ബോളിവുഡിന്‍റെ സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

By Lakshmi

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രലോകമാണ് ബോളിവുഡ്. താരങ്ങളുടെ എണ്ണത്തിലും സിനിമകളുടെ എണ്ണത്തിലുമെല്ലാം മുന്നില്‍ നില്‍ക്കുന്ന ബോളിവുഡില്‍ കാലാകാലങ്ങളില്‍ ഒട്ടേറെ സൂപ്പര്‍താരങ്ങളുണ്ടായിട്ടുണ്ട്. ഇവരില്‍ പലരും വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും സൂപ്പര്‍താരങ്ങളെന്ന് കണക്കാക്കപ്പെടുന്നവരും വന്‍ താരമൂല്യമുള്ളവരുമാണ്.

പഴയ സൂപ്പര്‍താരങ്ങളുടെ പാരമ്പര്യവുമായി ഇന്ന് ബോളിവുഡില്‍ തിളങ്ങുന്ന പുത്തന്‍ തലമുറക്കാര്‍ ഏറെയാണ്. ഇത്തരത്തില്‍ അഭിനയത്തില്‍ പാരമ്പര്യത്തിന്റെ മഹിമയുമായി എത്തിയ പലരും കുടുംബത്തില്‍ നിന്നും ആദ്യമേ സിനിമയിലെത്തി പേരെടുത്ത താരങ്ങളുടെ വിലാസത്തിന്റെ പേരില്‍ പിടിച്ചുനില്‍ക്കുന്നവരാണ്. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ പാരമ്പര്യത്തിനൊപ്പം സ്വന്തം വിലാസമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളു.

അതിപ്രശസ്തരായ പലരുടെയും മക്കളും പേരക്കുട്ടികളും ഇന്ന് ബോളിവുഡിലുണ്ട്. പക്ഷേ ഇവരില്‍ എത്ര പേര്‍ കരിയറില്‍വിജയിച്ചു. മറ്റൊരു സൂപ്പര്‍താരമെന്ന പേര് സ്വന്തമാക്കി? അങ്ങനെ സ്വയം തെളിയിച്ചവര്‍ വളരെ കുറച്ചുമാത്രമാണ്. മാതാപിതാക്കള്‍ പ്രശസ്തരായിട്ടും ബോളിവുഡില്‍ അവര്‍ക്കൊപ്പം പ്രശസ്തി നേടാന്‍ കഴിയാതെപോയ ചില താരസന്താനങ്ങള്‍ ഇതാ

അഭിഷേക് ബച്ചന്‍

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

ഇക്കൂട്ടത്തില്‍ ആധ്യം പറയേണ്ട പേര് അഭിഷേക് ബച്ചന്റേത് തന്നെയാണ്. ബോളിവുഡിന്റെ സൂപ്പര്‍താരമാണ് അമിതാഭ് ബച്ചന്റെ മകനെന്ന പേരുമായി സിനിമയിലെത്തിയ അഭിഷേകിന് ഇക്കാലമത്രയുമായിട്ടും കരിയറില്‍ വലിയ പുരോഗതിയൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും അമിതാഭിന്റെ മകന്‍ എന്ന നിഴലിലാണ് അഭിഷേക്. 2000ത്തില്‍ റഫ്യൂൂജീ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഭിഷേകിന്റെ ലിസ്റ്റില്‍ വളരെ കുറച്ചുമാത്രമാണ് ഹിറ്റുകളുള്ളത്.

മെമോഹ് ചക്രവര്‍ത്തി

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

ഒരുകാലത്ത് ബോളിവുഡിന്റെ റഫ് ആന്റ് ടഫ് നായകനായിരുന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ മകനായ മെമോഹ് ചക്രവര്‍ത്തിയുടെയും കാര്യം മറിച്ചല്ല. അച്ഛന്‍ ഉണ്ടാക്കിയെടുത്ത പ്രശസ്തിയുടെ ഒരു തരിമ്പുപോലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ മെമോഹിന് കഴിഞ്ഞിട്ടില്ല. 2008ല്‍ ജിമ്മിയെന്ന ചിത്രത്തിലൂടെ അരങ്ങേറിയ മെമോഹ് ഈ നാലുവര്‍ഷം കൊണ്ട് നടനെന്ന നിലയില്‍ താനൊരു പരാജയമാണെന്ന് തെളിയിച്ചു.

ഫര്‍ദീന്‍ ഖാന്‍

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

പ്രശസ്ത നടനായ ഫിറോസ് ഖാന്റെ മകനായ ഫര്‍ദീന്‍ ഖാനും സ്വന്തം കരിയറില്‍ വിജയിക്കാന്‍ കഴിയാതെ പോയ താരമാണ്. രൂപഭാവങ്ങളില്‍ അച്ഛനോട് ഏറെ സാമ്യങ്ങളുണ്ടെങ്കിലും അഭിനയമികവിന്റെ കാര്യത്തില്‍ ഫര്‍ദീന്‍ ഫിറോസിന്റെ ഏഴയലത്തെത്തില്ല. ഫര്‍ദീന്‍ ആദ്യ ചിത്രമായ പ്രേം ആഗന്‍ തന്നെ അദ്ദേഹം നല്ലൊരു നടനല്ലെന്നുള്ള കാര്യം തെളിയിച്ചിട്ടുണ്ട്.

സോഹ അലി ഖാന്‍

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌നറാണിയായിരുന്ന ഷര്‍മിള ടാഗോറിന്റെ പുത്രിയായ സോഹ അലി ഖാനും കരിയറില്‍ വിജയിക്കാന്‍ കഴിയാത്ത നടിയാണ്. പല ചിത്രങ്ങള്‍ സോഹ ചെയ്‌തെങ്കിലും ഒന്നില്‍പ്പോലും പ്രശംസ നേടാന്‍ സോഹയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ പല ചിത്രങ്ങളിലും സഹനടി വേഷങ്ങളാണ് സോഹ ചെയ്തുകൊണ്ടിരിക്കുന്നത്.

തനിഷ

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

നടി തനൂജയുടെ മകള്‍, നൂതന്റെ മരുമകള്‍, കാജോളിന്റെ സഹോദരി എന്നീ വിലാസങ്ങളുമായിട്ടാണ് തനിഷ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ ഇവര്‍ മൂന്നുപേരെയും പോലെയാകാന്‍ തനിഷയ്ക്ക് യോഗമില്ല. പലചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മികച്ച താരമെന്ന രീതിയില്‍ തനിഷ ഇതേവരെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മറ്റൊരു പരാജയപ്പെട്ട താരമായ അര്‍മാന്‍ കോഹ്ലിയുമായി പ്രണയത്തിലാണ് ഇപ്പോള്‍ തനിഷ.

റിയ സെന്‍

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

മൂണ്‍ മൂണ്‍ സെന്നിന്റെ മകള്‍, സുചിത്ര സെന്നിന്റെ പേരക്കുട്ടി എന്നീ വിലാസങ്ങളുമായി ബോളിവുഡിലെത്തിയ താരമായിരുന്നു റിയ സെന്‍. എന്നാല്‍ അഭിനയത്തില്‍ മുത്തശ്ശിയുടെയോ അമ്മയുടേയോ പോലെ മികവു പുലര്‍ത്താന്‍ റിയയ്ക്ക് സാധിച്ചില്ല. അതുകൊണ്ടുതന്നെ റിയയ്ക്ക് ലൈംലൈറ്റിലേയ്‌ക്കെത്താനും കഴിയുന്നില്ല.

ശദാബ് ഖാന്‍

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

അംജദ് ഖാന്റെ മകനാണ് ശദാബ് ഖാന്‍. വില്ലന്‍ നടനായി പേരെടുത്തിട്ടുള്ള അംജദ് ഖാന്റെ മകനായിട്ടും അതിനോടടുത്ത പ്രശസ്തിപോലും നേടാന്‍ മകന് കഴിഞ്ഞിട്ടില്ല. നായകനായിട്ടാണ് അരങ്ങേറിയതെങ്കിലും പിന്നീട് പല ചിത്രങ്ങളിലും സഹനടന്‍ വേഷങ്ങളാണ് ശബാദിന് ലഭിച്ചത്. അത്തരം വേഷങ്ങള്‍പോലും ശബാദിനെ തുണച്ചില്ല എന്നതാണ് സത്യം.

ഇഷ ഡിയോള്‍

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

ബോളിവുഡിന്റെ സ്വപ്‌നസുന്ദരിയായി ഹേമ മാലിനിയുടെ മകളായ ഇഷ ഡിയോളും കരിയറിന്റെ കാര്യത്തില്‍ പരാജയമായിരുന്നു. അമ്മ കാലങ്ങള്‍ ബോളിവുഡ് അടക്കിവാണ നായിക നടിയായിരുന്നെങ്കില്‍ മകള്‍ ശ്രദ്ധിക്കപ്പെടുകപോലുംചെയ്യാത്ത കലാകാരിയായി മാറുകയായിരുന്നു. 2002ലാണ് ഇഷ ബോളിവുഡില്‍ അരങ്ങേറിയത്. പിന്നീട് പല ചിത്രങ്ങള്‍ ചെയ്തിട്ടും ഇഷയുടെ തലവര മാറിയില്ല.

ലവ് സിന്‍ഹ

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയും പരാജയപ്പെട്ട താരപുത്രന്മാരുടെ പട്ടികയിലുള്ള ആളാണ്. ശത്രുഘ്‌നന്റെ മകള്‍ സോനാക്ഷി പക്ഷേ ബോളിവുഡിലെ മുന്‍നിര താരമായ വളര്‍ന്നുകഴിഞ്ഞു. 2010ലാണ് ലവ് ആദ്യമായി സിനിമയില്‍ എത്തുന്നത്. ആദ്യചിത്രം ഇതുവരെ ലവിന്റെ അവസാനചിത്രവുമാണ്. പിന്നീട് ഒറ്റച്ചിത്രത്തിലം ലവിന് അവസരം ലഭിച്ചിട്ടില്ല.

രാഹുല്‍ ഖന്ന

സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

ബോളിവുഡിന്റെ പ്രശസ്ത താരം വിനോദ് ഖന്നയുടെ മകനായ രാഹുല്‍ ഖന്നയും കരിയറില്‍ വിജയിക്കാന്‍ കഴിയാതെ പോലെ നടനാണ്. സൂപ്പര്‍താരം അമിതാഭ് ബച്ചനും വിനോദ് ഖന്നയും ചേര്‍ന്നൊരുക്കിയ ഹിറ്റുകളുടെ നിരതന്നെയുണ്ട് ബോളിവുഡില്‍. എന്നാല്‍ അത്തരത്തില്‍ ഒന്നപോലും സൃഷ്ടിക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X