ബോളിവുഡിലെ പുതിയ ഐറ്റം നര്‍ത്തകിമാര്‍

By Super

ഒരുകാലത്ത് സിനിമയിലെ ഐറ്റം ഡാന്‍സുകള്‍ക്കുവേണ്ടിമാത്രം താരങ്ങളുണ്ടായിരുന്നു. പല സിനിമകളിലും ഒന്നോ രണ്ടോ ഗാനരംഗത്തില്‍ നായകനൊപ്പമോ മറ്റോ വന്നുപോകുന്ന ഗ്ലാമറസ് നര്‍ത്തകിമാരായിരുന്നു ഇവരില്‍ പലരും.

എന്നാല്‍ അടുത്തകാലത്തായി ഐറ്റം നര്‍ത്തകികള്‍ എന്ന പ്രത്യേക വിഭാഗം ഇല്ലാതാവുകയും ആ അവസരം കൂടി നടിമാര്‍ സ്വീകരിക്കുന്ന രീതിയുണ്ടാവുകയുമാണ് ചെയ്ത്. പക്ഷേ ഈ രീതിയുടെ തുടക്കകാലത്ത് നല്ല നടിമാരെന്ന് പേരെടുത്ത മുന്‍നിരനടിമാരെല്ലാം ഐറ്റം നമ്പറിനെ അകറ്റിനിര്‍ത്തുകയായിരുന്നു ചെയ്തത്. എന്നാല്‍ ഇപ്പോള്‍ മുന്‍നിര നായികമാരില്‍ പലരും ഐറ്റം ഡാന്‍സിനോടുള്ള അയിത്തം മാറ്റിയിട്ടുണ്ട്.

ബോളിവുഡ് കളര്‍ഫുള്‍ ചിത്രങ്ങളുടെ ലോകമാണ്. അതിനാല്‍ത്തന്നെ ചിത്രങ്ങള്‍ പലതിലും ഐറ്റം നമ്പറുകള്‍ നിര്‍ബ്ബന്ധമാണ്. ഐറ്റം നമ്പറുകള്‍ പല ചിത്രങ്ങളുടെയും ഐഡന്റിറ്റിയായിപ്പോലും മാറുന്നുണ്ട് ബോളിവുഡില്‍. 2013ല്‍ വന്‍ താരനിരയാണ് ബോളിവുഡില്‍ ഐറ്റം നമ്പറുമായി എത്തുന്നത്. ദേശീയ പുരസ്‌കാര ജേത്രികളായ നടിമാര്‍ പോലുമുണ്ട് ഈ ഐറ്റം ബേബികളുടെ കൂട്ടത്തില്‍.

പ്രിയങ്ക ചോപ്ര

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

ദേശീയപുരസ്‌കാരം നേടിയ പ്രിയങ്ക ചോപ്രയാണ് ഏറ്റവും പുതിയതായി ഐറ്റം നമ്പര്‍ ചെയ്യാനെത്തുന്ന താരം. എക്ത കപൂറിന്റെ ഷൂട്ട്ഔട്ട് അറ്റ് വദ്‌ല എന്ന ചിത്രത്തിലാണ് പ്രിയങ്കയുടെ ആദ്യത്തെ ഐറ്റം നമ്പര്‍. ഈ ആദ്യനുഭവത്തെക്കുറിച്ചോര്‍ത്ത് താനാകെ എക്‌സൈറ്റഡ് ആയിരിക്കുകയാണെന്നാണ് പ്രിയങ്ക പറയുന്നത്. പാട്ടിന്റെ വരികളെല്ലാം കേട്ടു മനസ്സിലാക്കിയശേഷമാണ് പ്രിയങ്ക ഐറ്റം നമ്പറിന് സമ്മതം മൂളിയത്.

സണ്ണി ലിയോണ്‍

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

ബിഗ് ബോസ് എന്ന റിലായിറ്റി ഷോയിലൂടെ ബോളിവുഡിലേയ്ക്ക് കടന്നുവന്ന കനേഡിയന്‍ നീലച്ചിത്ര താരം സണ്ണി ലിയോണും ഹിന്ദിയില്‍ ഐറ്റം നമ്പറിനൊരുങ്ങുകയാണ്. ഷൂട്ട് ഔട്ട് അറ്റ് വാദ്‌ലയിലാണ് സണ്ണി ലിയോണും ഐറ്റം ഡാന്‍സ് ചെയ്യുന്നത്.

മുഗ്ദ ഗോഡ്‌സെ

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

സാഹെബ് ബീലി ഓര്‍ ഗാസ്റ്റര്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെയാണ് മുഗ്ദ ഗോഡ്‌സെയും ഐറ്റം നടിമാരുടെ നിരയിലേയ്‌ക്കെത്തുന്നത്. വളരെ മനോഹരമായ ഒരു ഐറ്റം ഗാനമാണ് മുഗ്ദയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കങ്കണ റാവത്ത്

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

നേരത്തേ രാജോ എന്ന ചിത്രത്തിലാണ് കങ്കണയുടെ ഐറ്റം ഡാന്‍സ് ഉള്ളത്. ഇത് ഒരു ഐറ്റ നമ്പറല്ലെന്നാണ് കങ്കണയുടെ വാദമെങ്കിലും ബോളിവുഡ് ഇതിനെ ഐറ്റം നമ്പറായിത്തന്നെയാണ് പരിഗണിക്കുന്നത്. ഒരു നല്ല കഥക് നര്‍ത്തകിയായ കങ്കണയുടെ ഐറ്റം നമ്പര്‍ എന്തായാലും മോശമാവാനിടയില്ല.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

രാമയ്യ വസ്ത വയ്യ എന്നചിത്രത്തില്‍ പ്രഭുദേവയ്‌ക്കൊപ്പമാണ് ജാക്വിലിന്‍ ഐറ്റം നമ്പറുമായി എത്തുന്നത്. ഐറ്റം നമ്പര്‍ ചെയ്യുകയെന്നകാര്യം വളരെ വിഷമകരമാണെങ്കിലും സംഭവം കാണാന്‍ വളരെ രസകരമാണെന്നാണ് ജാക്വിലിന്‍ പറയുന്നത്.

പ്രിയാമണി

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

പ്രിയാമണി ഐറ്റം ഡാന്‍സിനൊരുങ്ങുന്നുവെന്ന വാര്‍ത്ത അല്‍പം ഞെട്ടലോടെയാണ് തെന്നിന്ത്യ കേട്ടത്. കാരണം ദേശീയ അവാര്‍ഡ് നേടിയ ഒരു നടി ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് പതിവുള്ള കാര്യമല്ല. പക്ഷേ പ്രിയ ആ പതിവ് തെറ്റിയ്ക്കുകയാണ് അതും ഷാരൂഖ് ഖാന്‍ നായകനാകുന്ന ചെന്നൈ എക്‌സ്പ്രസ് എന്ന ഹിന്ദി ചിത്രത്തിലൂടെ. ഷാരൂഖിനോടുള്ള അടക്കാനാവാത്ത ആരാധനയാണ് തന്നെ ഐറ്റം നമ്പറിന് സമ്മതം മൂളാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രിയ പറയുന്നത്.

ഹിമ്മത്ത്‌വാല

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

സാജിത് ഖാന്റെ ഹിമ്മത്ത്‌വാലയെന്ന ചിത്രത്തില്‍ ഒരൊറ്റ പാട്ടില്‍ അഞ്ച് ഐറ്റം ഗേള്‍സാണ് എത്തുന്നത്. പക്ഷേ ഇവരാരും ബോളിവുഡില്‍ നിന്നുള്ളവരല്ല. പ്രേക്ഷകര്‍ക്ക് പുതുമ തോന്നിയ്ക്കാനായി ഐറ്റം ഡാന്‍സ് രംഗത്ത് പുതുമുഖങ്ങളെ കൊണ്ടുവരുകയാണ് സാജിത് ഖാന്‍. സായന്തനി ഘോഷ്, റിങ്കു ഘോഷ്, അമൃത ഖാന്‍വില്‍ക്കര്‍, സുര്‍വീണ്‍ ചാവ്‌ല, മോണ തിബ എന്നിവരാണ് ഹിമ്മത്ത്‌വാലയില്‍ ഐറ്റം നമ്പറുമായി എത്തുന്നത്. ഇവരെല്ലാം ബംഗാളി, ഭോജ്പുരി, മറാത്തി സിനിമകളില്‍ നിന്നുള്ള നടിമാരാണ്.

പ്രാചി ദേശായ്

ബോളിവുഡിലെ പുതിയ ഐറ്റം ബേബ്‌സ്

പ്രാചി ദേശായിയും ഐറ്റം ഡാന്‍സിന് ഒരുങ്ങി നില്‍ക്കുന്ന താരമാണ്. ഇതുവരെ നമ്പറൊന്നും ഒത്തില്ലെങ്കിലും താന്‍ ഐറ്റം ഡാന്‍സ് ചെയ്യുമെന്ന് പ്രാചി പ്രഖ്യാപിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X