ബോളിവുഡിലെ പ്രശസ്‌തമായ രണ്ടാം വിവാഹങ്ങള്‍

By Meera Balan

വിവാഹവും വിവാഹമോചനങ്ങളുമെല്ലാം ബോളിവുഡിലെ ചൂടേറിയ വാര്‍ത്തകളാണ്‌. വിവാഹ മോചിതരായ താരങ്ങളില്‍ പലരും ഉടന്‍ തന്നെ പുതിയ ബന്ധങ്ങള്‍ കണ്ടെത്തുന്നതും ബോളിവുഡില്‍ പുത്തരിയല്ല

ഇനി രണ്ടാം കല്യാണത്തിന്റെയും മൂന്നാം കല്യാണത്തിന്റെയുമൊക്കെ പേരില്‍ പൊല്ലാപ്പ്‌ പിടിച്ചവരും ഒത്തിരിയുണ്ട്‌. സെയ്ഫ് അലിഖാനും കരീനയും പോലെ ഒത്തിരി താരങ്ങള്‍ രണ്ടാം വിവാഹത്തിലൂടെ ഒന്നിച്ചവരാണ്. ബോളിവുഡിലെ പ്രശസ്‌തമായ രണ്ടാം വിവാഹങ്ങള്‍ ഇതാ....

ശില്‍പ്പ ഷെട്ടി-രാജ്‌ കുന്ദ്ര

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

രണ്ടാം വിവാഹക്കാരുടെ പട്ടികയില്‍ ശില്‍പ്പയെ കണ്ട്‌ ഞെട്ടിയോ. തെറ്റിദ്ധരിയ്‌ക്കണ്ട ശില്‍പ്പയുടേത്‌ ആദ്യ വിവാഹമാണ്‌. എന്നാല്‍ ഇവരുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ്‌ കുന്ദ്രയുടെ രണ്ടാം വിവാഹമാണ്‌ ശില്‍പ്പയുമായിട്ടുള്ളത്‌.കവിതയായിരുന്ന രാജ്‌ കുന്ദ്രയുടെ ആദ്യ ഭാര്യ. ഈ വിവാഹത്തില്‍ ഇവര്‍ക്കൊരു കുഞ്ഞുണ്ട്‌.

ലാറദത്ത്‌-മഹേഷ്‌ ഭൂപതി

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍


ലാറ ദത്തയെ വിവഹം കഴിയ്‌ക്കുന്നതിന്‌ മുന്‍പ്‌ മഹേഷ്‌ ഭൂപതി ശ്വേത ജയശങ്കറെ വിവാഹം കഴിച്ചിരുന്നു

കരിഷ്‌മ കപൂര്‍-സഞ്‌ജയ്‌ കപൂര്‍

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

കരിഷ്‌മ ബച്ചന്‍ കുടുംബത്തിലെ മരുമകളാകുമെന്നാണ്‌ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ വ്യവസായിയായ സഞ്‌ജയ്‌ കപൂറിനെ കരീഷ്‌മ വിവാഹം ചെയ്‌തു. സജ്ഞയുടെ രണ്ടാം വിവാഹമായിരുന്നു കരിഷ്‌മയുമൊത്തുള്ളത്‌. ആദ്യം നന്ദിത മഹ്‌താനി എന്ന ഫാഷന്‍ ഡിസൈനാറായിരുന്ന അദ്ദേഹത്തിന്‍രെ ഭാര്യ. 2012 സജ്ഞയില്‍ നിന്നും കരിഷ്മ വിവാഹമോചനം നേടി

സഞ്‌ജയ്‌ ദത്ത്‌-മാന്യത

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

സജ്ഞയ് ദത്തിന്‍റെ മൂന്നാം ഭാര്യയാണ്‌ മാന്യത. ആദ്യ ഭാര്യ കാന്‍സര്‍ പിടിപെട്ട്‌ മരിച്ചപ്പോഴാണ്‌ സഞ്‌ജയ്‌ ദത്ത്‌ റിയ പിള്ളയെ വിവാഹം കഴിയ്‌ക്കുന്നത്‌. എന്നാല്‍ ഈ ബന്ദവും അധികനാള്‍ നീണ്ട്‌ നിന്നില്ല. തുടര്‍ന്ന്‌ മൂന്നാമതയാിട്ടാണ്‌ മാന്യതയെ സഞ്‌ജയ്‌ ജീവിത സഖിയാക്കിയത്‌

ആമിര്‍ ഖാന്‍- കിരണ്‍ റാവു

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

മിസ്റ്റര്‍ പെര്‍ഫക്ടായ ആമീര്‍ഖാനും രണ്ടാം കെട്ടുകാരനാണ്‌.ആദ്യ ഭാര്യ റീന ദത്തയുമായി പിരിഞ്ഞ ശേഷമാണ്‌ കിരണ്‍ റാവുവിനെ കല്യാണം കഴിയ്‌ക്കുന്നത്‌.

 ശ്രീദേവി- ബോണി കപൂര്‍

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

ആദ്യ ഭാര്യ മോനയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ്‌ ബോണി കപൂര്‍ ശ്രീദേവിയെ ജീവിത സഖിയാക്കിയത്‌

രവീണ ടണ്‍ടന്‍- അനില്‍ തഡാനി

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

ആദ്യ ഭാര്യ നതാഷ സിപ്പിയുമായുള്ള ബന്ധം പിരിഞ്ഞ സേഷമാണ്‌ അനില്‍ രവീണയെ വിവാഹം കഴിയ്‌ക്കുന്നത്‌

ഷബാന ആസ്‌മി-ജാവേദ്‌ അക്തര്‍

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

ഹണി ഇറാനിയിമായുള്ള ബന്ധം അവാസനിപ്പിച്ച ശേഷമാണ്‌ ജാവേദ്‌ അക്തര്‍ ഷബാന ആസ്‌മിയെ വിവാഹം കഴിയ്‌ക്കുന്നത്‌. ജാവേദ്‌-ഹണി ബന്ധത്തില്‍ ഉള്ള മക്കളാണ്‌ ഫര്‍ഹാന്‍ അക്തറും സോയ അക്തറും

ധര്‍മ്മേന്ദ്ര-ഹേമമാലിനി

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

ധര്‍മ്മേന്ദ്രയ്‌ക്ക്‌ ഡ്രീം ഗേളിനോടുള്ള പ്രണയവും വിവാഹവുമൊക്കെ ബോളിവുഡില്‍ പ്രസിദ്ധമാണല്ലോ.ഹേമയ്‌ക്ക്‌ വേണ്ടി അദ്ദേഹം മതം മാറി. ഹേമയെ താലി കെട്ടിയെങ്കിലും ആദ്യ ഭാര്യയെ അ്‌ദ്ദേഹം നിയമപരമായി വേര്‍പിരിഞ്ഞില്ലത്രേ

രാജ്‌ ബാബ്ബര്‍- സ്‌മിത പട്ടീല്‍

ബോളിവുഡിലെ രണ്ടാം കെട്ടുകാര്‍

ഒരു ദുരന്ത പ്രണയകഥയായിരുന്ന രാജ്‌- സ്‌മിത ബന്ധം. സ്‌മിതെയ വിവാഹം കഴിയ്‌ക്കാനായി രാജ്‌ ആദ്യ വിവാഹം വേര്‍പെടുത്തി.എന്നാല്‍ സ്‌മിതയുമൊത്ത്‌ അധികനാള്‍ ജീവിയ്‌്കാന്‍ ആയില്ല. മകന്‍ പ്രത്യെയ്‌കിന്‌ ജന്മം നല്‍കി അധികം വൈകാതെ സ്‌മിത ലോകത്തോട്‌ വിട പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X