്ന് സിനിമയിലെത്തുകയും പിന്നീട് ലോകസിനിമയുടെ ഭാഗമാവുകയം ഇന്ത്യന്‍ സൗന്ദര്യത്തിന്റെപ്രതീകമായി മാറുകയും ചെയ്തിരിക്കുന്ന ഐശ്വര്യയ്ക്ക് ഒരു ജ്യേഷ്ഠനുണ്ടെന്നുള്ള കാര്യം അധികമാര്‍ക്കും അറിയാനിടയില്ല. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ ആദിത്യ റായിയാണ് ഐശ്വര്യയുടെ സഹോദരന്‍. 2009ലെ മിസിസ് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായ ശ്രിമ റായിയെയാണ് ആദിത്യ വിവാഹം ചെയ്തിരിക്കുന്നത്.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

കപൂര്‍ കുടുംബത്തിലെ ഇളംതലമുറയിലെ കഴിവുറ്റ രണ്ട് അഭിനേത്രികളാണ് കരിഷ്മയും കരീനയും. തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ പ്രിയതാരമായിരുന്നു കരിഷ്മയെങ്കില്‍ ഇപ്പോള്‍ ബോളിവുഡിന്റെ ഇഷ്ടതാരമാണ് കരീന. ഇവര്‍ രണ്ടുപേരും ജീവിതത്തില്‍ വളരെ നല്ല സുഹൃത്തുക്കള്‍കൂടിയാണ്. കരിഷ്മയുടെ വിവാഹം പ്രശ്‌നത്തിലായ സമയത്തെല്ലാം എല്ലാ പിന്തുണയുമായി കരീന ഒപ്പമുണ്ടായിരുന്നു. കരീനയുടെ ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനും കരിഷ്മയുമായി മികച്ച സൗഹൃദം സൂക്ഷിയ്ക്കുന്നുണ്ട്.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ഇന്ന് ബോളിവുഡിലെ സൂപ്പര്‍യുവതാരമാരാണെന്ന് ചോദിച്ചാല്‍ രണ്‍ബീര്‍കപൂറിന്റെ പേരുമാത്രമേ പറയാനുള്ളു. കരിയറിന്റെ ലൈംലൈറ്റില്‍ നില്‍ക്കുന്ന രണ്‍ബീര്‍ മുതിര്‍ന്ന താരം ഋഷി കപൂറിന്റെ മകനാണെന്നകാര്യം അറിയാത്തവരുണ്ടാകില്ല. പക്ഷേ രണ്‍ബീറിന് ഒരു സഹോദരിയുണ്ടെന്നകാര്യം അധികമാര്‍ക്കും അറിയാനിടയില്ല. രണ്‍ബീറിന്റെ സഹോദരിയായ റിധിമ കപൂര്‍ സാഹ്നി ഒരു ഫാഷന്‍ ഡിസൈനറാണ്. സിനിമാക്കാരനായ സഹോദരനും ഡിസൈനറായ സോഹദരിയും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് സൂക്ഷിയ്ക്കുന്നത്.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ബോളിവുഡിലെ സമ്പൂര്‍ണ സിനിമാക്കുടുംബമാണ് സല്‍മാന്‍ ഖാന്റേത്. സല്‍മാന്റെ സഹോദരന്മാരായ അര്‍ബ്ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരും സിനിമയില്‍ത്തന്നെയാണ്. ഈ മൂന്ന് സഹോദരന്മാര്‍ക്ക് രണ്ട് സഹോദരമാരാണുള്ളത്. അര്‍പിതയും അല്‍വിറയും. മൂന്ന് സഹോദരന്മാരും ഏറെ ശ്രദ്ധയോടെയാണേ്രത സഹോദരിമാരുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. മൂത്ത സഹോദരനായ സല്‍മാന് തന്നെയാണത്രേ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

വളരെ പതുക്കെ ബോളിവുഡില്‍ സ്വയം തെളിയിച്ച താരമാണ് പ്രിയങ്ക ചോപ്ര. ഇന്ന് പ്രിയങ്ക കരിയറിന്റെ ഉന്നതങ്ങളിലാണ്. പക്ഷേ ഈ സമയത്തും സ്വന്തം കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ പ്രിയങ്ക മടികാണിക്കാറില്ല. ഇളയ സഹോദരന്‍ സദ്ധാര്‍ത്ഥയുടെ കാര്യത്തില്‍ പ്രിയങ്ക ഏറെ ശ്രദ്ധയാണത്രേ. പ്രത്യേകിച്ചും പിതാവിന്റെ മരണശേഷം.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ ബോളിവുഡില്‍ പേരെടുത്തുകഴിഞ്ഞു. അനിലിന് സോനത്തെക്കൂടാതെ രണ്ട് മക്കള്‍കൂടിയുണ്ട് സോനത്തിന്റെ ഇളയവരായ റിയ കപൂറും ഹര്‍ഷവര്‍ദ്ധന്‍ കപൂറും. പ്രൊഡ്യൂസറും സ്റ്റൈലിസ്റ്റുമായ റിയയാണ് പലപ്പോഴും സോനത്തിന് പലകാര്യങ്ങളിലും പിന്തുണയുമായി എത്തുന്നത്. ഹര്‍ഷവര്‍ദ്ധന്‍ ആകട്ടെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ്. സംവിധാനത്തിലാണ് ഇദ്ദേഹത്തിന് താല്‍പര്യം.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

വിവാഹശേഷവും താരപ്പൊലിമയ്ക്കും ഡിമാന്റിനും ഒട്ടും കുറവില്ലാത്ത താരമാണ് കാജോള്‍. അഭിനയസാധ്യത കൂടിയ കഥാപാത്രങ്ങളാണെങ്കില്‍ കാജല്‍ തന്നെ വേണമെന്നൊരു രീതിതന്നെ ബോളിവുഡിലുണ്ട്. കാജലിന് ഒരു സഹോദരിയുണ്ട് തനിഷ. ബോളിവുഡില്‍ ഒരു ബ്രേക്കിനായി കാത്തിരിക്കുന്ന തനിഷയ്ക്ക് വേണ്ടി എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് കാജോളും കൂടെയുണ്ട്.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

അമിതാഭ് ബച്ചന്റെ മക്കളായ ഇവരില്‍ അഭിഷേകിന്റെ മുഖം മാത്രമേ കൂടുതല്‍ പേര്‍ക്കും പരിചയമുണ്ടാകാനിടയുള്ളു. അഭിയുടെ മൂത്ത സഹോദരിയാണ് ശ്വേത. വ്യവസായിയായ നിഖില്‍ നന്ദയെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. അഭിയും ശ്വേതയും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. ഇവരുടെ സൗഹൃദത്തില്‍ ഐശ്വര്യയുടെ സാന്നിധ്യംകൂടിയുണ്ട്.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ബോളിവുഡില്‍ വളരെ നേരത്തേ തന്നെ അരങ്ങേറിയ താരമാണ് ശില്‍പ ഷെട്ടി. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ക്രിക്കറ്റ് ടീമും ബിസിനസുമെല്ലാമായി ശില്‍പ ബോളിവുഡിന്റെ ചുട്ടുവട്ടങ്ങളില്‍ത്തന്നെയുണ്ട്. ശില്‍പയുടെ സഹോദരി ഷമിതയും ബോളിവുഡില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുവരും ഉറ്റസുഹൃത്തുക്കള്‍കൂടിയാണ്. ഫരെബ് എന്ന ചിത്രത്തില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി സിന്‍ഹയ്ക്ക് രണ്ട് സഹോദരങ്ങളാണുള്ളത്, ലവ്, കുശ്, ഇവര്‍ ഇരട്ടകളാണ്. സിനിമയില്‍ താല്‍പര്യമുള്ള ലവിന് വേണ്ടി സോനാക്ഷി പല സഹായങ്ങളും ചെയ്യുന്നുണ്ട്, പക്ഷേ ലവിനെ ഭാഗ്യ തുണയ്ക്കുന്നില്ലെന്നുമാത്രം. എന്തായാലും സഹോദദരനെയും തന്നെപ്പോലെ പ്രശസ്തിയിലെത്തിക്കാന്‍ സോനാക്ഷിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ഷര്‍മിള ടാഗോറിന്റെയും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും മക്കളായ സെയ്ഫിനെയും സോഹയെയും റോയല്‍ സിബ്ലിങ്‌സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. രാജകുടുംബത്തില്‍പ്പിറന്ന ഇവര്‍ രണ്ടും ബോളിവുഡില്‍ സജീവമാണ്. അനിയത്തിയുടെകാര്യത്തില്‍ വളരെ കണിശക്കാരനാണ് സെയ്ഫ് എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇവര്‍ക്ക് മറ്റൊരു സഹോദരികൂടിയുണ്ട്, സാബ, ആഭരണ ഡിസൈനറാണ് സാബ.

ബോളിവുഡിലെ ചില കുടുംബകാര്യങ്ങള്‍

ധര്‍മ്മേന്ദ്രയുടെ മക്കളായ സണ്ണിയും ബോബിയും ബോളിവുഡിലെ സൂപ്പര്‍സഹോദരന്മാരാണ്. രണ്ടുപേരും സുഹൃത്തുക്കളെപ്പോലെയാണ് ജീവിതത്തിലും. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലും ഇവര്‍ തമ്മില്‍ മികച്ച കെമിസ്ട്രിയാണുള്ളത്.

English summary
As India celebrated the festival of Raksha Bandhan we bring to you some of our famous Bollywood siblings.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam